IPL 2022: ഏറ്റവും കൂടുതല്‍ തവണ 'ക്ലീന്‍ ബൗള്‍ഡ്', നാണക്കേടിന്റെ പട്ടികയില്‍ കോലിയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകള്‍ പങ്കെടുക്കുന്നതിനാല്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്രിസ് ഗെയ്ല്‍, സുരേഷ് റെയ്‌ന, എബി ഡിവില്ലിയേഴ്‌സ് എന്നിവരില്ലാതെ നടക്കുന്ന ടൂര്‍ണമെന്റ് കൂടാതെ എംഎസ് ധോണി, വിരാട് കോലി എന്നിവര്‍ നായകന്മാരായി ഇല്ലാത്ത ടൂര്‍ണമെന്റ് എന്നിങ്ങനെയുള്ള പല സവിശേഷതയും 15ാം സീസണിനുണ്ട്.

ടൂര്‍ണമെന്റിന്റെ ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ റണ്‍സ് നേടിയവരെയും കൂടുതല്‍ വിക്കറ്റ് നേടിയവരേയും കൂടുതല്‍ സിക്‌സ് നേടിയവരെയും സെഞ്ച്വറി നേടിയവരേയും ഒട്ടുമിക്ക ആരാധകര്‍ക്കും അറിയാമെങ്കിലും ഏറ്റവും കൂടുതല്‍ ക്ലീന്‍ ബൗള്‍ഡായ താരം ആരാണെന്ന് അറിയാമോ ? പട്ടിക പരിശോധിക്കാം. ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വാട്‌സനാണ് ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ ക്ലീന്‍ ബൗള്‍ഡായ താരം. 35 തവണയാണ് അദ്ദേഹം ക്ലീന്‍ ബൗള്‍ഡായത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് വാട്‌സന്‍. സെഞ്ച്വറിയടക്കം നേടിയിട്ടുള്ള താരമാണെങ്കിലും കൂടുതല്‍ ക്ലീന്‍ ബൗള്‍ഡായി എന്ന നാണക്കേടും വാട്‌സന്റെ പേരിലാണ്.

രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ടീമുകള്‍ക്കായെല്ലാം വാട്‌സന്‍ കളിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് നിലവില്‍ പഞ്ചാബ് കിങ്‌സ് താരമായ ശിഖര്‍ ധവാനാണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ 34 തവണയാണ് ഇത്തരത്തില്‍ ക്ലീന്‍ ബൗള്‍ഡായത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള താരമാണ് ധവാന്‍.

ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ധവാനൊപ്പം വിരാട് കോലിയുമുണ്ട്. 34 തവണ വിരാട് കോലിയും ക്ലീന്‍ ബൗള്‍ഡായിട്ടുണ്ട്. ആര്‍സിബിയുടെ നായകനായിരുന്ന വിരാട് കോലി ഓപ്പണറായും മൂന്നാം നമ്പറിലുമാണ് കൂടുതലായും കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഏറ്റവും റണ്‍സുള്ള താരമെന്ന റെക്കോഡും കോലിയുടെ പേരിലാണെങ്കിലും നാണക്കേടിന്റെ ഈ റെക്കോഡിലും അദ്ദേഹം ഭാഗമാണ്. ഇത്തവണ നായകസ്ഥാനമില്ലെങ്കിലും ആര്‍സിബിയുടെ ഭാഗമായി വിരാട് കോലിയുണ്ടാവും.

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും സൂപ്പര്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍ ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 27 തവണയാണ് ഇടം കൈയനായ ഗംഭീര്‍ ക്ലീന്‍ ബൗള്‍ഡായത്. കെകെആറിനെ രണ്ട് തവണ കിരീടം ചൂടിച്ച ഗംഭീര്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനീഷ് പാണ്ഡെയും 27 തവണ ക്ലീന്‍ ബൗള്‍ഡായിട്ടുണ്ട്. ആര്‍സിബി, കെകെആര്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മനീഷ് ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഭാഗമാണ്. ഐപിഎല്ലില്‍ ആദ്യ സെഞ്ച്വറി നേടിയ ഇന്ത്യക്കാരനെന്ന റെക്കോഡ് മനീഷിന്റെ പേരിലാണ്.

ദിനേഷ് കാര്‍ത്തികാണ് നാലാം സ്ഥാനത്ത്. മുന്‍ കെകെആര്‍ നായകനായ കാര്‍ത്തിക് 26 തവണയാണ് ക്ലീന്‍ ബൗള്‍ഡായത്. മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, കെകെആര്‍, ഗുജറാത്ത് ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള കാര്‍ത്തിക് ഇത്തവണയും ആര്‍സിബിക്കൊപ്പമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കാര്‍ത്തിക് കൂടുതല്‍ തവണയും മധ്യനിരയിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്.

അഞ്ചാം സ്ഥാനത്തും രണ്ട് പേരുണ്ട്. മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗവുമായ ഡേവിഡ് വാര്‍ണറാണ് ഇതിലൊരാള്‍. 25 തവണ അദ്ദേഹം ക്ലീന്‍ ബൗള്‍ഡായിട്ടുണ്ട്. ഐപിഎല്ലില്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള താരമാണ് വാര്‍ണര്‍. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലും 25 തവണയാണ് ക്ലീന്‍ ബൗള്‍ഡായത്. ഓപ്പണറായ ഗെയ്ല്‍ കെകെആര്‍, ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications