Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലേലത്തില്‍ പങ്കെടുത്ത് ആര്യന്‍ ഖാനും സുഹാനയും, പ്രീതി സിന്ത ഇല്ല, ചിത്രങ്ങള്‍ വൈറല്‍

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം പുരോഗമിക്കുകയാണ്. വാശിയേറിയ താരലേലത്തോടൊപ്പം ടീമുകള്‍ക്കൊപ്പം ലേലത്തിനെത്തുന്ന ആളുകളും എല്ലാ ഐപിഎല്‍ സീസണിലെയും ആവേശം നല്‍കുന്ന കാഴ്ചയാണ്. മുന്‍ ഇതിഹാസ ക്രിക്കറ്റ് താരങ്ങളും ടീമുകളുടെ ഉടമകളായ ബോളിവുഡ് താരങ്ങളുമെല്ലാം ലേലത്തിന്റെ ആകര്‍ഷണീയത ഉയര്‍ത്തുന്നതാണ്. കെകെആറിന്റെ ഉടമ ബോളിവുഡ് കിങ് ഷാരൂഖ് ഖാനാണ്.

1

ഇത്തവണ കെകെആറിന്റെ ലേല ടേബിളില്‍ ഷാരൂഖ് ഇല്ല. പകരം അദ്ദേഹത്തിന്റെ മക്കളായ ആര്യന്‍ ഖാനും സുഹാന ഖാനുമാണ് ലേലത്തിനായി എത്തിയിരിക്കുന്നത്. ഇരുവരും ടീമിനായി ലേലത്തില്‍ പദ്ധതികള്‍ മെനയുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സാധാരണ ലേലത്തില്‍ കെകെആറിന്റെ സഹ ഉടമയും പ്രശസ്ത ബോളിവുഡ് താരവുമായ ജൂഹി ചൗളയും പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഷാരൂഖും ജൂഹി ചൗളയും വിട്ടുനിന്നപ്പോള്‍ ഷാരൂഖിന്റെ മക്കളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്.

1

ആര്യന്‍ ഖാന്‍ കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതിന് ശേഷം പൊതുവേദികളില്‍ ആര്യന്‍ ഖാന്‍ അത്ര സജീവമല്ലായിരുന്നെങ്കിലും ഇപ്പോള്‍ ഷാരൂഖിന്റെ രണ്ട് മക്കളും ഒരുമിച്ച് ലേലത്തില്‍ കെകെആറിന്റെ ടേബിളിലേക്കെത്തിയത് ആരാധകര്‍ക്കും ആവേശമായിരിക്കുകയാണ്. അടുത്ത തലമുറയിലേക്ക് കാര്യങ്ങള്‍ കൈമാറുന്നുവെന്ന കുറിപ്പോടെ ഇരുവരും ലേലത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ കെകെആറും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ഷാരൂഖ് ഖാന്‍ കെകെആറിന്റെ മത്സരം കാണാനും താരങ്ങളെ പ്രോത്സാഹിപ്പിക്കാനുമായി പല തവണ മൈതാനത്ത് എത്തിയിട്ടുണ്ട്. ഒരു തവണ ഐപിഎല്‍ സുരക്ഷാ ജീവനക്കാരനുമായി ഷാരൂഖ് കൈയ്യാങ്കളിയിലേക്കെത്തിയത് വിവാദമായിരുന്നു. പ്രശസ്ത ഗായിക ലതാ മങ്കേഷ്‌ക്കര്‍ മരണപ്പെട്ടപ്പോള്‍ ഭൗതീക ശരീരം കാണാന്‍ ഷാരൂഖ് എത്തിയിരുന്നു. ഷാരൂഖ് പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. പ്രാര്‍ത്ഥിച്ച ശേഷം അദ്ദേഹം ഓതിയത് മൃതശരീരത്തില്‍ തുപ്പിയതാണെന്ന തരത്തില്‍ വലിയ വിവാദവുമായിരുന്നു.

2

അവസാന സീസണിലും കെകെആറിനൊപ്പം ആര്യന്‍ ഖാന്‍ ലേല ടേബിളിലുണ്ടായിരുന്നു. എന്നാല്‍ മകള്‍ സുഹാന ഖാന്‍ ലേലത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. അവസാന സീസണില്‍ ജൂഹി ചൗളയുടെ 19കാരിയായ മകള്‍ ജഹ്‌നവി മെഹ്ത ലേലത്തില്‍ പങ്കെടുത്തപ്പോള്‍ ചിത്രങ്ങള്‍ വളരെ വൈറലായിരുന്നു. ആര്യന്‍ ഖാന്റെയും സുഹാന ഖാന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഒട്ടുമിക്ക സീസണുകളിലും പ്രീതി സിന്ത പഞ്ചാബ് കിങ്‌സിനൊപ്പം ലേലത്തില്‍ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇത്തവണ കുട്ടിയുണ്ടായതിനാല്‍ പ്രീതി ലേലത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത്തവണ ലേലത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ തന്നെ പ്രീതി ആരാധകരുമായി പങ്കുവെച്ചിരുന്നു. പ്രീതിക്ക് കുഞ്ഞ് പിറന്നിട്ട് അധികനാള്‍ ആയിട്ടില്ല. എല്ലാ സീസണിലും ടീമിന് പിന്തുണയുമായി പ്രീത് ഒട്ടുമിക്ക മത്സരങ്ങളും കാണാന്‍ എത്താറുണ്ട്. എന്നാല്‍ കുഞ്ഞ് പിറന്നതിനാല്‍ ഇത്തവണ ഗ്യാലറയിലും പ്രീതിയെ മിസ് ചെയ്‌തേക്കാം.

3

ശ്രേയസ് അയ്യരെ കെകെആര്‍ എട്ട് കോടിക്ക് സ്വന്തമാക്കിയതാണ് ആദ്യ രണ്ട് റൗണ്ടില്‍ കെകെആര്‍ നടത്തിയ പ്രധാന നീക്കം. 12.25 കോടിക്കാണ് താരത്തെ സ്വന്തമാക്കിയത്. രണ്ട് തവണ ചാമ്പ്യന്മാരായ കെകെആറിന് ഇത്തവണ നായകനെ ആവിശ്യമാണ്. ഈ ഒഴിവ് നികത്താനാണ് ശ്രേയസ് അയ്യരെ ടീം സ്വന്തമാക്കിയതെന്ന് പറയാം. നിധീഷ് റാണയെ എട്ട് കോടിക്ക് ടീമിലെത്തിച്ചതാണ് മറ്റൊരു പ്രധാന നീക്കം. മെഗാ ലേലത്തിന് മുമ്പ് കെകെആര്‍ ഒഴിവാക്കിയ താരമാണ് നിധീഷ് റാണ. ഇടം കൈയന്‍ താരത്തിനായി വാശിയേറിയ പോരാട്ടം നടന്നെങ്കിലും കെകെആര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അവസാന സീസണിലെ റണ്ണറപ്പുകളാണ് കെകെആര്‍.

Story first published: Saturday, February 12, 2022, 16:22 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+