Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എവിടെ സിക്‌സര്‍? ശുഭ്മാന്‍ ഗില്‍ ഇനി സച്ചിനൊപ്പം!

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തിലെ ഇന്നിങ്‌സോടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്തിയിരിക്കുകയാണ് ശുഭ്മാന്‍ ഗില്‍. ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി പുറത്താവാതെ 63 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഗില്ലിന്റെ ഇന്നിങ്‌സ് ടൈറ്റന്‍സിനു മിന്നുന്ന വിജയം സമ്മാനിക്കുകയും ചെയ്തു. 62 റണ്‍സിന്റെ ആധികാരിക വിജയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ആഘോഷിച്ചത്. ഈ ജയത്തോടെ ജിടി ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യത്തെ ടീമായി മാറുകയും ചെയ്തു.

1

ടൂര്‍ണമെന്റില്‍ ആദ്യ ഓവര്‍ മുതല്‍ അവസാന ഓവര്‍ വരെ ഇന്നിങ്‌സ് മുഴുവന്‍ ബാറ്റ് ചെയ്തിട്ടും ഒരു സിക്‌സര്‍ പോലും നേടാനാവാതെ പോയ രണ്ടാമത്തെ താരമായാണ് ശുഭ്മാന്‍ ഗില്‍ മാറിയത്. നേരത്തേ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ ഈ ലിസ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ.

2

2009ലെ രണ്ടാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയാണ് മുംബൈ ഇന്ത്യന്‍സിനു വേണ്ടി 20 ഓവറും സച്ചിന്‍ ബാറ്റ് ചെയ്തത്. അന്നു 49 ബോളില്‍ പുറത്താവാതെ 59 റണ്‍സ് അദ്ദേഹം നേടുകയായിരുന്നു. പക്ഷെ ഒരു സിക്‌സര്‍ പോലും ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ ശുഭ്മാന്‍ ഗില്ലിന്റെ ഇന്നിങ്‌സും ഇതിനു സമാനമായിരുന്നു. 49 ബോളില്‍ ഏഴു ബൗണ്ടറികളോടെയാണ് 63 റണ്‍സുമായി ഗില്‍ 20 ഓവറുകളും ബാറ്റ് ചെയ്ത് പുറത്താവാതെ നിന്നത്.

3

ഗുജറാത്ത് ടൈറ്റന്‍സ് 62 റണ്‍സിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തരിപ്പണമാക്കിയ മല്‍ സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ശുഭ്മാന്‍ ഗില്ലായിരുന്നു. ഈ സീസണില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുരസ്‌കാരം കൂടിയാണിത്. ഇത്തവണ രണ്ടു തവണ പ്ലെയര്‍ ഓഫ് ദി മാച്ചായി മാറിയ മൂന്നാമത്തെ ഓപ്പണര്‍ കൂടിയാണ് ഗില്‍. നേരത്തേ രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓപ്പണറും ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ എന്നിവരാണ് രണ്ടു തവണ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടുള്ളത്.

4

അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ നേടിയ മിന്നുന്ന വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫിലേക്കു മുന്നേറി. ഇത്തവണ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ആദ്യത്തെ ടീം കൂടിയാണ് ജിടി. രണ്ടു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഗുജറാത്തിന്റെ പ്ലേഓഫ് പ്രവേശനം.

5

ടോസിനു ശേഷം ബാറ്റ് ചെയ്ത ടൈറ്റന്‍സ് നാലു വിക്കറ്റിനു 144 റണ്‍സാണ് നേടിയത്. ഗില്‍ പൊരുതി നേടിയ ഫിഫ്റ്റിയാണ് ടൈറ്റന്‍സിനെ മാന്യമായ സ്‌കോറിലെത്തിച്ചത്. ഡേവിഡ് മില്ലര്‍ 26ഉം രാഹുല്‍ തെവാത്തിയ പുറത്താവാതെ 22ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ലഖ്‌നൗ വെറും 13.5 ഓവറില്‍ 82 റണ്‍സിനു കൂടാരം കയറി. 27 റണ്‍സെടുത്ത ദീപക് ഹൂഡയാണ് ടോപ്‌സ്‌കോറര്‍. നാലു വിക്കറ്റുകളെടുത്ത റാഷിദ് ഖാനാണ് ലഖ്‌നൗവിന്റെ കഥ കഴിച്ചത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, ആയുഷ് ബദോനി, മാര്‍ക്കസ് സ്റ്റോയ്നിസ്, ജേസണ്‍ ഹോള്‍ഡര്‍, കരണ്‍ ശര്‍മ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, മൊഹ്‌സിന്‍ ഖാന്‍.

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, മാത്യു വേഡ്, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, ആര്‍ സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി, യഷ് ദയാല്‍.

Story first published: Wednesday, May 11, 2022, 0:09 [IST]
Other articles published on May 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+