IPL 2022: 'സെവാഗ് മുതല്‍ ഗാംഗുലിവരെ', ധവാന്‍ പുറത്താക്കിയ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെ അറിയാം

മുംബൈ: ഐപിഎല്ലില്‍ ശിഖര്‍ ധവാന്‍ എന്ന ബാറ്റ്‌സ്മാന്റെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. 204 ഐപിഎല്ലില്‍ നിന്നായി 6185 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 47 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടൂര്‍ണമെന്റില്‍ ഏറ്റവും സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് ധവാന്‍. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് എന്നിവര്‍ക്കായെല്ലാം കളിച്ചിട്ടുള്ള ധവാന്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ്.
ധവാന്റെ ബാറ്റിങ് റെക്കോഡുകളെക്കുറിച്ച് ഒട്ടുമിക്ക ആരാധകര്‍ക്കും അറിയാമെങ്കിലും ധവാന് ഐപിഎല്ലില്‍ നാല് വിക്കറ്റുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. അതും പ്രമുഖരായ നാല് പേരെയാണ് ധവാന്‍ പുറത്താക്കിയത്. 2011ല്‍ ഒരു വിക്കറ്റും 2012ല്‍ മൂന്ന് വിക്കറ്റുമാണ് ധവാന്‍ വീഴ്ത്തിയത്. കരിയറില്‍ അപൂര്‍വ്വമായി മാത്രം പന്തെറിഞ്ഞിട്ടുള്ള ധവാന്‍ പുറത്താക്കിയ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഡേവിഡ് വാര്‍ണര്‍
ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനാണ് ഡേവിഡ് വാര്‍ണര്‍. രണ്ട് പേരും സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഒപ്പം കളിച്ചിട്ടുള്ളവരാണ്. എന്നാല്‍ 2011ല്‍ എതിരാളികളായിരുന്നപ്പോള്‍ ധവാന്‍ വാര്‍ണറുടെ വിക്കറ്റ് നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ധവാന്റെ ആദ്യ വിക്കറ്റാണ് വാര്‍ണര്‍. അന്ന് വാര്‍ണര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കുന്നു. ധവാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരവും. അന്ന് ഓപ്പണറായി ഇറങ്ങിയ വാര്‍ണര്‍ 51 റണ്‍സില്‍ നില്‍ക്കവെയാണ് വാര്‍ണറെ ധവാന്‍ രവി തേജയുടെ കൈയിലെത്തിച്ചത്. നിര്‍ണ്ണായകമായിരുന്നു ഈ വിക്കറ്റ്. മത്സരത്തില്‍ 16 റണ്‍സിന് ഡെക്കാന്‍ ചാര്‍ജേഴ്‌സ് വിജയിക്കുകയും ചെയ്തു.

സൗരവ് ഗാംഗുലി
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പൂനെ വാരിയേഴ്‌സ് ഇന്ത്യ ടീമുകള്‍ക്കായാണ് ഐപിഎല്ലില്‍ കളിച്ചത്. കെകെആറിന്റെ നായകനായിരുന്നു ഗാംഗുലി. ഇടം കൈയനായ ഗാംഗുലിയെ ധവാന്‍ പുറത്താക്കിയിട്ടുണ്ട്. ഗാംഗുലി പൂനെ വാരിയേഴ്‌സിനായും ധവാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും കളിക്കുന്നു. മൂന്നാമനായി ക്രീസിലെത്തിയ ഗാംഗുലി 40 പന്തില്‍ 45 റണ്‍സുമായി മികച്ച നിലയില്‍ നില്‍ക്കവെയാണ് ധവാന്‍ പുറത്താക്കിയത്. കാമറൂണ്‍ വൈറ്റാണ് ക്യാച്ചെടുത്തത്. ഈ വിക്കറ്റ് നിര്‍ണ്ണായകമാവുകയും പൂനെ 13 റണ്‍സിന് വിജയിക്കുകയും ചെയ്തു.

ഷോണ്‍ മാര്‍ഷ്
ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള മറ്റൊരു ബാറ്റ്‌സ്മാനാണ് ഷോണ്‍ മാര്‍ഷ്. കിങ്‌സ് 11ല്‍ പഞ്ചാബിനൊപ്പം റെക്കോഡ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള മാര്‍ഷിനെയും ധവാന്‍ പുറത്താക്കിയിട്ടുണ്ട്. 2012ലായിരുന്നു ഇത്. ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര ശിഖര്‍ ധവാനെ പന്തേല്‍പ്പിച്ചപ്പോള്‍ നിര്‍ണ്ണായകമായ വിക്കറ്റ് തന്നെ അദ്ദേഹം നേടി. രണ്ട് ഓവര്‍ പന്തെറിഞ്ഞ് എട്ട് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ധവാന്‍ ഈ മത്സരത്തില്‍ നേടിയത്. ഷോണ്‍ മാര്‍ഷ് അന്ന് ടൂര്‍ണമെന്റിലെ ഏറ്റവും നിര്‍ണ്ണായക താരങ്ങളിലൊരാളായിരുന്നു. അതുകൊണ്ട് തന്നെ ധവാന്റെ ഈ വിക്കറ്റിന് മൂല്യം കൂടുതലാണ്.

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനും ധവാന്‍ പുറത്താക്കിയിട്ടുണ്ട്. 2012ലായിരുന്നു ഈ നേട്ടം. സെവാഗ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും ധവാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനായും കളിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഡെക്കാനായി 84 റണ്‍സുമായി ധവാന്‍ തിളങ്ങി. പിന്നീട് ഡല്‍ഹി റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് അപകടകാരിയാ സെവാഗിനെ ധവാന്‍ വീഴ്ത്തിയത്. ഡേവിഡ് വാര്‍ണറെ പുറത്താക്കാനുള്ള തന്ത്രമായാണ് ധവാനെ കളത്തിലിറക്കിയതെങ്കിലും സെവാഗിനെ മടക്കിയാണ് ധവാന്‍ കരുത്ത് കാട്ടിയത്. എന്നാല്‍ സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണര്‍ കളം നിറഞ്ഞ മത്സരത്തില്‍ ഡല്‍ഹി വിജയം നേടിയെടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications