Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ശ്രേയസിന് വന്‍ 'ഡിമാന്റ്', പഞ്ചാബും കെകെആറും ആര്‍സിബിയും പിന്നാലെ, കോടികള്‍ ഉറപ്പ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഫെബ്രുവരി 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ഇത്തവണ മെഗാ താരലേലമായതിനാല്‍ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്. പുതിയതായി ലഖ്‌നൗ, അഹമ്മാദാബാദ് എന്നീ രണ്ട് ടീമുകള്‍ക്കൂടി എത്തുന്നതോടെ 10 ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. നിലവിലെ എട്ട് ടീമുകളും ഇതിനോടകം നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് കഴിഞ്ഞു.

മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നിലവില്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. ആര്‍സിബി, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയില്‍ വന്‍ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് എടുത്തുപറയേണ്ടത്.

1

ഇതില്‍ പ്രധാന താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെ രണ്ട് സീസണില്‍ നയിക്കുകയും ഒരു സീസണില്‍ പ്ലേ ഓഫിലും ഒരു സീസണില്‍ ഫൈനലില്‍ എത്തിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് മെഗാ ലേലത്തിന് മുമ്പ് ശ്രേയസിനെ നിലനിര്‍ത്തിയില്ല. ഇതോടെ മെഗാ ലേലത്തിലേക്ക് അദ്ദേഹം എത്തിപ്പെടുമെന്നുറപ്പായിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തവണ ഏറ്റവും കൂടുതല്‍ ടീമുകള്‍ നോട്ടമിടുന്ന താരമായി ശ്രേയസ് അയ്യര്‍ മാറിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നേരത്തെ അഹമ്മദാബാദ് ടീമിന്റെ നായകനായി ശ്രേയസ് അയ്യര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് അഹമ്മദാബാദിന്റെ പദ്ധതിയെന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഇപ്പോഴിതാ മറ്റ് പല വമ്പന്മാരും ശ്രേയസിനെ നോട്ടമിട്ട് രംഗത്തെത്തിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്ക് നായകനെ വേണം. ഈ സ്ഥാനത്തേക്ക് മൂന്ന് ടീമും പ്രധാനമായും പരിഗണിക്കുന്നത് ശ്രേയസ് അയ്യരെയാണെന്നാണ് വിവരം.

2

ആര്‍സിബിയുടെ നായകസ്ഥാനം വിരാട് കോലി ഒഴിഞ്ഞതോടെയാണ് ടീമിന് പുതിയ നായകനെത്തേടേണ്ട അവസ്ത വന്നത്. കോലി നായകസ്ഥാനം ഒഴിഞ്ഞെങ്കിലും താരമെന്ന നിലയില്‍ ടീമില്‍ തുടരും. അതുകൊണ്ട് തന്നെ കോലിയുമായി പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കുന്ന താരത്തെയാണ് ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് വേണ്ടത്. ഇത് പ്രകാരം നോക്കുമ്പോള്‍ അനുയോജ്യന്‍ ശ്രേയസാണ്. കെ എല്‍ രാഹുലിനെ ആര്‍സിബി നോട്ടമിട്ടിരുന്നെങ്കിലും ലഖ്‌നൗ ടീമിലേക്കാണ് രാഹുല്‍ പോകുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

അവസാന സീസണില്‍ ഫൈനല്‍ കളിച്ച ടീമാണെങ്കിലും കെകെആര്‍ നായകസ്ഥാനത്ത് ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തിയില്ല. ടീം നിലനിര്‍ത്തിയ നാല് പേരില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ആരുമില്ല. അതുകൊണ്ട് തന്നെ ശ്രേയസിനെ സ്വന്തമാക്കാനാണ് കെകെആറും ശ്രമിക്കുന്നത്. കെ എല്‍ രാഹുല്‍ നായകസ്ഥാനം ഒഴിഞ്ഞതോടെ പുതിയ നായകനെ പഞ്ചാബ് കിങ്‌സിനും വേണം. ശ്രേയസിനെ നായകനാക്കാനാണ് പഞ്ചാബിനും താല്‍പ്പര്യം.

3

Story first published: Monday, January 17, 2022, 10:54 [IST]
Other articles published on Jan 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+