Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സെലക്ടര്‍മാര്‍ കാണുന്നുണ്ട്', ഗില്ലിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉണ്ടാവില്ല- ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ സ്ഥിരതിയില്ലാത്ത പ്രകടനമാണ് ശുബ്മാന്‍ ഗില്‍ കാഴ്ചവെക്കുന്നത്. വലിയ ഭാവി വിശേഷിപ്പിക്കപ്പെടുന്ന താരമാണെങ്കിലും പ്രതീക്ഷക്കൊത്തുയരാന്‍ ഗില്ലിന് സാധിക്കുന്നില്ല. 84, 94 എന്നിങ്ങനെ സ്‌കോറുകള്‍ നേടി ഗില്‍ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പരിമിത ഓവര്‍ ടീമില്‍ ഗില്ലിന് സ്ഥാനമില്ല.

1

ഇപ്പോഴിതാ ഗില്ലിന്റെ പ്രകടനം സെലക്ടര്‍മാര്‍ കാണുന്നുണ്ടെന്നും ഈ പ്രകടനം നടത്തിയാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. 'ശുബ്മാന്‍ ഗില്‍ വലിയ സ്‌കോറുകള്‍ നേടാന്‍ ഇനിയും തയ്യാറാവേണ്ടതായുണ്ട്. ഗില്‍ തിളങ്ങിയില്ലെങ്കിലും ഗുജറാത്തിന് ജയിക്കാനാവുന്നുണ്ട്. എന്നാല്‍ ഗില്‍ സ്‌കോര്‍ നേടാനാവാത്തത് സെലക്ടര്‍മാര്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അത് അവന്റെ കരിയറില്‍ വലിയ ഗുണം ചെയ്യില്ല. അതേ സമയം ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനത്തോടെ തിരിച്ചുവരവ് നടത്തുന്നു. ഹര്‍ദിക് തിളങ്ങാത്ത മത്സരങ്ങളില്‍ ഗുജറാത്ത് പ്രയാസപ്പെടുന്നുണ്ട്'-ആകാശ് വിലയിരുത്തി.

1

ടെസ്റ്റില്‍ രോഹിത് ശര്‍മക്കൊപ്പം ഇന്ത്യ ഓപ്പണറായി ഗില്ലിനെ പരിഗണിക്കുന്നുണ്ടെങ്കിലും പരിമിത ഓവറില്‍ ഈ പരിഗണനയില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ ഗില്‍ ഇടം സ്വപ്‌നം കാണേണ്ട. എന്നാല്‍ ഏകദിന ലോകകപ്പിലേക്കുള്ള ടീമില്‍ ഇടം പിടിക്കാന്‍ ഗില്‍ കൂടുതല്‍ മികച്ച പ്രകടനം സ്ഥിരതയോടെ നടത്തേണ്ടതായുണ്ട്. നിലവിലെ പ്രകടനത്തിന്റെ കരുത്തില്‍ അദ്ദേഹത്തിന് ടീമില്‍ ഇടം പിടിക്കുക പ്രയാസം. കാരണം ടോപ് ഓഡര്‍ താരമായതിനാല്‍ ഗില്ലിന് പല വമ്പന്മാരെയും മറികടക്കേണ്ടതായുണ്ട്. നിലവിലെ പ്രകടനം അതിനൊത്തതല്ല.

ഗുജറാത്തിന്റെ ബൗളിങ് നിരയുടെ സ്ഥിരതയില്ലായ്മയും ആകാശ് ചൂണ്ടിക്കാട്ടി. ' ഗുജറാത്തിന് മികച്ച ബൗളര്‍മാരുണ്ട്. എന്നാല്‍ എല്ലാ മത്സരത്തിലും അവര്‍ക്ക് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. ലോക്കി ഫെര്‍ഗൂസന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ നിയന്ത്രണം വരുത്തണം. റാഷിദ് ഖാന്‍ പ്രതീക്ഷിച്ച അത്ര വിക്കറ്റുകള്‍ വീഴ്ത്തുന്നില്ല. എന്നിട്ടും അവര്‍ വിജയം കണ്ടെത്തുന്നു'-ആകാശ് കൂട്ടിച്ചേര്‍ത്തു.

1

ഇത്തവണ ഒന്നിലധികം മാച്ച് വിന്നര്‍മാര്‍ ഗുജറാത്തിനൊപ്പമുണ്ടെന്നതാണ് ടീമിന്റെ കരുത്ത്. ബാറ്റിങ്ങില്‍ ഹര്‍ദിക് പാണ്ഡ്യ ടോപ് ഓഡറില്‍ തിളങ്ങുമ്പോള്‍ മധ്യനിരയില്‍ ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ എന്നിവരുടെ ഫിനിഷിങ് മികവ് കരുത്ത് പകരുന്നു. മുഹമ്മദ് ഷമി ന്യൂബോളില്‍ കരുത്ത് കാട്ടുമ്പോള്‍ ഫെര്‍ഗൂസനും നല്ല പിന്തുണ നല്‍കുന്നു. അരങ്ങേറ്റ സീസണില്‍ത്തന്നെ കപ്പടിക്കാന്‍ കെല്‍പ്പുള്ളവരായി ഗുജറാത്ത് മാറിക്കഴിഞ്ഞു.

Story first published: Tuesday, May 3, 2022, 17:43 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+