IPL 2022: തകര്‍ത്ത് കളിക്കും, സ്വാര്‍ത്ഥനല്ലാത്ത താരം, ത്രിപാഠിയെ ഇന്ത്യ പരിഗണിക്കണമെന്ന് ഫാന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റിന്റെ ജയം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് രാഹുല്‍ ത്രിപാഠിയുടെ പ്രകടനമാണ്. തുടക്കം മോശമായപ്പോഴും ഒരു വശത്ത് പതറാതെ ബാറ്റുവീശിയ ത്രിപാഠി 37 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 71 റണ്‍സാണ് നേടിയത്. മുന്‍ ടീമായ കെകെആറിനെതിരേയാണ് ത്രിപാഠിയുടെ മികച്ച പ്രകടനം എന്നതാണ് എടുത്തു പറയേണ്ടത്. മെഗാ ലേലത്തില്‍ കൈവിട്ടുകളഞ്ഞതോര്‍ത്ത് കെകെആര്‍ നിരാശപ്പെടുന്ന തരത്തിലായിരുന്നു അദ്ദേഹം ബാറ്റുവീശിയത്.
ഐപിഎല്ലില്‍ ഏത് ടീമിനൊപ്പം കളിക്കുമ്പോഴും ഇതേ രീതിക്ക് ആത്മാര്‍ത്ഥമായി കളിക്കാന്‍ ത്രിപാഠി ശ്രമിക്കാറുണ്ട്. സ്വന്തം താല്‍പര്യങ്ങളെക്കാളേറെ ടീമിന്റെ ലക്ഷ്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. കഠിനമായി അധ്വാനിക്കുന്ന താരം ഏത് ബാറ്റിങ് പൊസിഷനിലേക്കും പരിഗണിക്കാന്‍ സാധിക്കുന്നവനാണ്. ഹൈദരാബാദിനെതിരായ പ്രകടനത്തിന് പിന്നാലെ ത്രിപാഠിക്ക് ആശംസാ പ്രവാഹമാണ്. താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുന്ന ആരാധകര്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കേണ്ട താരമാണ് ത്രിപാഠിയെന്നും അഭിപ്രായപ്പെടുന്നു.

രസകരമായ പല പ്രതികരണങ്ങളുമാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്. ഹൈദരാബാദിനായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചതോടെ ആരാണ് തന്നെ കെകെആറില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് ത്രിപാഠി ചോദിക്കുന്ന തരത്തിലുള്ള ട്രോളാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ പങ്കുവെച്ചത്. വേണ്ടത്ര പരിഗണന ലഭിക്കാതെ പോകുന്ന താരമാണ് ത്രിപാഠിയെന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. ഐപിഎല്ലിലെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരിലെ ഏറ്റവും വിശ്വസ്തനാണെങ്കിലും അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നും ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കണമെന്നുമാണ് രോഹിത് ശങ്കര്‍ എന്ന ആരാധകന്‍ പറയുന്നത്.
എല്ലാ സീസണിലും നിശബ്ദനായി വന്ന് തന്റെ ജോലി കൃത്യമായി ചെയ്യുന്ന താരമാണ് രാഹുല്‍ ത്രിപാഠി. അണ്‍ക്യാപ്പഡ് താരങ്ങളില്‍ ഏറ്റവും മികച്ചവന്‍ രാഹുല്‍ ത്രിപാഠിയാണെന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. കെകെആര്‍ സൂപ്പര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നെതിരേ 148.8 ആണ് ത്രിപാഠിയുടെ സ്‌ട്രൈക്കറേറ്റ്. ഇത് തന്നെ താരത്തിന്റെ മികവ് എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

അവസാന സീസണില്‍ കെകെആര്‍ ഫൈനല്‍ കളിച്ചപ്പോള്‍ മധ്യനിരയില്‍ ത്രിപാഠി നടത്തിയ മികച്ച പ്രകടനമാണ് ടീമിന് കരുത്തായതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ടീമിനായി ഏത് പൊസിഷനിലും തിളങ്ങാന്‍ പ്രതിഭയുള്ളവനാണ് ത്രിപാഠി. ഏറ്റവും അണ്ടര്‍റേറ്റഡായ താരമാണവന്‍ എന്നാണ് നിഖില്‍ നാസ് എന്ന ആരാധകന്‍ പറഞ്ഞത്. തന്റെ വിക്കറ്റിന് വലിയ മൂല്യം നല്‍കാതെ ടീം സ്‌കോര്‍ ഉയര്‍ത്തുന്നതിനായി പോരാടാന്‍ തയ്യാറുള്ളവനാണ് ത്രിപാഠിയെന്നും ആരാധകര്‍ പ്രതികരിച്ചു. ഈ സീസണിലെ അവസാന നാല് മത്സരത്തിലെ ത്രിപാഠിയുടെ സ്‌കോര്‍ 44, 39*, 17*, 71 എന്നിങ്ങനെയാണ്. രണ്ട് മത്സരങ്ങളില്‍ അദ്ദേഹം പുറത്താവാതെ നിന്നു എന്നതാണ് എടുത്തു പറയേണ്ടത്.

കെകെആര്‍ തോറ്റ മൂന്ന് മത്സരത്തിലും വില്ലനായത് കെകെആര്‍ കൈവിട്ട താരങ്ങളാണെന്നതാണ് മറ്റൊരു കൗതുകം. ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, രാഹുല്‍ ത്രിപാഠി എന്നീ മൂന്ന് പേരാണ് മൂന്ന് മത്സരത്തിലും കെകെആറിന്റെ ജയത്തിന് തടസമായത്. ഈ മൂന്ന് പേരും കെകെആറിന്റെ താരങ്ങളായിരുന്നെങ്കിലും അവസാന സീസണോടെ ടീം ഒഴിവാക്കിയവരാണ്. ത്രിപാഠിയെ കെകെആര്‍ മിസ് ചെയ്യുന്നുവെന്നാണ് കെകെആര്‍ ആരാധകര്‍ പറയുന്നത്.
എന്നാല്‍ നിലവിലെ ഇന്ത്യന്‍ ടീം ഘടനയില്‍ ത്രിപാഠിക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇതിനോടകം ഒന്നിലധികം താരങ്ങള്‍ ഓരോ ബാറ്റിങ് ഓഡറിലും ഇന്ത്യക്കുണ്ട്. ഇവരെയൊക്കെ മറികടന്ന് ത്രിപാഠിക്ക് ഇന്ത്യന്‍ ടീമിലേക്കെത്തുക കടുപ്പമായിരിക്കുമെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications