IPL 2022: ശ്രേയസ് തന്നെ, കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്‌സ് ക്യാപ്റ്റനായി പ്രഖ്യാപിച്ചു
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌ഴസിനെ ഇന്ത്യയുടെ യുവ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ നയിക്കും. കെകെആര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് ശ്രേയസിനെ നായകനായി പ്രഖ്യാപിച്ചത്. ലേഡീസ് ആന്റ് ജെന്റില്‍മെന്‍, ഗാലക്‌സി ഓഫ്‌നൈറ്റ്‌സിന്റെ പുതിയ നായകനോടു ഹായ് പറയൂ എന്ന കുറിപ്പോടെയാണ് ശ്രേയസിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത കാര്യം കെകെആര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ ക്യാപ്റ്റന്‍മാരായ ബ്രെന്‍ഡന്‍ മക്കെല്ലം, സൗരവ് ഗാംഗുലി, ഗൗതം ഗംഭീര്‍, ദിനേശ് കാര്‍ത്തിക്, ഒയ്ന്‍ മോര്‍ഗന്‍ എന്നിവരുടെയെല്ലാം മുകളിലായി ശ്രേയലിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കിയിരിക്കുന്നു.

ഇത്തവണത്തെ മെഗാ ലേലത്തില്‍ 12.25 കോടി രൂപയ്ക്കാണ് ശ്രേയസിനെ കെകെആര്‍ സ്വന്തമാക്കിയത്. നായകസ്ഥാനം അദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കുമെന്ന് നേരത്തേ തന്നേ ഉറപ്പായിരുന്നു. ലേലത്തില്‍ മറ്റു ഫ്രാഞ്ചൈസികളുടെ വെല്ലുവിളി അതിജീവിച്ച് ശ്രേയസ് കെകെആറിലേക്കു വന്നപ്പോള്‍ തന്നെ നായകനായി മാറിയിരുന്നു. ഒടുവില്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനവും വന്നിരിക്കുകയാണ്.

നേരരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ക്യാപ്റ്റന്‍സി മികവ് തെളിയിച്ച താരമാണ് ശ്രേയസ്. രണ്ടു സീസണുകളിലേറെ അദ്ദേഹം ഡിസിയെ നയിച്ചിരുന്നു. 2018 സീസണിന്റെ പകുതിയില്‍ വച്ചാണ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ഡിസിയുടെ ക്യാപ്റ്റന്‍സിയൊഴിഞ്ഞത്. തുടര്‍ന്നു ശ്രേയസിനെ ചുമതലയേല്‍പ്പിക്കുകയായിരുന്നു. 2019ല്‍ ഡിസിയെ പ്ലേഓഫിലെത്തിച്ചുകൊണ്ടാണ് അദ്ദേഹം ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചത്.

2020ല്‍ ചരിത്രത്തില്‍ ആദ്യമായി ഡിസിയെ ഫൈനലിലെത്തിച്ചതോടെ ശ്രേയസിന്റെ നേതൃമികവ് എല്ലാവരും അംഗീകരിക്കുകയും ചെയ്തു. 2020ലെ ഫൈനലില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോടു ഡിസി തോല്‍ക്കുകയായിരുന്നു.

പക്ഷെ കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു തൊട്ടുമുമ്പ് തോളിനേറ്റ പരിക്ക് ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ ബാധിച്ചു. ഇന്ത്യക്കു വേണ്ടി കളിക്കവെയായിരുന്നു അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റത്. ഇതേ തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വന്നതോടെ ഐപിഎല്ലില്‍ നിന്നും ശ്രേയസിനു വിട്ടുനില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിനു പകരം ഡിസി താല്‍ക്കാലിക ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കുകയും ചെയ്തു. റിഷഭിനു കീഴില്‍ ഡിസി മികച്ച പ്രകടനം നടത്തി. ഇതിനിടെ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ നടന്നുകൊണ്ടിരുന്ന ഐപിഎല്‍ പകുതിയില്‍ വച്ച് നിര്‍ത്തുകയും യുഎഇയിലേക്കു മാറ്റുകയും ചെയ്തു.

ഫിറ്റ്‌നസ് വീണ്ടെടുത്ത് യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിനു മുമ്പ് ശ്രേയസ് അയ്യര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തെ തിരികെ നായകനാക്കാന്‍ ഫ്രാഞ്ചൈസി തയ്യാറായില്ല. റിഷഭിനു കീഴില്‍ ടീം നന്നായി പെര്‍ഫോം ചെയ്യുന്നതിനാല്‍ തന്നെ സീസണ്‍ കഴിയുന്നതു വരെ ഈ രീതിയില്‍ മുന്നോട്ടുപോവാന്‍ ഡിസി തീരുമാനിക്കുകയായിരുന്നു.
സീസണിനു ശേഷം റിഷഭിനെ ഡിസി സ്ഥിരം ക്യാപ്റ്റനാക്കാന്‍ ശ്രമിച്ചത് ശ്രേയസിനെ പിണക്കുകയായിരുന്നു.

ഇതോടെയാണ് ഫ്രാഞ്ചൈസി വിടാന്‍ ആഗ്രഹിക്കുന്നതായി ശ്രേയസ് ഡിസിയെ അറിയിച്ചത്. ഇതേ തുടര്‍ന്നു മെഗാ സീസണിനു മുമ്പ് അദ്ദേഹത്തെ ഡിസി നിലനിര്‍ത്തിയതുമില്ല. ഒരു ഫ്രാഞ്ചൈസിയെ നയിക്കണമെന്ന ആഗ്രഹം തന്നൊണ് ശേയസിനെ ഡിസി വിടാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ അദ്ദേഹം ആഗ്രഹിച്ചതു പോലെ തന്നെ കെകെആറിന്റെ നായകസ്ഥാനവും ലഭിച്ചിരിക്കുകയാണ്.

കെകെആറിന്റെ ആറാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. പ്രഥമ സീസണില്‍ സൗരവ് ഗാംഗുലിയായിരുന്നു ടീമിനെ നയിച്ചത്. പിന്നീട് ബ്രെന്‍ഡന്‍ മക്കെല്ലം നായകസ്ഥാനമേറ്റെടുക്കുകയായിരുന്നു. അടുത്തതായി ഗൗതം ഗംഭീറാണ് കെകെആര്‍ ക്യാപ്റ്റനായത്. ഫ്രാഞ്ചൈസിയുടെ സുവര്‍ണ കാലമെന്നു വിശേഷിപ്പിക്കപ്പെടുന്നതും ഗംഭീറിനു കീഴിലായിരുന്നു. രണ്ടു തവണ അദ്ദേഹം ടീമിനെ കിരീടത്തിലേക്കു നയിച്ചു. 2012, 14 സീസണുകളിലായിരുന്നു ഇത്. പിന്നീട് ഗംഭീര്‍ ടീം വിട്ടതോടെ കെകെആറിന്റെ കഷ്ടകാലവും തുടങ്ങി. ദിനേശ് കാര്‍ത്തിക് അടുത്ത നായകനായെങ്കിലും വലിയ ഇംപാക്ടുണ്ടാക്കാനായില്ല. കാര്‍ത്തിക് ഒഴിഞ്ഞ ശേഷമാണ് ഒയ്ന്‍ മോര്‍ഗന്‍ ക്യാപ്റ്റനായത്. കഴിഞ്ഞ സീസണില്‍ അദ്ദേഹം ടീമിനെ റണ്ണറപ്പാക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications