
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള റോയല്‍സിന്റെ മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളിയില്‍ 27 റണ്‍സെടുത്ത് സഞ്ജു പുറത്താവുകയായിരുന്നു. 21 ബോളില്‍ മൂന്ന സിക്‌സറും ഒരു ഫോറുമടക്കായിരുന്നു ഇത്. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കെയാണ് റിവേഴ്‌സ് സ്വീപ്പ് ഷോട്ടിനു ശ്രമിച്ച് സഞ്ജു ക്ലീന്‍ ബൗള്‍ഡായത്. ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയ്ക്കായിരുന്നു വിക്കറ്റ്.

ഈ സീസണിലെ ഐപിഎല്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്. ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്തുന്നതിനൊപ്പം ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണിത്. ബാക്കപ്പ് വിക്കറ്റ് കീപ്പറാ ഇഷാന്‍ കിഷന്‍ ബാറ്റിങില്‍ മോശം ഫോമിലായതിനാല്‍ തന്നെ സഞ്ജുവിന് ഇതു സുവര്‍ണാവസരം കൂടിയാണ്. റോയല്‍സിനായി മിക്ക മല്‍സരങ്ങളിലും ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷമാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തന്നത്. രണ്ടോ, മൂന്നോ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ സഞ്ജുവിനു തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്താന്‍ കഴിയും.

മികച്ച ഫോം കൂടിയാണ് സഞ്ജു സാംസണ്‍ ഇപ്പോള്‍ പാഴാക്കിക്കൊണ്ടിരിക്കുന്നതെന്നു ഇയാന്‍ ബിഷപ്പ് വിലയിരുത്തി. മികച്ച സ്‌കോറുകള്‍ നേടി അതു വഴി ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്താനുള്ള അവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിനായി മികച്ച സ്‌കോറുകള്‍ നേടാനാവാതെ പുറത്താവുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം മികച്ച ഇന്നിങ്‌സുകള്‍ കളിക്കേണ്ടതുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്താക്കാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ബാറ്റര്‍മാരിലൊരാളാണ് സഞ്ജു സാംസണ്‍. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. പക്ഷെ എല്ലാവരും പ്രതീക്ഷിക്കുന്നതു പോലെയുള്ള ഇന്നിങ്‌സുകള്‍ കളിക്കാന്‍ സഞ്ജുവിനു സാധിക്കുന്നില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ലഭിച്ച അവസരം ശരിയായി വിനിയോഗിക്കാന്‍ സഞ്ജുവിന് ഈ പരമ്പരയിലുമായില്ല.

സഞ്ജു സാംസണ്‍ മോശം ഫോമിലാണെന്നു പറയാന്‍ സാധിക്കില്ലെന്നു ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാട്ടി. സഞ്ജുവും വനിന്ദു ഹസരംഗയും തമ്മിലുള്ള ഒരു മാറ്റുരയ്ക്കല്‍ കൂടിയായിരുന്നു അത്. ഹസരംഗയ്ക്കു മറ്റുള്ളവരേക്കാള്‍ നന്നായി സഞ്ജുവിനെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ സഞ്ജു സാംസണിന്റെ ഫാനാണ്, വര്‍ഷങ്ങളായി അങ്ങനെയാണ്. പക്ഷെ തന്റെ മികച്ച ഫോം ഷോട്ട് സെലക്ഷനിലൂടെ താരം പാഴാക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിന്റെ മുന്‍ സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറിയും സഞ്ജു സാംസണിന്റെ ബാറ്റിങിനെക്കുറിച്ച് നിരീക്ഷണം നടത്തി. സഞ്ജുവിന് ഗെയിം വളരെ എളുപ്പമായി മാറിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ഇന്നു വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമെന്ന മനോഭാവമാണ് താരത്തിനുള്ളത്. ക്രിക്കറ്റ് ബുക്കിലെ എല്ലാ ഷോട്ടുകളും തനിക്കു കളിക്കാന്‍ കഴിയുമെന്ന് ഉറപ്പ് വരുത്തുന്നതിനായി സഞ്ജു പുതുതായി പലതിനും ശ്രമിക്കുകയാണ്. ഗ്രൗണ്ടില്‍ ഷോട്ടുകള്‍ പായിക്കുമ്പോള്‍ അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലായിരിക്കും.

സഞ്ജവിന്റെ ബാറ്റിങ് കാണുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അത്രയും നന്നായിട്ടാണ് താരം കളിക്കുന്നത്. എല്ലാം വളരെ എളുപ്പമാണന്നു നമുക്ക് തോന്നും. സഞ്ജു ഈ നിമിഷത്തിലല്ലെന്നും നമുക്കു തോന്നിപ്പോവും, അപ്പോള്‍ താരം ഔട്ടാവുകയും ചെയ്യുമെന്നും ഡാനിയേല്‍ വെറ്റോറി വിലയിരുത്തി.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തില്‍ 48 ബോൡ പുറത്താവാതെ 55 റണ്‍സെടുത്ത ശേഷം മറ്റു മികച്ച ഇന്നിങ്‌സുകളൊന്നും സഞ്ജുവിന് ഈ സീസണില്‍ കളിക്കാനായിട്ടില്ല.


Click it and Unblock the Notifications