For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഓരോ ബാറ്റിങ് പൊസിഷനിലും കൂടുതല്‍ റണ്‍സ്, ഓപ്പണിങ്ങില്‍ ധവാന്‍, മറ്റ് 10 പേരിതാ

ഓരോ ബാറ്റിങ് പൊസിഷനിലും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ ?

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ് നാളെ തുടക്കമാവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ ഓരോ ടീമുകളും സംഭവിച്ചിട്ടുണ്ട്. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ ആവേശകരമായ സീസണാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ 70 മത്സരങ്ങളാവും ഉണ്ടാവുക. ഓരോ ടീമും 14 മത്സരങ്ങള്‍ വീതം കളിക്കേണ്ടി വരും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുന്നത്.

1

ടൂര്‍ണമെന്റില്‍ ഏറ്റവും റണ്‍സ് നേടിയ താരം വിരാട് കോലിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഓരോ ബാറ്റിങ് പൊസിഷനിലും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് അറിയാമോ ? പട്ടിക പരിശോധിക്കാം. ഓപ്പണിങ്ങില്‍ ശിഖര്‍ ധവാനാണ് തലപ്പത്ത്്. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള ധവാന്‍ 5377 റണ്‍സാണ് ഓപ്പണിങ്ങില്‍ ഇതുവരെ നേടിയത്. കരിയറില്‍ കൂടുതല്‍ മത്സരങ്ങളും ഓപ്പണറായിത്തന്നെയാണ് അദ്ദേഹം കളിച്ചത്. വളരെ അപൂര്‍വ്വമായാണ് അദ്ദേഹത്തിന് ഓപ്പണിങ് സ്ഥാനത്തല്ലാതെ ഇറങ്ങേണ്ടി വന്നത്. ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ് ധവാന്‍.

2

മൂന്നാം നമ്പറില്‍ മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌നയാണ്. വൈസ് ക്യാപ്റ്റനായിരുന്ന റെയ്‌ന 4934 റണ്‍സാണ് മൂന്നാം നമ്പറില്‍ നേടിയത്. മൂന്നാം നമ്പറിലെ വിശ്വസ്തനായിരുന്ന റെയ്‌നയെ ഇത്തവണ മെഗാ ലേലത്തില്‍ വാങ്ങാന്‍ ആളുണ്ടായില്ല. കമന്റേറ്റര്‍ റോളില്‍ ഇത്തവണ റെയ്‌ന ഐപിഎല്ലിലുണ്ട്. നാലാം നമ്പറില്‍ കൂടുതല്‍ റണ്‍സ് മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയുടെ പേരിലാണ്. 2392 റണ്‍സാണ് അദ്ദേഹം നേടിയത്. ഇപ്പോള്‍ ഓപ്പണറായി ഇറങ്ങുന്ന രോഹിത് കരിയറിന്റെ തുടക്ക കാലത്ത് കൂടുതലും നാലാം നമ്പറിലായിരുന്നു.

3

അഞ്ചാം നമ്പറില്‍ എംഎസ് ധോണി തന്നെയാണ് രാജാവ്. ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന ധോണി 1923 റണ്‍സാണ് അഞ്ചാം നമ്പറില്‍ നേടിയത്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയെ നയിച്ച ധോണി ഇത്തവണ നായകനായല്ലാതെയാണ് കളിക്കുന്നത്. രവീന്ദ്ര ജഡേജയാണ് സിഎസ്‌കെയുടെ നായകന്‍. ആറാം നമ്പറില്‍ കൂടുതല്‍ റണ്‍സ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കറെന്‍ പൊള്ളാര്‍ഡിന്റെ പേരിലാണ്. 1281 റണ്‍സാണ് അദ്ദേഹം നേടിയത്. ടീമിന്റെ വിശ്വസ്തന്മാരായ ഫിനിഷറാണ് പൊള്ളാര്‍ഡ്. ഇത്തവണയും മുംബൈ അദ്ദേഹത്തെ നിലനിര്‍ത്തിയിരുന്നു.

4

ഏഴാം നമ്പറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്‍ഡ്രേ റസലാണ് കേമന്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള റസല്‍ 572 റണ്‍സാണ് നേടിയത്. ഇത്തവണയും ടീമിന്റെ നട്ടെല്ലായി റസലുണ്ട്. എട്ടാം നമ്പറില്‍ ഹര്‍ഭജന്‍ സിങ്ങാണ്. മുന്‍ മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ താരമായ ഹര്‍ഭജന്‍ 406 റണ്‍സാണ് എട്ടാം നമ്പറില്‍ നേടിയത്. 150 വിക്കറ്റുകളും ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

5

ഒമ്പതാം നമ്പറില്‍ ഭുവനേശ്വര്‍ കുമാറാണ് കേമന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സീനിയര്‍ പേസറായ ഭുവനേശ്വര്‍ കുമാര്‍ 148 റണ്‍സാണ് നേടിയത്. ഇത്തവണയും അദ്ദേഹം ഹൈദരാബാദിന്റെ ഭാഗമാണ്. 10ാം നമ്പറില്‍ മുന്‍ ആര്‍സിബി, പഞ്ചാബ് കിങ്‌സ് പേസര്‍ പ്രവീണ്‍ കുമാറാണ്. 86 റണ്‍സാണ് അദ്ദേഹം നേടിയത്. ഭേദമില്ലാതെ ബാറ്റ് ചെയ്യുന്ന പേസ് ഓള്‍റൗണ്ടറാണ് പ്രവീണ്‍ കുമാര്‍. 11ാം നമ്പറില്‍ മുന്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് പേസര്‍ മുനാഫ് പട്ടേലാണ്. 30 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ ഇതിലെ റെക്കോഡുകളും ഭേദിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, March 25, 2022, 15:54 [IST]
Other articles published on Mar 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+