
ശ്രേയസിനായി ആര്‍സിബി രംഗത്തെത്തുമെന്ന് കരുതിയിരുന്നെങ്കിലും ടീം വലിയ താല്‍പ്പര്യം കാട്ടിയില്ല. ആര്‍സിബിക്ക് പുതിയ നായകനെ ആവിശ്യമുള്ളതിനാല്‍ ശ്രേയസിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അവര്‍ ഒരു ഘട്ടത്തിലും രംഗത്തെത്തിയില്ല. ശ്രേയസിന്റെ പ്രതിഫലം കുറയാന്‍ ഇതും ഒരു കാരണമായെന്ന് പറയാം. 87 ഐപിഎല്ലില്‍ നിന്ന് 31,67 ശരാശരിയില്‍ 2375 റണ്‍സാണ് ശ്രേയസ് നേടിയത്. ഇതില്‍ 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനും ഒരു തവണ പ്ലേ ഓഫിലും ഒരു തവണ ഫൈനലിലും എത്തിക്കാന്‍ ശ്രേയസിനായി.

വന്‍ പ്രതിഫലം നേടുമെന്ന് പ്രതീക്ഷിച്ച മറ്റൊരു താരമാണ് ഡേവിഡ് വാര്‍ണര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 2016ല്‍ കിരീടം ചൂടിച്ച വാര്‍ണര്‍ക്കായി വലിയ പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മുംബൈ ഇന്ത്യന്‍സ് തുടക്കത്തിലേ വാര്‍ണര്‍ക്കായി രംഗത്തുണ്ടായിരുന്നെങ്കിലും വലിയ തുക മുടക്കാന്‍ അവര്‍ തയ്യാറായില്ല. ഇതോടെ 6.25 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് വാര്‍ണറെ സ്വന്തമാക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ പുതിയ സീസണില്‍ നായകനായി എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഡല്‍ഹിയിലെത്തിയതോടെ റിഷഭ് പന്തിന് കീഴില്‍ കളിക്കേണ്ടി വരും.

150 ഐപിഎല്ലില്‍ നിന്ന് 5449 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. 41.6 എന്ന മികച്ച ശരാശരിയും 139.97 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. നാല് സെഞ്ച്വറിയും 50 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ മിടുക്കനായ വാര്‍ണര്‍ ഡല്‍ഹിയുടെ വൈസ് ക്യാപ്റ്റനായി എത്താനും സാധ്യതയുണ്ട്. പൃഥ്വി ഷാ-ഡേവിഡ് വാര്‍ണര്‍ വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ട് ഡല്‍ഹി ടീമില്‍ കാണാനാവും. റിക്കി പോണ്ടിങ്ങിന്റെ കൃത്യമായ ഇടപെടല്‍ വാര്‍ണറെ ടീമിലെത്തിക്കാന്‍ ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പ്. എന്നാല്‍ അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം കുറഞ്ഞുപോയെന്ന് പറയാം.


Click it and Unblock the Notifications
