For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ശ്രേയസിന്റെ വരവും തുണക്കില്ല, കെകെആര്‍ പ്രയാസപ്പെടും, മൂന്ന് കാരണങ്ങളിതാ

അവസാന സീസണില്‍ ഓയിന്‍ മോര്‍ഗനാണ് കെകെആറിനെ നയിച്ചത്. ഇത്തവണ മോര്‍ഗന്‍ കെകെആര്‍ ടീമില്‍ പോലുമില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. 26ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് അവസാന സീസണിലെ റണ്ണേഴസപ്പുകളായ കെകെആര്‍ സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങുന്നത്. ഫൈനലിലെ തോല്‍വിക്ക് ഉദ്ഘാടന മത്സരത്തിലൂടെ പകരം വീട്ടാന്‍ കെകെആറിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

1

അവസാന സീസണില്‍ ഓയിന്‍ മോര്‍ഗനാണ് കെകെആറിനെ നയിച്ചത്. ഇത്തവണ മോര്‍ഗന്‍ കെകെആര്‍ ടീമില്‍ പോലുമില്ല. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന കെകെആര്‍ അത്ഭുതം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഇത്തവണയും കെകെആറിന് കിരീടത്തിലേക്കെത്താനാവില്ല. അതിനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. ഇത്തവണ കെകെആര്‍ പ്രയാസപ്പെടുമെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിശ്വസ്തരായ ഓപ്പണിങ് കൂട്ടുകെട്ടില്ല

വിശ്വസ്തരായ ഓപ്പണിങ് കൂട്ടുകെട്ടില്ല

ഇത്തവണ കെകെആറിന് മികച്ച ഓപ്പണിങ് കൂട്ടുകെട്ടില്ലെന്നത് പ്രശ്‌നമാണ്. അവസാന സീസണിലെ ആദ്യ പാദത്തില്‍ കെകെആറിനെ ഈ പ്രശ്‌നം വല്ലാതെ ബാധിച്ചിരുന്നു. രണ്ടാം പാദത്തില്‍ വെങ്കടേഷ് അയ്യര്‍ എത്തിയതോടെയാണ് ഈ പ്രശ്‌നത്തിന് പരിഹാരമായത്. ഇത്തവണയും വെങ്കടേഷ് അയ്യരുണ്ടെങ്കിലും അവസാന സീസണിലെ അതേ മികവ് ആവര്‍ത്തിക്കുമെന്ന് ഉറച്ച് വിശ്വസിക്കാനാവില്ല. ഇന്ത്യന്‍ ടീമിലും ആഭ്യന്തര ക്രിക്കറ്റിലും മധ്യനിരയില്‍ കളിച്ച വെങ്കടേഷ് ഐപിഎല്ലില്‍ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ എങ്ങനെ മികവ് കാട്ടുമെന്നത് കണ്ടറിയണം.

ഇത്തവണ വെങ്കടേഷിന്റെ സഹ ഓപ്പണറായി സുനില്‍ നരെയ്ന്‍ എത്തുമോ അതോ അലക്‌സ് ഹെയ്ല്‍സ് എത്തുമോയെന്നതും പ്രസക്തമായ ചോദ്യമാണ്. അജിന്‍ക്യ രഹാനെയാണ് പരിഗണിക്കാനാവുന്ന മറ്റൊരു താരം. ഇവരിലാരായാലും വെങ്കടേഷുമായി ഓപ്പണ്‍ ചെയ്ത് കൂട്ടുകെട്ടില്ലാത്തവരാണ്. നരെയ്ന്‍ ഭാഗ്യത്തില്‍ വിശ്വസിച്ച് ബാറ്റുവീശുമ്പോള്‍ ഹെയ്ല്‍സ് ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ളവനല്ല. രഹാനെ മോശം ഫോമിലുമാണ്.

ടോപ് ഓഡറില്‍ വലിയ താരങ്ങളുടെ കുറവ്

ടോപ് ഓഡറില്‍ വലിയ താരങ്ങളുടെ കുറവ്

അനുഭവസമ്പന്നരായ താരങ്ങളുടെ സാന്നിധ്യം ടീമില്‍ വളരെ പ്രധാനപ്പെട്ടതാണ്. റണ്‍സുയര്‍ത്തുന്നതോടൊപ്പം വിക്കറ്റ് നഷ്ടപ്പെടാതെയും നോക്കേണ്ടതായുണ്ട്. കെകെആറിന്റെ ടോപ് ഓഡറിലേക്ക് വരുമ്പോള്‍ വെങ്കടേഷ് അയ്യര്‍, അലക്‌സ് ഹെയ്ല്‍സ്, നിധീഷ് റാണ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അവസരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഇതില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കെല്‍പ്പുള്ളവരെന്ന് ഉറച്ച് വിശ്വസിക്കാവുന്ന ആരും തന്നെയില്ല.

ശ്രേയസ് ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങിയെങ്കിലും ടി20 ഫോര്‍മാറ്റില്‍ വലിയ റെക്കോഡുള്ള ബാറ്റ്‌സ്മാനല്ല. നിധീഷ് റാണ പ്രതിഭാശാലിയാണെങ്കിലും അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. മധ്യനിരയില്‍ ആന്‍ഡ്രേ റസലെന്ന ഒറ്റയാനെ കാട്ടി ഇത്തവണയും എതിരാളികളെ വിരട്ടാനാവില്ല. പരിക്കും ഫോം ഔട്ടും വേട്ടയാടുന്ന റസലില്‍ അമിത പ്രതീക്ഷവെക്കുന്നത് കെകെആറിന് തിരിച്ചടിയായേക്കും.

ബൗളിങ് നിര പോരാ

ബൗളിങ് നിര പോരാ

അവസാന സീസണില്‍ ടീമിനൊപ്പം ഉണ്ടായിരുന്ന പാറ്റ് കമ്മിന്‍സും ശിവം മാവിയും ഇത്തവണയും കെകെആറിന്റെ പേസ് നിരയില്‍ പ്രമുഖരായിട്ടുണ്ട്. ശിവം മാവി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ബൗളറെന്ന നിലയില്‍ കമ്മിന്‍സ് ഐപിഎല്ലില്‍ തള്ളുകൊള്ളിയാണ്. ബാറ്റ് ചെയ്യാനും മികവുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാറില്ല. ന്യൂസീലന്‍ഡ് സീനിയര്‍ പേസര്‍ ടിം സൗത്തിയെ പരിഗണിച്ചതും വലിയ ഗുണം ചെയ്‌തേക്കില്ല. അതിവേഗ ബൗളറല്ലാത്ത സ്വിങ് പേസറാണ് സൗത്തി. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ നന്നായി തല്ലുകൊള്ളാന്‍ സാധ്യതയുണ്ട്. ആര്‍സിബി, മുംബൈ, കെകെആര്‍ ടീമുകളുടെയൊക്കെ ഭാഗമായി നേരത്തെ അദ്ദേഹം കളിച്ചിട്ടുണ്ട്.

സ്പിന്‍ നിരയില്‍ സുനില്‍ നരെയ്‌ന്റെ മികവില്‍ സംശയമില്ലെങ്കിലും വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ എത്രത്തോളം തിളങ്ങാനാവുമെന്നത് കണ്ടറിയണം. അവസാന സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ വരുണ്‍ പ്രതീക്ഷക്കൊത്ത് തിളങ്ങിയിരുന്നില്ല. വരുണിന്റെ ഗൂഗ്ലികള്‍ മുംബൈയിലെയും പൂനെയിലും പിച്ചുകളില്‍ ക്ലിക്കാവാന്‍ സാധ്യത കുറവാണ്. അത് ടീമിനെ പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Tuesday, March 8, 2022, 15:51 [IST]
Other articles published on Mar 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+