Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 10 മാര്‍ക്യു താരങ്ങളും സോള്‍ഡ്, കൂടുതല്‍ പ്രതിഫലം ആര്‍ക്ക്, പട്ടിക ഇതാ

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മെഗാ ലേലത്തിലെ ആദ്യ ദിനത്തില്‍ മാര്‍ക്യു താരങ്ങളായി ഉണ്ടായിരുന്നത് 10 താരങ്ങളാണ്. ഈ 10 താരങ്ങളും വമ്പന്‍ പ്രതിഫലത്തില്‍ത്തന്നെ വിറ്റുപോയിരിക്കുകയാണ്. വാശിയേറിയ പോരാട്ടം കണ്ട താരലേലത്തില്‍ വമ്പന്‍ പ്രതിഫലം നേടാന്‍ പലര്‍ക്കും സാധിച്ചെങ്കിലും പ്രതിഫലത്തിലെ റെക്കോഡ് തിരുത്താന്‍ ആര്‍ക്കും സാധിച്ചില്ല. 16.25 കോടിയെന്ന ക്രിസ് മോറിസിന്റെ റെക്കോഡ് പലരും ഭേദിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആര്‍ക്കും അതിന് സാധിച്ചില്ലെന്ന് പറയാം.

1

ആദ്യ ദിനം പ്രതിഫലത്തില്‍ ഞെട്ടിച്ചത് ഇഷാന്‍ കിഷനാണ്. 15.25 കോടിക്ക് മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇഷാനെ തിരിച്ചെത്തിച്ചത്. വാശിയേറിയ ലേലം ഇഷാനായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇഷാനായി സജീവമായി രംഗത്തെത്തിയതോടെയാണ് പ്രതിഫലം ഉയര്‍ന്നത്. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ മുംബൈ ഇഷാനെ തിരികെ എത്തിക്കുകയായിരുന്നു. 10 മാര്‍ക്യു താരങ്ങള്‍ ആദ്യദിനത്തില്‍ ലേലത്തിലെത്തിയപ്പോള്‍ ഏറ്റവും പ്രതിഫലം നേടിയത് ഏത് താരമാണ് ? പരിശോധിക്കാം.

1

ശ്രേയസ് അയ്യരാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ശ്രേയസ് അയ്യര്‍ക്കായി വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിച്ചിരുന്നു. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ശ്രേയസിനെ സ്വന്തമാക്കിയത്. ആര്‍സിബി ശ്രേയസിനായി രംഗത്തെത്തുമെന്ന് കരുതിയിരുന്നെങ്കിലും താല്‍പ്പര്യം കാട്ടാതിരുന്നത് കൗതുകമായി. കെകെആര്‍ നായകനായിത്തന്നെ ശ്രേയസിനെ പരിഗണിച്ചേക്കും.

രണ്ടാം സ്ഥാനം കഗിസോ റബാഡക്കാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്ക് 9.25 കോടിയാണ് ലഭിച്ചത്. പഞ്ചാബ് കിങ്‌സാണ് റബാഡയെ സ്വന്തമാക്കിയത്. മൂന്നാം സ്ഥാനം ശിഖര്‍ ധവാനാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ പേസറെ 8.25 കോടിക്കാണ് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. നായകസ്ഥാനത്തേക്ക് പഞ്ചാബ് പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് ധവാന്‍.

2

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ട്രന്റ് ബോള്‍ട്ടാണ് അഞ്ചാം സ്ഥാനത്ത്. മുംബൈ ഉള്‍പ്പെടെ പല പ്രമുഖരും ബോള്‍ട്ടിനായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ എട്ട് കോടി രൂപക്ക് രാജസ്ഥാന്‍ റോയല്‍സാണ് ബോള്‍ട്ടിനെ സ്വന്തമാക്കിയത്. പാറ്റ് കമ്മിന്‍സാണ് ആറാം സ്ഥാനത്ത്. കെകെആര്‍ ഒഴിവാക്കിയ കമ്മിന്‍സിനെ കെകെആര്‍ തന്നെ തിരികെ എത്തിച്ചു. 7.25 കോടിയാണ് പേസര്‍ക്ക് ലഭിച്ചത്. ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് കമ്മിന്‍സ്.

ഏഴാം സ്ഥാനത്ത് മുംബൈ ഒഴിവാക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കാണ്. മുംബൈ ഇന്ത്യന്‍സ് തിരികെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും 6.75 കോടിക്ക് ഗുജറാത്ത ടൈറ്റന്‍സാണ് ക്വിന്റന്‍ ഡീകോക്കിനെ സ്വന്തമാക്കിയത്. ഓപ്പണിങ് ചെയ്യാനും വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവ് കാട്ടാനും സാധിക്കുന്ന താരം ടീമിന് മുതല്‍ക്കൂട്ട് തന്നെയാണ്.

3

സിഎസ്‌കെ ഒഴിവാക്കിയ ഫഫ് ഡുപ്ലെസിസാണ് എട്ടാം സ്ഥാനത്ത്. സിഎസ്‌കെ ഡുപ്ലെസിസിനെ തിരികെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഏഴ് കോടി രൂപക്ക് ആര്‍സിബിയാണ് ഡുപ്ലെസിസിനെ സ്വന്തമാക്കിയത്. നായകനെ ആവിശ്യമുള്ള ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ് ഡുപ്ലെസിസ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഡുപ്ലെസിസ് അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു, ഓപ്പണിങ്ങില്‍ വിരാട് കോലിക്കൊപ്പം ഡുപ്ലെസിസ് ഇറങ്ങാനാണ് സാധ്യത.

4

ഒമ്പതാം സ്ഥാനത്ത് പഞ്ചാബ് കിങ്‌സ് ഒഴിവാക്കിയ മുഹമ്മദ് ഷമിയാണ്. 6.25 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് ഇന്ത്യയുടെ സീനിയര്‍ പേസറെ സ്വന്തമാക്കിയത്. മാര്‍ക്യു താരങ്ങളില്‍ ഏറ്റവും കുറവ് പ്രതിഫലം ആര്‍ അശ്വിനാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ അശ്വിനെ അഞ്ച് കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. സഞ്ജു സാംസണ് കീഴില്‍ അടുത്ത സീസണില്‍ അശ്വിന്‍ കളിക്കും.

Story first published: Saturday, February 12, 2022, 18:52 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+