Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: വാര്‍ണറെ പിന്തള്ളി ധവാന്‍, റണ്‍ചേസിലെ പുതിയ മൂന്നാമന്‍!- കോലി ഏറെ മുന്നില്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിനെതിരായ മല്‍സരത്തിലെ മികച്ച പ്രകടനത്തിലൂടെ വലിയൊരു നേട്ടത്തിന് അവകാശിയായിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. റണ്‍ചേസ് വീരന്‍മാരില്‍ മൂന്നാംസ്ഥാനം അദ്ദേഹം പിടിച്ചെടുത്തുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഞായറാഴ്ച രാത്രി ആര്‍സിബിക്കെതിരേ പഞ്ചാബ് തകര്‍പ്പന്‍ റണ്‍ചേസ് നടത്തി വിജയിച്ച മല്‍സരത്തില്‍ 43 റണ്‍സായിരുന്നു ധവാന്‍ അടിച്ചെടുത്തത്. ടീമിന്റെ ടോപ്‌സ്‌കോററര്‍മാരില്‍ ഒരാളുമായിരുന്നു അദ്ദേഹം. ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ഭാനുക രാജപക്‌സയും കളിയില്‍ 43 റണ്‍സെടുത്തിരുന്നു.

1

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഈ സീസണില്‍ കളിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവും ഓപ്പണറുമായ ഡേവിഡ് വാര്‍ണറിനെ പിന്തള്ളിയാണ് ശിഖര്‍ ധവാന്‍ റണ്‍ചേസില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമായിരിക്കുന്നത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള മല്‍സരത്തിനു മുമ്പ് വാര്‍ണര്‍ക്കു പിറകിലായി നാലാമനായിരുന്നു വാര്‍ണര്‍. എന്നാല്‍ കളിയില്‍ 43 റണ്‍സെടുത്ത ധവാന്‍ ഓസീസ് സൂപ്പര്‍ താരത്തെ പിന്നിലാക്കുകയായിരുന്നു.

2

2582 റണ്‍സാണ് ഇപ്പോള്‍ റണ്‍ചേസില്‍ ധവാന്റെ അക്കൗണ്ടിലുള്ളത്. 2569 റണ്‍സോടെ വാര്‍ണര്‍ നാലാംസ്ഥാനത്തും 2460 റണ്‍സുമായി മുന്‍ താരം ഗൗതം ഗംഭീര്‍ അഞ്ചാസ്ഥാനത്തും നില്‍ക്കുന്നു. ആദ്യ രണ്ടു സ്ഥാനങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംംഗ്ലൂരിന്റെ വിരാട് കോലിയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ റോബിന്‍ ഉത്തപ്പയുമാണ്. കോലി 2902ഉം ഉത്തപ്പ 2787ഉം റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്.

3

പഞ്ചാബ് കിങ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ശേഷം 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. ഇതോടെ നാണക്കേടിന്റെ സ്വന്തം റെക്കോര്‍ഡ് അവര്‍ മെച്ചപ്പെടുത്തുകയും ചെയ്തു.
200 പ്ലസ് റണ്‍സ് പ്രതിരോധിക്കവെ കൂടുതല്‍ മല്‍സരങ്ങളില്‍ പരാജയപ്പെട്ട ടീമെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ ആര്‍സിബിയുടെ പേരിലാണ്. പഞ്ചാബിനോടും തോറ്റതോടെ അവര്‍ മല്‍സരങ്ങളുടെ എണ്ണം നാലാക്കി ഉയര്‍ത്തിയിരിക്കുകയാണ്. രണ്ടു മല്‍സരങ്ങള്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് രണ്ടാംസ്ഥാനത്ത്. ഓരോ മല്‍സരം വീതം തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലും നില്‍ക്കുന്നു.

4

പഞ്ചാബ് കിങ്‌സിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി രണ്ടു വിക്കറ്റിനാണ് 205 റണ്‍സ് നേടിയത്. 88 റണ്‍സെടുത്ത പുതിയ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിയാണ് ആര്‍സിബി ഇന്നിങ്‌സിലെ അമരക്കാരനായത്. 57 ബോളില്‍ ഏഴു സിക്‌സറുകളും മൂന്നു ബൗണ്ടറികളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. വിരാട് കോലി (41*), ദിനേശ് കാര്‍ത്തിക് (32*) എന്നിവരുടെ പ്രകടനവും ആര്‍സിബിയെ 200 കടക്കാന്‍ സഹായിച്ചു.

5

മറുപടിയില്‍ ഓപ്പണിങ് വിക്കറ്റില്‍ നായകന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 71 റണ്‍സെടുത്തപ്പോള്‍ തന്നെ പഞ്ചാബ് ജയത്തിനു അടിത്തറയിട്ടിരുന്നു. ഒരോവല്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനു അവര്‍ ജയം സ്വന്തമാക്കുകയായിരുന്നു. ധവാനും ഭാനുക രാജപക്‌സയും 43 റണ്‍സ് വീതമെടുത്തപ്പോള്‍ മായങ്ക് 32ന് പുറത്തായി. ഒഡെയ്ന്‍ സ്മിത്ത് (25*), ഷാരൂഖ് ഖാന്‍ (24*) എന്നിവര്‍ ചേര്‍ന്നാണ് പഞ്ചാബിന്റെ വിജയം പൂര്‍ത്തിയാക്കിയത്.

Story first published: Monday, March 28, 2022, 14:59 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+