Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഡല്‍ഹിയേയും രാജസ്ഥാനെയും കടത്തിവെട്ടി, ധവാന്‍ പഞ്ചാബ് കിങ്‌സില്‍, 8.25 കോടി

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ ആദ്യം വിറ്റുപോയ താരമായി ശിഖര്‍ ധവാന്‍. രണ്ട് കോടി അടിസ്ഥാന വിലയിലെത്തിച്ച ശിഖര്‍ ധവാനെ 8.25 കോടിക്ക് പഞ്ചാബ് കിങ്‌സാണ് സ്വന്തമാക്കിയത്. ധവാന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം രാജസ്ഥാന്‍ റോയല്‍സും ശക്തമായി ധവാനായി രംഗത്തുണ്ടായിരുന്നെങ്കിലും പഞ്ചാബ് കിങ്‌സ് ധവാനെ സ്വന്തമാക്കുകയായിരുന്നു. 36 കാരനായ ധവാന്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ്. അവസാന സീസണിലും മിന്നും പ്രകടനം കാഴ്ചവെച്ചിട്ടും ധവാനെ ഡല്‍ഹി കൈവിടുകയായിരുന്നു.

192 ഐപിഎല്ലില്‍ നിന്ന് 5783 റണ്‍സാണ് ധവാന്‍ നേടിയത്. 34.63 എന്ന മികച്ച ശരാശരിയുള്ള ധവാന്‍ രണ്ട് സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഓപ്പണിങ്ങിലേക്ക് വിശ്വസ്തനായ താരം തന്നെയാണ് ധവാനെന്ന് അദ്ദേഹത്തിന്റെ മുന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. മായങ്ക് അഗര്‍വാളിനെ നേരത്തെ തന്നെ പഞ്ചാബ് നിലനിര്‍ത്തിയിരുന്നു. ധവാന്റെ വരവോട് മായങ്ക്-ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ടാവും പഞ്ചാബിലുണ്ടാവുകയെന്ന് ഉറപ്പായിരിക്കുകയാണ്.

1

ലേലത്തില്‍ രണ്ടാമതായി എത്തിയത് ആര്‍ അശ്വിനാണ്. രണ്ട് കോടി അടിസ്ഥാന വിലയിട്ടിരുന്ന അശ്വിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. അഞ്ച് കോടി രൂപയാണ് അശ്വിന് ലഭിച്ചിരിക്കുന്നത്. അശ്വിന്റെ മുന്‍ ടീമായ സിഎസ്‌കെ അദ്ദേഹത്തിനായി രംഗത്തുവന്നില്ലെന്നതാണ് ശ്രദ്ധേയം. ഓസീസ് പേസ് ഓള്‍റൗണ്ടര്‍ പാറ്റ് കമ്മിന്‍സിനായി കെകെആര്‍ തന്നെ സജീവമായി രംഗത്തെത്തുകയും 7.25 കോടിക്ക് താരത്തെ സ്വന്തമാക്കുകയും ചെയ്തു. മെഗാ ലേലത്തിന് മുമ്പായി ഒഴിവാക്കിയ താരത്തെ കെകെആര്‍ തിരിച്ചെത്തിച്ചിരിക്കുകയാണ്.

2

ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ സൂപ്പര്‍ പേസര്‍ കഗിസോ റബാദയാണ് നാലാമതായി എത്തിയത്. സൂപ്പര്‍ പേസറെന്ന നിലയില്‍ റബാദക്കായി വാശിയേറിയ പോരാട്ടം നടന്നെങ്കിലും 9.25 കോടിക്ക് കഗിസോ റബാദയെ പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ട്രന്റ് ബോള്‍ട്ടിനായി വാശിയേറിയ പോരാട്ടം നടന്നു. മുംബൈയും രാജസ്ഥാനും തമ്മില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ എട്ട് കോടിക്ക് ബോള്‍ട്ടിനെ രാജസ്ഥാന്‍ സ്വന്തമാക്കി.

3

അവസാന സീസണിലും മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഗംഭീര പ്രകടനം നടത്തിയ താരമാണ് ട്രന്റ് ബോള്‍ട്ട്. ഇടം കൈയന്‍ പേസര്‍ കോടികള്‍ത്തന്നെ വാങ്ങുമെന്നുറപ്പായിരുന്നു. ബോള്‍ട്ടിനായി മുംബൈ രംഗത്തുണ്ടാവുമെന്ന് ഉറപ്പായിരുന്നെങ്കിലും രാജസ്ഥാന്‍ റോയല്‍സ് സജീവമായി രംഗത്തെത്തിയതോടെ മുംബൈ പിന്മാറുകയായിരുന്നു.

4

ശ്രേയസ് അയ്യര്‍ക്കായി റെക്കോഡ് പ്രതിഫലം പ്രതീക്ഷിച്ചിരുന്നെങ്കിലും 12.25 കോടിക്ക് കെകെആറാണ് താരത്തെ സ്വന്തമാക്കിയത്. ശ്രേയസിന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സും പുതിയതായി എത്തിയ ലഖ്‌നൗവും തമ്മിലായിരുന്നു ശ്രേയസിനായി വാശിയേറിയ പോരാട്ടം നടന്നത്. പോരാട്ടം മുറുകിയപ്പോള്‍ കെകെആര്‍ താരത്തിനായി രംഗത്തെത്തുകയും 12.25 കോടിക്ക് സ്വന്തമാക്കുകയുമായിരുന്നു. കെകെആറിന്റെ നായകസ്ഥാനം ശ്രേയസിന് ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച കെകെആര്‍ നായകനായിരുന്ന ഓയിന്‍ മോര്‍ഗനെ കൈവിട്ടിരുന്നു. ഡല്‍ഹിയെ രണ്ട് സീസണില്‍ നയിക്കുകയും ഒരു സീസണില്‍ പ്ലേ ഓഫിലും മറ്റൊരു സീസണില്‍ ഫൈനലിലും കളിപ്പിച്ച നായകനാണ് ശ്രേയസ്.

Story first published: Monday, December 18, 2023, 13:18 [IST]
Other articles published on Dec 18, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+