IPL 2022: ഏഴ് തുടര്‍ തോല്‍വി, മുംബൈക്ക് ഇനിയും പ്ലേ ഓഫിലെത്താമോ ? പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവെക്കുന്നത്. തുടര്‍ച്ചയായി ഏഴ് മത്സരങ്ങള്‍ തോറ്റ മുംബൈ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. ശക്തമായ ബാറ്റിങ് നിരയുണ്ടെങ്കിലും ആരും ഫോമിലല്ല. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണിങ്ങില്‍ നിരാശപ്പെടുത്തുമ്പോള്‍ ഫിനിഷര്‍ റോളില്‍ ഇത്തവണ കറെന്‍ പൊള്ളാര്‍ഡും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ബൗളിങ് നിരയാണ് ഇത്തവണ മുംബൈയെ ചതിച്ചതെന്ന് പറയാം.
ഏഴ് മത്സരങ്ങളും തോറ്റ മുംബൈക്ക് ശേഷിക്കുന്നത് ഏഴ് മത്സരങ്ങളാണ്. ഈ ഏഴ് മത്സരത്തിലും ജയിച്ചാലും മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കുമോ അതോ മുംബൈയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചോ ? പരിശോധിക്കാം. ഇത്തവണ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് എന്നതിനാല്‍ മുംബൈക്ക് ഇനി പ്ലേ ഓഫില്‍ കടക്കുക പ്രയാസമാണെന്ന് പറയാം. എന്നാല്‍ സാധ്യതകള്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പറയാനാവില്ല.

സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള ഏഴ് മത്സരങ്ങളിലും മുംബൈക്ക് ജയിക്കേണ്ടതായുണ്ട്. അതും വമ്പന്‍ മാര്‍ജിനില്‍ത്തന്നെ ജയിക്കണം. ഇതുവരെ പ്ല ഓഫില്‍ കടക്കാന്‍ കുറഞ്ഞത് 14 പോയിന്റ് മതിയായിരുന്നെങ്കില്‍ ഇത്തവണ 16 പോയിന്റെങ്കിലും വേണം. 14 പോയിന്റാണ് മുംബൈക്ക് എല്ലാ മത്സരത്തിലും ജയിച്ചാലും നേടാനാവുക. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റ് വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ മുംബൈക്ക് -0.892 ആണ് നെറ്റ് റണ്‍റേറ്റുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളിലും വലിയ ശരാശരിയില്‍ ജയിച്ചാല്‍ മുംബൈക്ക് നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താനാവും.

അങ്ങനെ സംഭവിച്ചാല്‍ തന്നെയും മുംബൈയുടെ സാധ്യതകള്‍ വളരെ കുറവാണ്. ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി എന്നിവര്‍ക്ക് ഇതിനോടകം 10 പോയിന്റുകളായി, രാജസ്ഥാന്‍, ലഖ്‌നൗ, ഹൈദരാബാദ് ടീമുകള്‍ക്ക് എട്ട് പോയിന്റുകള്‍ വീതവുമുണ്ട്. അത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം മുംബൈ ഇത്തവണ പ്ലേ ഓഫില്‍ കടക്കില്ലെന്ന് തന്നെ പറയാം. അവസാന സീസണിലും പ്ലേ ഓഫ് കാണാന്‍ സാധിക്കാത്ത മുംബൈക്ക് ഇത്തവണയും സാധ്യതകള്‍ അവസാനിച്ചുവെന്ന് ഏറെക്കുറെ പറയാം.

മുംബൈയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, കെകെആര്‍, സിഎസ്‌കെ, ഹൈദരാബാദ്, ഡല്‍ഹി എന്നിവരെയാണ് നേരിടാനുള്ളത്. ഇവരെല്ലാം തന്നെ മികച്ച ഫോമിലുള്ള ടീമുകളാണ്. തുടര്‍ തോല്‍വികളോടെ ആത്മവിശ്വാസം തകര്‍ന്ന മുംബൈക്ക് ഇവരില്‍ ആരെയെങ്കിലും കീഴപ്പെടുത്താനാവുമോയെന്നത് കണ്ടറിയണം. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈക്ക് ഇനി ചെയ്യാന്‍ സാധിക്കുന്നത് അടുത്ത സീസണില്‍ ശക്തമായൊരു തിരിച്ചുവരവിന് വേണ്ട തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കാം എന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications