Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആര്‍സിബിക്ക് ഇവരെ വേണ്ട! ഒഴിവാക്കും, അടുത്ത സീസണില്‍ കാണില്ല

ഒരു സീസണ്‍ കൂടി ഐപിഎല്‍ കിരീടമില്ലാതെ റോയല്‍ ചാലഞ്ചേഴ്‌സ് അവസാനിപ്പിച്ചിരിക്കുകയാണ്. കന്നിക്കിരീടത്തിനു വേണ്ടിയുള്ള ആര്‍സിബിയുടെ കാത്തിരിപ്പിന് 15 വര്‍ഷമായിരിക്കുന്നു. വിരാട് കോലിക്കു പകരം ഇത്തവണ ഫഫ് ഡുപ്ലെസി നായകസ്ഥാനത്തേക്കു വന്നിട്ടും ആര്‍സിബിയുടെ വിധിയില്‍ മാത്രം മാറ്റമില്ല. ക്വാളിഫയര്‍ രണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടു വന്‍ പരാജയമേറ്റു വാങ്ങി ആര്‍സിബി പുറത്താവുകയായിരുന്നു.

ഈ സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ ചില പ്രമുഖ താരങ്ങളെ ആര്‍സിബി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഇവരില്‍ ചിലര്‍ക്കു മാത്രമേ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ചിലര്‍ക്കാവട്ടെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാനുമായില്ല. അടുത്ത സീസണില്‍ ആര്‍സിബി ടീമില്‍ ചില അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം. ഇത്തവണ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ചിലരെ അടുത്ത ലേലത്തിനു മുമ്പ് ആര്‍സിബി കൈവിടും. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

സിദ്ധാര്‍ഥ് കൗള്‍

സിദ്ധാര്‍ഥ് കൗള്‍

ഫാസ്റ്റ് ബൗളര്‍ സിദ്ധാര്‍ഥ് കൗളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഒഴിവാക്കാനിടയുള്ള ഒരു താരം. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു മുമ്പ് കൗളിനെ ഹൈദരാബാദ് കൈവിട്ടു. മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് 32 കാരനായ ഫാസ്റ്റ് ബൗളറെ ആര്‍സിബി വാങ്ങിയത്. പക്ഷെ ഇത്തവണ ഒരേയൊരു മല്‍സരത്തില്‍ മാത്രമ കൗളിനെ ആര്‍സിബി കളിപ്പിച്ചുള്ളൂ. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഡുഓര്‍ ഡൈ മാച്ചിലായിരുന്നു ഇത്.

2

ഈ മല്‍സത്തില്‍ നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത കൗളിനു പക്ഷെ വിക്കറ്റൊന്നും ലഭിച്ചില്ല. ഇതോടെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു.
അടുത്ത സീസണില്‍ കൗളിനെ ആര്‍സിബി നിലനിര്‍ത്താനിടയില്ല. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ് എന്നിവരാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് പേസര്‍മാര്‍. അതുകൊണ്ടു തന്നെ ഈ സീണില്‍ കൗളിനു ടീമില്‍ കാര്യമായി അവസരവും ലഭിച്ചില്ല. അടുത്ത ലേലത്തിനുമുമ്പ് അദ്ദേഹത്തെ ആര്‍സിബി കൈവിടുമെന്നാണ് പ്ര്തീക്ഷിക്കപ്പെടുന്നത്.

ഡേവിഡ് വില്ലി

ഡേവിഡ് വില്ലി

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ഡേവിഡ് വില്ലിയാണ് റോയല്‍ ചാലഞ്ചേഴ്‌സ് കൈവിടാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. മെഗാ ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ആര്‍സിബി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ സീസണിന്റെ തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ കളിക്കാതിരുന്നതിനാല്‍ പകരക്കാരനായി വില്ലിക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയും ചെയ്തു. ആര്‍സിബിക്കായി നാലാം നമ്പറില്‍ അദ്ദേഹം ബാറ്റും ചെയ്തിരുന്നു. കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടിന്നിങ്‌സുകളിലാണ് വില്ലിക്കു ബാറ്റ് ചെയ്യാനായത്. ഇവയില്‍ നിന്നും നേടിയതാവട്ടെ വെറും 18 റണ്‍സാണ്. ബൗളിങിലും അദ്ദേഹം ഫ്‌ളോപ്പായി മാറി. ഒരേയൊരു വിക്കറ്റ് മാത്രമേ വില്ലിക്കു വീഴ്ത്താനായുള്ളൂ.

4

മാക്‌സ്വെല്‍ ആര്‍സിബി സ്‌ക്വാഡില്‍ തിരിച്ചെത്തികയോടെ വില്ലിക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു. പിന്നീട് ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു അവസരം ലഭിച്ചതുമില്ല. പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെന്ന നിബന്ധനയുള്ളതിനാല്‍ വില്ലിയെ ഉള്‍ക്കൊള്ളിക്കുക ആര്‍സിബിക്കു കടുപ്പമാണ്. അതുകൊണ്ടു തന്നെ അടുത്ത സീസണിനു മുമ്പ് അദ്ദേഹത്തെ ആര്‍സിബി കൈവിട്ടേക്കും.

കാണ്‍ ശര്‍മ

കാണ്‍ ശര്‍മ

ലെഗ് സ്പിന്നര്‍ കാണ്‍ ശര്‍മയെയും റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂര്‍ അടുത്ത സീസണിനു മുമ്പ് ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. മെഗാ ലേലത്തില്‍ 50 ലക്ഷം രൂപയ്ക്കാണ് അദ്ദേഹത്തെ ബാംഗ്ലൂര്‍ വാങ്ങിയത്. പക്ഷെ ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും കൡക്കാന്‍ അവസരം ലഭിച്ചില്ല. 16 മല്‍സരങ്ങളിലും ശര്‍മയെ ആര്‍സിബി പുറത്തിരുത്തുകയായിരുന്നു. ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ വനിന്ദു ഹസരംഗയായിരുന്നു ആര്‍സിബിയുടെ ഫസ്റ്റ് ചോയ്‌സ് സ്പിന്നര്‍. മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം ടീം മാനേജ്‌മെന്റിന്റെ വിശ്വാസം കാക്കുകയും ചെയ്തു.
.

6

അടുത്ത സീസണിനു മുമ്പ് ശര്‍മയെ ഒഴിവാക്കി പകരം ഈ തുകയ്ക്കു മറ്റൊരു താരത്തെ കൊണ്ടുവരാനായിരിക്കും ബാംഗ്ലൂരിന്റെ ശ്രമം. ശര്‍മയെ സംബന്ധിച്ചും ഇത് തന്നെയാവും നല്ലത്. കാരണം ആര്‍സിബി ഒഴിവാക്കിയാല്‍ ലെഗ് സ്പിന്നറെ ആവശ്യമുള്ള ഒരു ഫ്രാഞ്ചൈസിക്ക് അടുത്ത ലേലത്തില്‍ അദ്ദേഹത്തെ വാങ്ങാന്‍ സാധിക്കും. 2020ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് ശര്‍മ അവാസാനമായി ഐപിഎല്ലില്‍ കളിച്ചത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയായിരുന്നു ഇത്. അതിനു ശേഷം തുടര്‍ച്ചയായി രണ്ടു സീസണുകളാണ് ശര്‍മ സൈഡ് ബെഞ്ചിലിരുന്നത്

Story first published: Sunday, May 29, 2022, 19:59 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+