Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇത് ഗില്‍ 2.2 വെര്‍ഷന്‍', മെല്ലപ്പോക്ക് ഇനിയില്ല, മാറ്റത്തിന്റെ കാരണം പറഞ്ഞ് ശുബ്മാന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണര്‍ ശുബ്മാന്‍ ഗില്‍. മെല്ലപ്പോക്ക് ബാറ്റിങ്ങിന്റേ പേരില്‍ കെകെആര്‍ ഒഴിവാക്കിയ താരത്തെ മെഗാ ലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടീമിലെത്തിക്കുകയായിരുന്നു. ഈ നീക്കത്തെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നെങ്കിലും ഇവരോടെല്ലാം ബാറ്റുകൊണ്ട് മറുപടി പറഞ്ഞിരിക്കുകയാണ് ഗില്‍. ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ച്വറികളോടെ തകര്‍പ്പന്‍ തിരിച്ചുവരവാണ് അദ്ദേഹം നടത്തിയത്.

മൂന്ന് മത്സരത്തില്‍ നിന്ന് 180 റണ്‍സുമായി ഗില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 59 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 96 റണ്‍സാണ് ഗില്‍ നേടിയത്. സ്‌ട്രൈക്കറേറ്റ് 162.71. അര്‍ഹിച്ച സെഞ്ച്വറി നാല് റണ്‍സകലെ നഷ്ടമായെങ്കിലും തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇപ്പോഴിതാ മെല്ലപ്പോക്ക് ബാറ്റിങ്ങിന്റെ പേരുദോഷം മാറ്റാന്‍ സ്വയം തീരുമാനിച്ചതിന്റെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് യുവ ഓപ്പണര്‍.

1

'സ്‌ട്രൈക്കറേറ്റ് ഉയര്‍ത്താന്‍ പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പിലാണ് മാറ്റം വന്നതെന്നാണ് കരുതുന്നത്. ചില സമയങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിച്ചാല്‍ ഗ്യാപ് കണ്ടെത്താന്‍ പ്രയാസപ്പെടും. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം ഇല്ല. ഗ്യാപ്പ് കണ്ടെത്താന്‍ സാധിക്കുന്നു. പന്തിനെ നന്നായി അടിച്ചു പറത്താനാണ് ശ്രമിക്കുന്നത്. വളരെ ശക്തിയായി പന്തിനെ അടിക്കുന്നു. എന്നാല്‍ കാണുമ്പോള്‍ പലര്‍ക്കും പലപ്പോഴും അങ്ങനെ തോന്നാറില്ല. എന്നാല്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്'- മത്സരശേഷം ഗില്‍ പറഞ്ഞു.

പഞ്ചാബിനെതിരായി റണ്‍സ് പിന്തുടര്‍ന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ഗില്‍ പറഞ്ഞു. 'മുംബൈയിലെ പിച്ചില്‍ റണ്‍റേറ്റ് താഴാതെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഔട്ട്ഫീല്‍ഡ് നമ്മള്‍ കണ്ടതാണ്. അതുകൊണ്ട് തന്നെ ഗ്യാപ് ഷോട്ടുകള്‍ കൂടുതല്‍ കണ്ടെത്തേണ്ടതായുണ്ട്. സ്‌കോര്‍ നോക്കി ബാറ്റ് ചെയ്യുകയായിരുന്നു' -ഗില്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ തെവാത്തിയ അവസാന രണ്ട് പന്തും സിക്‌സര്‍ നേടിയാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചതെങ്കിലും ഗില്ലിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. അതുകൊണ്ടാണ് കളിയിലെ താരമായി ഗില്‍ മാറാന്‍ കാരണം.

2

ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഗില്‍ കാഴ്ചവെക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ ഗില്‍ സജീവമല്ല. എന്നാല്‍ ഇത്തവണ ഐപിഎല്ലില്‍ സീസണിലുടെനീളം തിളങ്ങാനായാല്‍ ഗില്ലിനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ഗുജറാത്തിനൊപ്പം മിന്നും പ്രകടനം തുടരാന്‍ എല്ലാ സാഹചര്യവും ഗില്ലിന് മുന്നിലുണ്ട്. മുംബൈയിലെ സാഹചര്യത്തെ നന്നായി അറിയാവുന്ന ഗില്‍ ഇത് മുതലാക്കി തന്നെയാണ് മുന്നോട്ട് പോകുന്നത്.

3

ടി20 ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനം നോട്ടമിടുന്നത് നിരവധി താരങ്ങളാണ്. രോഹിത് ശര്‍മയുടെ സ്ഥാനത്തില്‍ സംശയങ്ങളില്ലെങ്കിലും ഒപ്പമാരെന്നത് വലിയ ചോദ്യമാണ്. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ് സ്ഥാനം സ്വപ്‌നംകാണുന്നു. 2021ലെ ലോകകപ്പില്‍ രോഹിത്തിനൊപ്പമിറങ്ങിയ രാഹുലിന് പ്രധാന മത്സരങ്ങളില്‍ തിളങ്ങാനായിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇഷാന്‍ കിഷന് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ഈ താരങ്ങളുടെ പ്രകടനം ടീം സെലക്ഷനില്‍ നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയയിലാണ് ലോകകപ്പെന്നതിനാല്‍ പേസിനെ നന്നായി കളിക്കുന്ന അനുഭവസമ്പന്നരായ താരങ്ങള്‍ക്കാവും മുന്‍തൂക്കം ലഭിക്കുക.

Story first published: Saturday, April 9, 2022, 11:13 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+