IPL 2022: ഇവരെ നിലനിര്‍ത്തിയിരുന്നെങ്കില്‍ പൊളിച്ചേനെ! ഇതാ മൂന്നു പേര്‍
ഐപിഎല്ലിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ചില പ്രധാനപ്പെട്ട കളിക്കാരെ കൈവിട്ടതിന്റെ പേരില്‍ ഫ്രാഞ്ചൈസികള്‍ക്കു കുറ്റബോധമുണ്ടാവും. ഫെബ്രുവരിയിലെ മെഗാ ലേലത്തിനു മുമ്പ് എട്ടു ഫ്രാഞ്ചൈസികളും തങ്ങള്‍ നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് സമര്‍പ്പിച്ചിരുന്നു. ഒഴിവാക്കപ്പെട്ട കളിക്കാര്‍ ലേലത്തിന്റെ പൂളില്‍ ഇടംപിടിക്കുകയായിരുന്നു. ഇവയില്‍ നിന്നും ആറു പേരെയാണ് ലേലത്തിനു മുമ്പ് പുതിയ ഫ്രാഞ്ചൈസികളായ ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ വാങ്ങിയത്.
ലേലത്തിനു മുമ്പ് ഒഴിവാക്കാതെ പഴയ ഫ്രാഞ്ചൈസി ഈ സീസണിലും നിലനിര്‍ത്തിയിരുന്നെങ്കില്‍ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമായിരുന്ന മൂന്നു താരങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ശുഭ്മാന്‍ ഗില്‍ (ജിടി)- മുന്‍ ടീം കെകെആര്‍
രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കൈവിട്ട താരമാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ഈ സീസണില്‍ പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായ താരം മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരുന്നത്. ജിടിയുടെ അവസാത്തെ രണ്ടു മല്‍സരങ്ങളിലും ഗില്‍ ഫിഫ്റ്റിയടിച്ചിരുന്നു. 84 (46 ബോള്‍), 96 (59 ബോള്‍) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഈ രണ്ടു ഇന്നിങ്‌സുകളും ടൈറ്റന്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

മുന്‍ സീസണുകളെ അപേക്ഷിച്ച് ഒരു കംപ്ലീറ്റ് പാക്കേജായിട്ടാണ് ഗില്‍ ഈ സീസണില്‍ കാണപ്പെടുന്നത്. വളരെ ചെറുപ്പമായിട്ടും കെകെആര്‍ കഴിഞ്ഞ സീസണിനു ശേഷം താരത്തെ കൈവിട്ടത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു. ഗില്ലിന്റെ അഭാവത്തില്‍ അജിങ്ക്യ രഹാനെയാണ് ഇപ്പോള്‍ കെകെആറിനായി ഓപ്പണ്‍ ചെയ്യുന്നത്. പക്ഷെ അദ്ദേഹത്തിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായിട്ടില്ല. വെങ്കടേഷ് അയ്യരുടെ ഓപ്പണിങ് പങ്കാളിയായി ഗില്‍ ടീമിലുണ്ടായിരുന്നെങ്കില്‍ കെകെആര്‍ കൂടുതല്‍ അപകടകാരികളായി മാറുമായിരുന്നു.

ഫഫ് ഡുപ്ലെസി (ആര്‍സിബി)- മുന്‍ ടീം സിഎസ്‌കെ
നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയമില്ലാതെ ഈ സീസണില്‍ മുടന്തുമ്പോള്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് സൗത്താഫ്രക്കന്‍ സ്റ്റാര്‍ ബാറ്റര്‍ ഫഫ് ഡുപ്ലെസിയാണ്. സിഎസ്‌കെ കഴിഞ്ഞ സീസണിനു ശേഷം കൈവിട്ട ഡുപ്ലെസിയെ മെഗാ ലേലത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. മാത്രമല്ല അദ്ദേഹത്തെ ടീമിന്റെ ക്യാപ്റ്റന്‍സിയേല്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണില്‍ ഡുപ്ലെസി- റുതുരാജ് ഗെയ്ക്വാദ് ഓപ്പണിങ് സഖ്യം ക്ലിക്കായതായിരുന്നു സിഎസ്‌കെയുടെ കുതിപ്പിന് പ്രധാന കാരണം. പക്ഷെ ഡുപ്ലെസി ടീം വിട്ടതോടെ റുതുരാജും ദുര്‍ബലനായിരിക്കുകയാണ്.

ഡുപ്ലെസിയുണ്ടായിരുന്നെങ്കില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം സിഎസ്‌കെയ്ക്കു തങ്ങളുടെ ക്യാപ്റ്റന്‍സിയും അദ്ദേഹത്തെ ഏല്‍പ്പിക്കാമായിരുന്നു. നായകന്റെ പുതിയ റോളില്‍ ജഡേജ ഫ്‌ളോപ്പായതാണ് സിഎസ്‌കെ ഈ സീസണില്‍ നിരാശപ്പെടുത്താനുള്ള പ്രധാന കാരണങ്ങളിലൊന്ന്. അതേസമയം, ആര്‍സിബിയില്‍ ഡുപ്ലെസി ക്യാപ്റ്റന്‍സിയിലും ബാറ്റിങിലം മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഡേവിഡ് വാര്‍ണര്‍ (ഡിസി)- മുന്‍ ടീം എസ്ആര്‍എച്ച്
മുന്‍ ക്യാപ്റ്റനും ഓള്‍ടൈം സ്‌കോററുമായ ഡേവിഡ് വാര്‍ണറിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കൈവിട്ടത് വലിയ സര്‍പ്രൈസുകളിലൊന്നായിരുന്നു. എസ്ആര്‍എച്ച് വേണ്ടെന്നുവന്ന വാര്‍ണറിനെ മെഗാ ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തിരികെ വാങ്ങുകയായിരുന്നു. ഡിസിക്കൊപ്പമുള്ള മടങ്ങിവരവിലെ ആദ്യ മല്‍സരത്തില്‍ ഫ്‌ളോപ്പായെങ്കിലും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ പോരാട്ടത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി.45 ബോളില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സമറുമക്കം 61 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്.

മുന്‍ സീസണുകളില്‍ ഹൈദരാബാദിനെ സംബന്ധിച്ച് ഏറ്റവും വലിയ കരുത്ത് ശക്തമായ ഓപ്പണിങ് ജോടികളായിരുന്നു. പക്ഷെ ഈ സീസണില്‍ ഹൈദരാബാദിന്റെ ഓപ്പണിങ് സഖ്യം ക്ലിക്കായിട്ടില്ല. നായകന്‍ കെയ്ന്‍ വില്ല്യംസണും അഭിഷേക് ശര്‍മയുമാണ് എസ്ആര്‍എച്ചിനായി ഈ സീസണില്‍ ഓപ്പണ്‍ ചെയ്യുന്നത്. സിഎസ്‌കെയ്‌ക്കെതിരായ അവസാന കളിയില്‍ അഭിഷേക് ഫിഫ്റ്റിയടിച്ചിരുന്നെങ്കിലും വില്ല്യംസണ്‍ മോശം പ്രകടനം തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications