Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവരെ ഇന്ത്യ ഇനിയും തഴയരുത്, ഓപ്പണിങ്ങിലേക്ക് പരീക്ഷിക്കാം, മൂന്ന് താരങ്ങളിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് കൂടുതലും ടി20 പരമ്പരകളാണ് ഇന്ത്യ ഒക്ടോബറിനുള്ളില്‍ കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളുമായെല്ലാം ഇന്ത്യ ടി20 പരമ്പര കളിക്കുന്നുണ്ട്. ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രതിഭാ ധാരാളിത്തം ഉണ്ടെന്ന് പറയാം.

അതുകൊണ്ട് തന്നെ പ്രതിഭകളാണെങ്കില്‍ പോലും പല താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. സ്ഥിരതയോടെ കളിച്ചിട്ടും മാറ്റിനിര്‍ത്തപ്പെടുന്നത് താരങ്ങളെപ്പോലെ തന്നെ ആരാധകരെയും നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അധികം വൈകാതെ പുതിയ ഓപ്പണിങ് കൂട്ടുകെട്ടിനെ കണ്ടെത്തേണ്ടതായുണ്ട്. രോഹിത് ശര്‍മ രണ്ടോ മൂന്ന് വര്‍ഷത്തിനുള്ളില്‍ വിരമിക്കുമെന്നതിനാല്‍ പകരക്കാരനെ വളര്‍ത്തിക്കൊണ്ട് വരണം.

ഓപ്പണിങ്ങില്‍ റുതുരാജ് ഗെയ്ക് വാദ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് പ്രധാനമായും ബാക്കപ്പുകളായി ഇന്ത്യ പരിഗണിക്കുക. എന്നാല്‍ ഇന്ത്യക്ക് ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന പ്രതിഭാശാലികളായ ചില താരങ്ങള്‍ ഇപ്പോഴും ടീമിന് പുറത്തുണ്ട്. ആ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃഥ്വി ഷാ

പൃഥ്വി ഷാ

വീരേന്ദര്‍ സെവാഗിന്റെ ശൈലിയോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന താരമാണ് പൃഥ്വി ഷാ. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറിയെങ്കിലും അവസരങ്ങള്‍ കുറവാണ് ലഭിക്കുന്നത്. വേണ്ടവിധം വളര്‍ന്നുവരാനുള്ള അവസരം ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ല. ഓപ്പണറെന്ന നിലയില്‍ തല്ലിത്തകര്‍ക്കാനുള്ള പൃഥ്വിയുടെ മികവ് ഐപിഎല്ലിലൂടെ അദ്ദേഹം നിരന്തരം തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യക്ക് ഓപ്പണിങ്ങില്‍ പലപ്പോഴും പൃഥ്വിയെ വിശ്വാസമില്ല. പവര്‍പ്ലേയില്‍ നിലവില്‍ പൃഥ്വിയെപ്പോലെ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു ഇന്ത്യന്‍ താരവുമില്ല. വിക്കറ്റിനെക്കുറിച്ച് കൂടുതല്‍ ആകുലത്തപ്പെടാതെ അതിവേഗം ഷോട്ട് പായിക്കുന്നതാണ് പൃഥ്വിയുടെ ശൈലി. ഇത്തരം ശൈലി ടി20 ഫോര്‍മാറ്റില്‍ വളരെ ഗുണം ചെയ്യുന്നതാണ്. ഇന്ത്യക്ക് ഓപ്പണര്‍ റോളില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന താരം തന്നെയാണ് പൃഥ്വി ഷാ.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ ആവിശ്യത്തിന് അവസരം ലഭിക്കാതെ പോകുന്ന പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. അതിവേഗത്തില്‍ റണ്‍സടിക്കാന്‍ കെല്‍പ്പുള്ള സഞ്ജു ബാക് ഫൂട്ടില്‍ നന്നായി സ്‌ട്രോക്ക് ചെയ്ത് കളിക്കാന്‍ മികവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ്. ടി20യിലേക്ക് ഇന്ത്യ ഇതിന് മുമ്പും സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ടെങ്കിലും വലിയൊരു പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല. കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമെല്ലാമാണ് സഞ്ജുവിനെ ഇന്ത്യ കളിപ്പിച്ചത്. എന്നാല്‍ ഓപ്പണിങ്ങില്‍ ഇന്ത്യക്ക് പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം.

നിലയുറപ്പിച്ച ശേഷം അടിക്കുന്ന ശൈലിയല്ല സഞ്ജുവിന്റേത്. തുടക്കം മുതല്‍ ആക്രമിക്കാന്‍ മിടുക്കനാണ്. അതുകൊണ്ട് തന്നെ ടി20 ഫോര്‍മാറ്റില്‍ ഓപ്പണര്‍ റോളിലേക്ക് ഇന്ത്യക്ക് സഞ്ജുവിനെ പരിഗണിക്കാവുന്നതാണ്. നേരത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി ഓപ്പണറായി സെഞ്ച്വറിയടക്കം സഞ്ജു നേടിയിട്ടുണ്ട്. സ്വാഭാവിക പ്രതിഭയുള്ള സഞ്ജുവിനെ ഇന്ത്യ ഓപ്പണര്‍ റോളിലേക്ക് വളര്‍ത്തിക്കൊണ്ടുവന്നാല്‍ ടീമിനത് വലിയ നേട്ടമായി മാറും.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഐപിഎല്ലില്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. ശരാശരി ബാറ്റിങ് പ്രകടനം ത്രിപാഠിയില്‍ നിന്നുറപ്പ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമില്‍ അദ്ദേഹത്തിനും ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. നിലവില്‍ ടോപ് ഓഡറിലും മധ്യനിരയിലുമെല്ലാം ത്രിപാഠിക്ക് അവസരം ലഭിക്കുന്നുണ്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ നേരത്തെ തന്നെ മികവ് തെളിയിച്ച ത്രിപാഠിയെ ഈ റോളിലേക്ക് അധികം പരിഗണിക്കപ്പെടുന്നില്ല. ഇന്ത്യക്ക് ഓപ്പണര്‍ റോളില്‍ വിശ്വസ്തനായി പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് രാഹുല്‍.

Story first published: Friday, May 27, 2022, 15:45 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+