
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗ്ലൂരിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വാംഖഡെയില്‍ നടന്ന കളിയില്‍ 12 റണ്‍സ് മാത്രമേ അദ്ദേത്തിനു നേടാനായുള്ളൂ. 14 ബോളില്‍ ഒരുബൗണ്ടറിയോടെ 12 റണ്‍സെടുത്ത കോലി റണ്ണൗട്ടാവുകയായിരുന്നു. ലളിത് യാദവിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു ഇത്. ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ ഏഴാമത്തെ ഓവറിലായിരുന്നു കോലിയുടെ മടക്കം.
പോയിന്റിലേക്കു ഷോട്ട് കളിച്ച ശേഷം കോലി സിംഗിളിനായി ഓടുകയായിരുന്നു. പക്ഷെ അപകടം മനസ്സിലാക്കിയ നോണ്‍ സ്‌ട്രൈക്കര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ അദ്ദേഹത്തെ തിരികെ അയച്ചു. പക്ഷെ കോലി തിരികെ ക്രീസിലെത്തുമ്പോഴേക്കും ബാക്ക് വേര്‍ഡ് പോയിന്റില്‍ ബോള്‍ ഫീല്‍ഡ് ചെയ്ത ലളിത് ത്രോ ചെയ്തു കഴിഞ്ഞിരുന്നു. താരത്തിന്റെ സൈഡ് ആം ത്രോ സ്റ്റംപുകളില്‍ പതിക്കുമ്പോള്‍ ക്രോസ് ക്രീസിലെത്തിയിരുന്നില്ലെന്നു റീപ്ലേയില്‍ വ്യക്തമായതോടെ ആര്‍സിബി സ്തബ്ധരായി.
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് കോലി റണ്ണൗട്ടായത്. നേരത്തേ രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തിലും അദ്ദേഹം റണ്ണൗട്ടായിരുന്നു. അന്നു അഞ്ചു റണ്‍സായിരുന്നു കോലിക്കു നേടായത്. റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഡൈവിങ് ത്രോയില്‍ നിന്നും യുസ്വേന്ദ്ര ചാഹലാണ് കോലിയെ റണ്ണൗട്ടാക്കിയത്.

അതേസമയം, ഐപിഎല്‍ കരിയറില്‍ ഇതു രണ്ടാംതവണ മാത്രമാണ് വിരാട് കോലി ഒരു സീസണില്‍ രണ്ടു തവണ റണ്ണൗട്ടാതയത്. മുമ്പ് അദ്ദേഹത്തിനു ഇത്തരമൊരു തിരിച്ചടി നേരിട്ടത് 2013ല്‍ മാത്രമാണ്. ഇപ്പോള്‍ ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം കോലി വീണ്ടും ഒരു സീസണില്‍ രണ്ടു തവണ റണ്ണൗട്ടായിരിക്കുകയാണ്. ഈ സീസണില്‍ ആര്‍സിബി ആറു മല്‍സരങ്ങള്‍ മാത്രമേ കളിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ ഈ സീസണില്‍ ഇനിയും കോലി ഈ തരത്തില്‍ പുറത്താവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
പ്ലെയിങ് ഇലവന്‍
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, ലളിത് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്, വിരാട് കോലി, ഷഹബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്വെല്‍, സുയാഷ് പ്രഭുദേസായ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.