For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സൗത്താഫ്രിക്കയില്‍ ഇന്ത്യ ഫ്‌ളോപ്പെങ്കിലും ഇവര്‍ മിന്നിച്ചു, ലേലത്തില്‍ കോടികളുറപ്പ്!

അടുത്ത മാസമാണ് മെഗാ താരലേലം

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച തീര്‍ച്ചയായും മറക്കാനാഗ്രഹിക്കുന്ന പര്യനങ്ങളിലൊന്നായിരിക്കും അടുത്തിടെ സമാപിച്ച സൗത്താഫ്രിക്കന്‍ പര്യടനം. ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വിജയിക്കാനാവാതെ ഇന്ത്യക്കു തല കുനിച്ച് നാട്ടിലേക്കു മടങ്ങേണ്ടി വന്നു. ആദ്യ ടെസ്റ്റില്‍ ഉജ്വല വിജയത്തോടെ ഇന്ത്യ തുടക്കം ഗംഭീരമാക്കിയെങ്കിലും ശേഷിച്ച അഞ്ചു മല്‍സരങ്ങളിലും തുടരെ പരാജയപ്പെട്ടു. രണ്ടെണ്ണം ടെസ്റ്റിലായിരുന്നെങ്കില്‍ മൂന്നെണ്ണം ഏകദിനത്തിലുമായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യ 0-3ന് തൂത്തുവാരപ്പെടുകയായിരുന്നു.

1

ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു ഇന്ത്യന്‍ പതനത്തിനു മുഖ്യ കാരണം. ബൗളിങ് നിരയും പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. ചുരുക്കം ചില ഇന്ത്യന്‍ താരങ്ങള്‍ മാത്രമേ ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളൂ. ഇവര്‍ക്കു ഐപിഎല്ലിന്റെ വരാനിരിക്കുന്ന മെഗാ ലേലത്തില്‍ വന്‍ ഡിമാന്റും ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ലേലത്തില്‍ കോടികള്‍ ലഭിക്കാന്‍ സാധ്യതയുള്ള ഈ താരങ്ങള്‍ ആരൊക്കെയാണന്നു നോക്കാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഓപ്പണര്‍ ശിഖര്‍ ധവാനെ സംബന്ധിച്ച് മികച്ച പരമ്പരകളിലൊന്നായിരുന്നു സൗത്താഫ്രിയ്‌ക്കെതിരേയുള്ളത്. ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷമാക്കി മാറ്റുകയായിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 169 റണ്‍സോടെ ധവാന്‍ പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായി മാറി. 79 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 2020നു ശേഷമുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സെടുത്തിട്ടുള്ള താരം ധവാനാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യ അധികം ഏകദിന മല്‍സരങ്ങളില്‍ കളിച്ചിരുന്നില്ല.

3

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമിലെത്തിയപ്പോള്‍ ധവാനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുമോയെന്ന കാര്യം നേരത്തേ സംശയമായിരുന്നു. കാരണം കെഎല്‍ രാഹുലിനൊപ്പം റുതുരാജ് ഗെയ്ക്വാദ് ഓപ്പണ്‍ ചെയ്‌തേക്കുമെന്നായിരുന്നു സൂചനകള്‍. അവസാനായി കളിച്ച വിജയ് ഹസാരെ ട്രോഫിയില്‍ ധവാന്‍ ബാറ്റിങില്‍ നിറംമങ്ങിയതും ഇതിനുള്ള സാധ്യത വര്‍ധിപ്പിച്ചിരുന്നു. പക്ഷെ ഇതു കണക്കിലെടുക്കതെ അദ്ദേഹത്തെ ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയായിരുന്നു. മികച്ച പ്രകടനത്തിലൂടെ ധവാന്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു. ഐപിഎല്ലില്‍ കഴിഞ്ഞ മൂന്നു സീസണുകളിലും ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി 500ന് മുകളില്‍ റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിരുന്നു.

 ദീപക് ചാഹര്‍

ദീപക് ചാഹര്‍

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരേയൊരു അവസരം മാത്രമേ ലഭിച്ചുള്ളൂവെങ്കിലും അതില്‍ ഓള്‍റൗണ്ട് പ്രകടനം കാഴ്ചവയ്ക്കാന്‍ ദീപക് ചാഹറിനു കഴിഞ്ഞു. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും താരം കസറി. ആദ്യം ബൗളിങില്‍ രണ്ടു വിക്കറ്റുകള്‍ നേടാന്‍ ചാഹറിനു സാധിച്ചു. രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ജന്നെമന്‍ മലാന്റെ വിക്കറ്റും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

4

പിന്നീട് റണ്‍ചേസില്‍ ഇന്ത്യ തോല്‍വിക്കരികില്‍ നില്‍ക്കെ അവിശ്വസനീയ ഇന്നിങ്‌സും ചാഹര്‍ കളിച്ചു. 54 റണ്‍സെടുത്ത അദ്ദേഹം ഇന്ത്യയെ ഒരു ഘട്ടത്തില്‍ ത്രസിപ്പിക്കുന്ന വിജയത്തിനു തൊട്ടരികില്‍ വരെയെത്തിച്ചിരുന്നു. പക്ഷെ ചാഹറിന്റെ പുറത്താവലോടെ ഇന്ത്യയുടെ താളംതെറ്റുകയും നാലു റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. എങ്കിലും അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലേലത്തില്‍ ഇതു ചാഹറിന്റെ താരമൂല്യം വീണ്ടും ഉയര്‍ത്തുമെന്നുറപ്പിക്കാം.

 പ്രസിദ്ധ് കൃഷ്ണ

പ്രസിദ്ധ് കൃഷ്ണ

ദീപക് ചാഹറിനെപ്പോലെ സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരത്തില്‍ മാത്രം നറുക്കുവീണ താരമാണ് യുവ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. അവസാന ഏകദിനത്തില്‍ മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങില്‍ ഏറ്റവും മികച്ചു നിന്നത് 25 കാരനായിരുന്നു. 9.5 ഓവറില്‍ 59 റണ്‍സിനാണ് പ്രസിദ്ധ് മൂന്നു പേരെ പുറത്താക്കിയത്.

7

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു അദ്ദേഹം. പക്ഷെ സീസണിനു ശേഷം താരം ഒഴിവാക്കപ്പെടുകയായിരുന്നു. വരാനിരിക്കുന്ന ലേലത്തില്‍ പല ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളികളുടെ കൂട്ടത്തില്‍ പ്രസിദ്ധിനെയും പ്രതീക്ഷിക്കാം.

Story first published: Thursday, January 27, 2022, 14:52 [IST]
Other articles published on Jan 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+