Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ്, സഞ്ജു തലപ്പത്ത്, ടോപ് ഫൈവ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഇന്ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ പല ടീമുകളിലും വലിയ മാറ്റമാണുണ്ടായിട്ടുള്ളത്. ഇത്തവണ പല ടീമിനും പുതിയ നായകന്മാരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യരും പഞ്ചാബ് കിങ്‌സിനെ മായങ്ക് അഗര്‍വാളും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ കെ എല്‍ രാഹുലും ഗുജറാത്ത് ടൈറ്റന്‍സിനെ ഹര്‍ദിക് പാണ്ഡ്യയുമാണ് ഇത്തവണ നയിക്കുന്നത്. നായകനായുള്ള അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണെന്ന് അറിയാമോ ? പട്ടിക ഇതാ.

1

സഞ്ജു സാംസണാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരം 119 റണ്‍സുമായാണ് സഞ്ജു ആഘോഷിച്ചത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സുമാണ് സഞ്ജും നേടിയത്. 222 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ മൂന്ന് റണ്‍സകലെ വീണു. ഇത്തവണയും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവാണ്. ഇത്തവണ മികച്ച താരനിരയുമായി ഇറങ്ങുന്ന രാജസ്ഥാന് സജീവ കിരീട പ്രതീക്ഷയിലാണ്.

1

മായങ്ക് റണ്‍സാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. അവസാന സീസണില്‍ കെ എല്‍ രാഹുലിന് പരിക്കേറ്റ് മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ പഞ്ചാബ് കിങ്‌സിനെ നയിക്കാനുള്ള അവസരം മായങ്കിന് ലഭിക്കുകയായിരുന്നു. 58 പന്തുകള്‍ നേരിട്ട് എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 99 റണ്‍സുമായി മായങ്ക് പുറത്താവാതെ നിന്നു. മത്സരത്തില്‍ ഏഴ് റണ്‍സിന് ഡല്‍ഹി ജയിച്ചു.

1

ശ്രേയസ് അയ്യരാണ് മൂന്നാം സ്ഥാനത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായുള്ള അരങ്ങേറ്റത്തില്‍ 93 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ ശ്രേയസ് 40 പന്തില്‍ മൂന്ന് ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് 93 റണ്‍സോടെ പുറത്താവാതെ നിന്നത്. മത്സരത്തില്‍ 55 റണ്‍സിന് ഡല്‍ഹിക്ക് ജയം നേടിക്കൊടുക്കാന്‍ ശ്രേയസിന് സാധിച്ചിരുന്നു.

1

83 റണ്‍സുമായി കറെന്‍ പൊള്ളാര്‍ഡാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ രോഹിത്തിന്റെ അഭാവത്തില്‍ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡായിരുന്നു. 31 പന്തുകള്‍ നേരിട്ട് 3 ഫോറും 10 സിക്‌സും ഉള്‍പ്പെടെ 83 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മത്സരത്തില്‍ മൂന്ന് വിക്കറ്റിന് മുംബൈ വിജയിക്കുകയും ചെയ്തിരുന്നു.

1

പൂനെ വാരിയേഴ്‌സിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരത്തില്‍ ആരോണ്‍ ഫിഞ്ച് നേടിയ 64 റണ്‍സാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു ഫിഞ്ചിന്റെ പ്രകടനം. മത്സരം പഞ്ചാബ് ഏഴ് വിക്കറ്റിന് ജയിച്ചു.

Story first published: Saturday, March 26, 2022, 19:02 [IST]
Other articles published on Mar 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+