Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാനോട് തോറ്റു, നിയന്ത്രണം വിട്ട് ശ്രേയസ്, മക്കല്ലത്തോട് ഉടക്കി, വീഡിയോ വൈറല്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സ് - കെകെആര്‍ പോരാട്ടം ശരിക്കും ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ ഏഴ് റണ്‍സിന് രാജസ്ഥാന്‍ ജയിച്ചെങ്കിലും കെകെആറിന്റെ പോരാട്ടം മികച്ചതായിരുന്നു. സീസണിലെ ഉയര്‍ന്ന സ്‌കോറായ 217 റണ്‍സ് രാജസ്ഥാന്‍ പടുത്തുയര്‍ത്തിയപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി 210 റണ്‍സിന് കെകെആര്‍ ഓള്‍ഔട്ടാവുകയായിരുന്നു. കെകെആറിനായി നായകന്‍ ശ്രേയസ് അയ്യരും (85) ആരോണ്‍ ഫിഞ്ചും (58) പൊരുതിയെങ്കിലും മധ്യനിരയില്‍ നിന്ന് മികച്ച പിന്തുണ ലഭിച്ചില്ല.

ആന്‍ഡ്രേ റസല്‍ (0), വെങ്കടേഷ് അയ്യര്‍ (6), പാറ്റ് കമ്മിന്‍സ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയതാണ് കെകെആറിന്റെ തോല്‍വിക്ക് കാരണം. വാലറ്റത്ത് ഉമേഷ് യാദവ് (21) വെടിക്കെട്ട് പ്രകടനത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും ഭാഗ്യം തുണച്ചില്ല. ഇപ്പോഴിതാ മത്സരത്തിന്റെ അവസാന സമയത്ത് നിയന്ത്രണം വിട്ട കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ കെകെആര്‍ മുഖ്യ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലത്തോട് കയര്‍ക്കുന്നതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കൈയില്‍ ബാറ്റും ഹെല്‍മറ്റുമായി നിന്ന ശ്രേയസ് ഗ്രൗണ്ടിലേക്ക് ബാറ്റ് ചൂണ്ടി മക്കല്ലത്തോട് ദേഷ്യത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ വ്യക്തം.

1

ബാറ്റിങ് ഓഡറില്‍ മക്കല്ലം വരുത്തിയ മാറ്റമാണ് ശ്രേയസിനെ പ്രകോപിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മത്സരത്തില്‍ ശ്രേയസ് അയ്യര്‍ പുറത്തായതിന് ശേഷം ക്രീസിലെത്തിയത് പേസര്‍ ശിവം മാവിയാണ്. പാറ്റ് കമ്മിന്‍സ് ഇറങ്ങാനിരിക്കെയാണ് മാവിയെ ബാറ്റിങ്ങിനിറക്കിയത്. ഇതാണ് ശ്രേയസിനെ പ്രകോപിപ്പിച്ചത്. മാവി നേരിട്ട ആദ്യ പന്തില്‍ പുറത്തായപ്പോള്‍ തൊട്ടടുത്ത പന്തില്‍ കമ്മിന്‍സും അക്കൗണ്ട് തുറക്കാതെ മടങ്ങി. യുസ് വേന്ദ്ര ചഹാലിന്റെ ഹാട്രിക് വിക്കറ്റായിരുന്നു ഇത്.

കമ്മിന്‍സ് മുംബൈ ഇന്ത്യന്‍സിനെതിരേ അത്ഭുത പ്രകടനം നടത്തി ടീമിനെ ജയിപ്പിച്ച താരമാണ്. എന്നാല്‍ സ്പിന്നിനെതിരേ ബാറ്റ് ചെയ്യുമ്പോള്‍ അല്‍പ്പം പ്രയാസമുണ്ട്. അതുകൊണ്ടാണ് കമ്മിന്‍സിന്റെ വിക്കറ്റ് കാക്കാന്‍ ശിവം മാവിയെ മക്കല്ലം ഇറക്കിയത്. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ മാവി പുറത്തായത് കണക്കുകൂട്ടല്‍ തെറ്റിച്ചു. അതി സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടപ്പെട്ട കമ്മിന്‍സിന് ഒന്നും ചെയ്യാനാവാതെ മടങ്ങേണ്ടി വന്നതോടെ കെകെആറിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പായി.

2

ബാറ്റിങ് ഓഡറില്‍ മക്കല്ലം ബുദ്ധിപൂര്‍വ്വമാണ് മാറ്റങ്ങള്‍ വരുത്തിയതെങ്കിലും ഇത് ഉദ്ദേശിച്ച ഫലമല്ല ഉണ്ടാക്കിയത്. ഇതാണ് ശ്രേയസിനെ നിരാശനാക്കിയത്. നന്നായി കളിച്ച ശ്രേയസ് ചഹാലിന് മുന്നില്‍ പുറത്തായത് മുതല്‍ ഡഗ്ഔട്ടില്‍ അദ്ദേഹത്തെ നിരാശനായാണ് കാണപ്പെട്ടത്. ദേഷ്യഭാവത്തോടെ ഇരുന്ന ശ്രേയസിന് മക്കല്ലത്തിന്റെ പദ്ധതിയോട് കടുത്ത അമര്‍ഷമുണ്ടെന്ന് വ്യക്തം. മത്സരത്തിനിടെയിലും ശ്രേയസിന് തന്റെ നിയന്ത്രണം നഷ്ടമാവുന്ന സാഹചര്യം ഉണ്ടായി.

3

റണ്‍സിനായി പതുക്കെ ഓടിയ വെങ്കടേഷ് അയ്യരെ ശ്രേയസ് പരസ്യമായി ശകാരിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും വൈറലാണ്. തണുത്ത ശരീര ഭാഷയില്‍ കാണപ്പെട്ട വെങ്കടേഷ് ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഓപ്പണിങ്ങില്‍ പഴയ വെടിക്കെട്ട് ആവര്‍ത്തിക്കാന്‍ സാധിക്കാത്ത വെങ്കടേഷിനെ മധ്യനിരയിലേക്ക് കെകെആര്‍ പരീക്ഷിച്ചെങ്കിലും താരം വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. 2021ല്‍ കെകെആറിനെ ഫൈനലിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വെങ്കടേഷിന് ഇത്തവണ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്തത് കെകെആറിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

4

സീസണിലെ അവസാനത്തെ മൂന്ന് മത്സരവും കെകെആര്‍ പരാജയപ്പെട്ടു. ഇത് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പിനെ കാര്യമായി ബാധിക്കുന്ന കാര്യമാണ്. ഒത്തൊരുമയോടെ കളിക്കാന്‍ ടീമിന് സാധിക്കുന്നില്ല. റസലില്‍ നിന്നും സ്ഥിരതയോടെയുള്ള പ്രകടനം ഉണ്ടാവുന്നില്ല. ഡെത്ത് ഓവറില്‍ ബൗളര്‍മാരുടെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. കെകെആറിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ സമ്മര്‍ദ്ദത്തിലാണ് ടീമുള്ളതെന്ന് പറയാതെ വയ്യ.

Story first published: Tuesday, April 19, 2022, 13:43 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+