Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഉത്തരം കിട്ടാതെ അഞ്ച് ചോദ്യങ്ങള്‍! തല പുകച്ച് ടീമുകളും ഫാന്‍സും

ഐപിഎല്ലിന്റെ 15ാം സീസണിനു കൊടിയേറാന്‍ ഇനി ഒരാഴ്ച മാത്രമേ ശേഷിക്കുന്നുള്ളൂ. എന്നാല്‍ ഉത്തരം കിട്ടാതെ ചില ചോദ്യങ്ങള്‍ ഫ്രാഞ്ചൈസികളെയും ആരാധകരെയം കുഴക്കുകയാണ്. പുതിയ സീസണ്‍ മുമ്പത്തേതിനേക്കാള്‍ ആവേശകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കാരണം നിലവിലെ എട്ടു ടീമുകളെക്കൂടാതെ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി ഇത്തവണ ലീഗിന്റെ ഭാഗമാവുകയാണ്.

26ന് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലാണ് കന്നിയങ്കം. 70 മല്‍സരങ്ങളാണ് ലീഗ് ഘട്ടത്തിലുള്ളത്. ഇവയെല്ലാം മഹാരാഷ്ട്രയിലെ വിവിധ വേദികളിലാണ്. ടൂര്‍ണമെന്റില്‍ ഉത്തരം ലഭിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു ചോദ്യങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ദീപക് ചാഹറിനു പകരമാര്?

ദീപക് ചാഹറിനു പകരമാര്?

കഴിഞ്ഞ മെഗാ ലേലത്തിലെ ഏറ്റവും വില കൂടിയ ബൗളറും മൂല്യമേറിയ രണ്ടാമത്തെ താരുമായിരുന്നു ഇന്ത്യന്‍ പേസര്‍ ദീപക് ചാഹര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സാണ് 14 കോടി രൂപ ചെലവഴിച്ച് തങ്ങളുടെ മുന്‍ താരത്തെ ടീമിലേക്കു തിരിച്ചുകൊണ്ടു വന്നത്. പവര്‍പ്ലേയില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളറായിരുന്നു ചാഹര്‍.
പക്ഷെ വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ ചാഹറിനു കളിക്കാനാവല്ലെന്നു ഉറപ്പായിരിക്കുകയാണ്. ഇതോടെ പകരക്കാരന്‍ ആരെന്നതാണ് ഉയരുന്ന ചോദ്യം.

2

ശര്‍ദ്ദുല്‍ ടാക്കൂറിനെ നിലനിര്‍ത്താന്‍ സാധിക്കാതെ വന്ന സിഎസ്‌കെയ്ക്കു ഇന്ത്യന്‍ പേസര്‍മാര്‍ കുറവാണ്. വിദേശ പേസര്‍മാരായ ആദം മില്‍നെ, ക്രിസ് ജോര്‍ഡന്‍ എന്നിവരിലൊരാളെ സിഎസ്‌കെയ്ക്കു കളിപ്പിക്കേണ്ടിവരും. പക്ഷെ ചാഹറിനു പകരം ഒരു വിദേശ ബൗളറെ കളിപ്പിക്കുകയാണെങ്കില്‍ അതു ടീമിന്റെ പ്ലെയിങ് കോമ്പിനേഷനെ ബാധിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ പകരക്കാരനെ കണ്ടെത്തുക ദുഷ്‌കരം തന്നെയാണ്.

കോലി ഓപ്പണ്‍ ചെയ്യണോ?

കോലി ഓപ്പണ്‍ ചെയ്യണോ?

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി പുതിയ സീസണിലും മുന്‍ നായകന്‍ വിരാട് കോലി ഓപ്പണ്‍ ചെയ്യണോ? ടീം മാനേജ്‌മെന്റിന്റെ തല പുകയ്ക്കുന്ന ചോദ്യമായിരിക്കും ഇത്. ഓപ്പണറായും മൂന്നാം നമ്പറിലുമെല്ലാം അദ്ദേഹം ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ദേവ്ദത്ത് പടിക്കലും കോലിയും ചേര്‍ന്നായിരുന്നു ഓപ്പണ്‍ ചെയ്തത്. പക്ഷെ പുതിയ സീസണില്‍ ദേവ്ദത്ത് ടീമിന്റെ ഭാഗമല്ല. പകരം പുതിയ നായകന്‍ കൂടിയായ ഫഫ് ഡുപ്ലെസി ഈ റോളില്‍ വന്നേക്കും.

4

കോലിയെ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയാക്കണമോയെന്നതാണ് ആര്‍സിബിയെ കുഴക്കുന്ന ചോദ്യം. ഡുപ്ലെസിയും അനൂജ് റാവത്തും ഓപ്പണറായി ഇറങ്ങി കോലിയെ മൂന്നാം നമ്പറിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആര്‍സിബി ആലോചിക്കുന്നുണ്ട്. ഗ്ലെന്‍ മാക്‌സ്വെല്‍ നാലാം നമ്പറിലേക്കും ഇറക്കിയേക്കും. ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ആര്‍സിബി ടീം കോമ്പിനേഷന്‍ തീരുമാനിക്കുക.

വെങ്കടേഷിന്റെ റോള്‍ ഏത്?

വെങ്കടേഷിന്റെ റോള്‍ ഏത്?

കഴിഞ്ഞ ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. സീസണിന്റെ രണ്ടാംപാദത്തില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം ഓപ്പണറായി കളിച്ച വെങ്കി തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ടീമിന്റെ തുറുപ്പുചീട്ടായി മാറി. ഈ പ്രകടനം ഐപിഎല്ലിനു പിറകെ താരത്തെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും ചെയ്തു.

6

ദേശീയ ടീമില്‍ പക്ഷെ ഫിനിഷറുടെ റോളിലാണ് വെങ്കടേഷ് പരീക്ഷിക്കപ്പെട്ടത്. തുടക്കത്തില്‍ അത്ര നന്നായി പെര്‍ഫോം ചെയ്തില്ലെങ്കിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതോടെ ഫിനിഷറുടെ റോളിലും തിളങ്ങി. ഇനി കെകെആറിലും അദ്ദേഹത്തിനു ഈ റോള്‍ തന്നെ നല്‍കുമോ അല്ലെങ്കില്‍ ഓപ്പണറുടെ പഴയ റോളില്‍ തന്നെ തുടരുമോയെന്നത് കാത്തിരുന്നു കാണണം. വെങ്കടേഷിനെക്കൂടാതെ ആരോണ്‍ ഫിഞ്ച്, സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ, നിതീഷ് റാണ, സാം ബില്ലിങ്‌സ് എന്നിവരും ഓപ്പണിങില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങളാണ്.

നോര്‍ക്കിയക്കു പകരം?

നോര്‍ക്കിയക്കു പകരം?


ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്നത് സൗത്താഫ്രിക്കന്‍ സ്പീഡ് സ്റ്റാര്‍ ആന്റിച്ച് നോര്‍ക്കിയയായിരുന്നു. 2021ലെ ടി20 ലോകകപ്പ് മുതല്‍ അദ്ദേഹം പരിക്കേറ്റു കളത്തിനു പുറത്താണ്. ഡിസിക്കു വേണ്ടി നോര്‍ക്കിയ കളിക്കുമോയെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
നോര്‍ക്കിയ പിന്‍മാറുകയാണെങ്കില്‍ പകരം ആരെന്നത് ഡിസി ഇനിയും തീരമാനിച്ചിട്ടില്ല. നോര്‍ക്കിയ കളിച്ചില്ലെങ്കില്‍ നാട്ടുകാരനായ ലുംഗി എന്‍ഗിഡി, ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാളായിരിക്കും പ്ലേയിങ് ഇലവനിലേക്കു വന്നേക്കുക. പക്ഷെ രണ്ടു പേരുടെയും ബൗളിങിനു നോര്‍ക്കിയയോളം വേഗതയില്ലെന്നത് തിരിച്ചടിയാണ്.

മുംബൈയുടെ വിദേശ താരങ്ങള്‍

മുംബൈയുടെ വിദേശ താരങ്ങള്‍

ഇംഗ്ലീഷ് സ്പീഡ് സ്റ്റാര്‍ ജോഫ്ര ആര്‍ച്ചര്‍ പുതിയ സീസണില്‍ പുതിയ സീസണില്‍ കളിക്കില്ലെന്നു ഉറപ്പായിക്കഴിഞ്ഞെങ്കിലും നാലു വിദേശ താരങ്ങള്‍ ആരൊക്കെയാവുമെന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനു തലവേദനയുണ്ടാവുമെന്നുറപ്പാണ്. കരെണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ് എന്നിവരായിരിക്കും ആദ്യത്തെ രണ്ടു പേരെന്നു ഉറപ്പായിക്കഴിഞ്ഞു. ശേഷിച്ച രണ്ടു പേര്‍ ആരൊക്കെയെന്നതാണ് ചോദ്യം.
ബേബി എബിയെന്നറിയപ്പെടുന്ന ഡെവാള്‍ഡ് ബ്രെവിസ്, ടൈമല്‍ മില്‍സ്, റിലേ മെറെഡിത്ത്, ഡാനിയേല്‍ സാംസ് എന്നിവരാണ് മല്‍സരരംഗത്തുള്ളവര്‍. ക്വിന്റണ്‍ ഡികോക്ക്, ട്രെന്റ് ബോള്‍ട്ട് എന്നിവരെ കൈവിട്ടതോടെ മുംബൈയുടെ വിദശ താരങ്ങളുടെ നിര ദുര്‍ബലമായിരിക്കുകയാണ്.

Story first published: Saturday, March 19, 2022, 18:52 [IST]
Other articles published on Mar 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+