For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ആ തീരുമാനം അവനെ തളര്‍ത്തി', കോലിയുടെ പ്രശ്‌നം ചൂണ്ടിക്കാട്ടി വാട്‌സണ്‍

അവസാന രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ കോലി തലതാഴ്ത്തി മടങ്ങുന്നത് ആരാധകരുടെ ഹൃദയം തകര്‍ക്കുകയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ വിരാട് കോലിയുടെ ഫോം ആരാധകരെയും ആര്‍സിബിയേയും വലിയ നിരാശയിലേക്കാണ് തള്ളിവിടുന്നത്. 2021ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനവും അവസാന ഐപിഎല്ലോടെ ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിഞ്ഞ കോലി ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ശ്രമിച്ചതെങ്കിലും ഓരോ മത്സരങ്ങള്‍ക്ക് ശേഷവും കൂടുതല്‍ മോശം അവസ്ഥയിലേക്കാണ് കോലി പോകുന്നതെന്ന് പറയാം.

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തുന്നു. അവസാന രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായ കോലി തലതാഴ്ത്തി മടങ്ങുന്നത് ആരാധകരുടെ ഹൃദയം തകര്‍ക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ട കോലിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. കോലിയെ ഇത്രയും തകര്‍ന്ന അവസ്ഥയില്‍ കാണാന്‍ ആരാധകര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് സത്യം.

1

കോലിയുടെ മോശം ഫോമിന്റെ കാരണം തിരക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ കോലിയുടെ മോശം പ്രകടനത്തെ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ആര്‍സിബി താരവും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനുമായ ഷെയ്ന്‍ വാട്‌സണ്‍. ഇന്ത്യയുടെ നായക പദവി ഒഴിഞ്ഞതോടെ കോലിയുടെ പോരാട്ടവീര്യവും നഷ്ടപ്പെട്ടുവെന്നാണ് വാട്‌സണ്‍ പറയുന്നത്.

'ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ആര്‍സിബിയുടെ അവസാന മത്സരത്തില്‍ വിരാട് കോലിയെ വ്യത്യസ്തനായാണ് കണ്ടത്. ഇതിന് മുമ്പ് കണ്ട കോലിയെപ്പോലെയായിരുന്നില്ല ത്. ഞാന്‍ അവനോടൊപ്പം കളിച്ചിട്ടുണ്ട്. എന്നാല്‍ അന്നു കാണുന്ന ഉന്മേഷം ഇന്ന് കോലിയില്‍ കാണാനാവുന്നില്ല. ബാറ്റിങ്ങിലായാലും ഫീല്‍ഡിങ്ങിലായാലും എപ്പോഴും ആക്രമണോത്സകത കാത്തുസൂക്ഷിക്കുന്ന താരമാണ് കോലി. ഇത്രയും ദീര്‍ഘനാളത്തെ പ്രകടനത്തിലൂടെ സൂപ്പര്‍മാനായ താരമാണ് കോലി.

2

മത്സരത്തില്‍ തന്റെ ആക്രമണോത്സകതയിലൂടെ ഊര്‍ജ്ജം നിറക്കുന്ന താരമാണ് കോലി. എന്നാല്‍ ഇപ്പോള്‍ അവന്റെ ബാറ്ററിക്ക് ഓഫായിപ്പോകുന്നു. കോലിയുടെ ഈ നിരാശ പ്രകടനം അത്ഭുതം തോന്നിപ്പിക്കുന്നതാണ്. ഇന്ത്യയുടെ നായകസ്ഥാനം കോലി ഒഴിഞ്ഞതോടെ അവന്റെ ഊര്‍ജ്ജവും അതോടൊപ്പം പോയി എന്നാണ് തോന്നുന്നത്. അവനെ അത് നന്നായി ബാധിച്ചിട്ടുണ്ടെന്ന് എനിക്കറിയാം'- വാട്‌സണ്‍ പറഞ്ഞു.

ഇന്ത്യയുടെ നായകസ്ഥാനം പൂര്‍ണ്ണമായും കൈവിടേണ്ടി വന്നത് കോലിയെ കാര്യമായി ബാധിച്ചുവെന്ന് തന്നെ പറയാം. ടി20 നായകസ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുമെന്ന് നേരത്തെ തന്നെ കോലി വ്യക്തമാക്കിയതാണ്. എന്നാല്‍ ടെസ്റ്റ്, ഏകദിന നായകസ്ഥാനം കൈവിടേണ്ടി വരുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. രോഹിത് ശര്‍മയെ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ നിര്‍ബന്ധത്തിന് മുന്നില്‍ കോലിക്ക് വഴിമാറി കൊടുക്കേണ്ടി വരികയായിരുന്നു.

3

ഇതിന് പിന്നാലെയാണ് അദ്ദേഹം ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയാന്‍ തീരുമാനിച്ചത്. കോലി ഒരിക്കലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് അദ്ദേഹത്തിന് നായകസ്ഥാനം നഷ്ടമായതെന്ന് പറയാം. ഇതോടെ തീര്‍ത്തും നിരാശനായ കോലിക്ക് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവുന്നില്ല. കൂടാതെ കുടുംബ ജീവിതത്തിലേക്ക് നിലവില്‍ അദ്ദേഹത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്നത് പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

നിലവിലെ കോലിയുടെ പ്രകടനം എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഒരുപോലെ നിരാശരാക്കുന്നതാണ്. അതുകൊണ്ട് തന്നെ കോലി വിശ്രമം എടുക്കണമെന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. പ്രമുഖരെല്ലാം കോലിക്ക് വിശ്രമം അനിവാര്യമാണെന്ന് അഭിപ്രായപ്പെടുന്നു. രണ്ട് മൂന്ന് മാസമെങ്കിലും വിശ്രമം എടുത്ത ശേഷം കോലി തിരിച്ചെത്തണമെന്നാണ് കൂടുതല്‍ ആളുകളും പറയുന്നത്. നിലവിലെ മാനസികാവസ്ഥയില്‍ കളിച്ചാല്‍ കോലിക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നുറപ്പ്. ടി20 ലോകകപ്പ് വരാനിരിക്കെ കോലി ആവിശ്യത്തിന് വിശ്രമമെടുത്ത് ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ഇന്ത്യക്കും വളരെ അത്യാവശ്യമാണ്.

Story first published: Sunday, April 24, 2022, 13:14 [IST]
Other articles published on Apr 24, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+