
എങ്കിലും ഈ സീസണിലെ പ്രകടനത്തില്‍ റോയല്‍സിനു തീര്‍ച്ചയായും അഭിമാനിക്കാം. കാരണം കന്നി സീസണില്‍ ഷെയ്ന്‍ വോണിനു കീഴില്‍ ജേതാക്കളായ ശേഷം ഇതാദ്യമായിട്ടാണ് റോയല്‍സ് ഫൈനല്‍ കളിച്ചത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ശക്തമായ ടീമിനെ ഇറക്കിയതിന്റെ ഗുണം തീര്‍ച്ചയായും റോയല്‍സിനു ലഭിച്ചിട്ടുണ്ടെന്നു കാണാം. ഒപ്പം സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയും റോയല്‍സിന്റെ കുതിപ്പിനു കരുത്തേകിയിട്ടുണ്ട്. ഈ സീസണിനു മുമ്പ് റോയല്‍സ് നിലനിര്‍ത്തിയത് വെറും മൂന്നു പേരെ മാത്രമായിരുന്നു. അവര്‍ ഇത്തവണ എങ്ങനെയാണ് പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു പരിശോധിക്കാം.

സഞ്ജു സാംസണ്‍
ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ ആദ്യത്തെയാള്‍. കഴിഞ്ഞ സീസണില്‍ ടീമിന്റെ നായകസ്ഥാനമേറ്റെടുത്ത അദ്ദേഹത്തെ റോയല്‍സ് ഇത്തവണയും തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു. 2020 സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു പകരമാണ് റോയല്‍സ് സഞ്ജുവിനെ ചുമതലയേല്‍പ്പിച്ചത്.

ഈ സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം അദ്ദേഹം കാഴ്ചവച്ചിട്ടുണ്ട്. 17 മല്‍സരങ്ങളില്‍ നിന്നും 458 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തു. 146.79 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഇത്. രണ്ടു ഫിഫ്റ്റികളും സഞ്ജു നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഈ സീസണിലെ ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്ത ഒമ്പതാമത്തെ താരം കൂടിയാണ് അദ്ദേഹം.
ബാറ്റിങിനേക്കാളും ക്യാപ്റ്റന്‍സിയുടെ പേരിലായിരിക്കും ഈ സീസണില്‍ സഞ്ജു ഓര്‍മിക്കപ്പെടുക. തന്റെ കളിക്കാരില്‍ അദ്ദേഹമര്‍പ്പിച്ച വിശ്വാസവും മുന്‍നിര ബൗളര്‍മാരെ ഉപയോഗിച്ച രീതിയുമെല്ലാം പ്രശംസനീയമാണ്.

ജോസ് ബട്‌ലര്‍
ഈ സീസണിലെ ഐപിഎല്ലിലെ റണ്‍മെഷീനായി മാറിയ ഓപ്പണര്‍ ജോസ് ബട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ രണ്ടാമത്തെ താരം. ബട്‌ലറെ കൈവിടേണ്ടെന്ന റോയല്‍സിന്റെ തീരുമാനം എത്ര മാത്രം വലിയ വിജയമാണെന്നു ഈ സീസണിലെ പ്രകടനം തന്നെ അടിവരയിടുന്നു. 17 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 863 റണ്‍സാണ്.

നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 149.05 സ്‌ട്രൈക്ക് റേറ്റും 57.53 ശരാശരിയും ബട്‌ലര്‍ക്കുണ്ടായിരുന്നു. 83 ഫോറുകളും 45 സിക്‌സറുകളുമാണ് ബട്‌ലര്‍ വാരിക്കൂട്ടിയത്. സീസണിലെ ഏറ്റവും മൂല്യമേറിയ താരമായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ഫൈനല്‍ പ്രവേശനത്തിനു റോയല്‍സ് ഏറ്റുവുമ്ധികം കടപ്പെട്ടിരിക്കുന്നത് ബട്‌ലറോടു തന്നെയായിരിക്കും.

യശസ്വി ജയ്‌സ്വാള്‍
യുവ ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളായിരുന്നു കഴിഞ്ഞ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയ മൂന്നാമത്തെയും അവസാനത്തെയും താരം. 2020ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ ജയ്‌സ്വാള്‍ കഴിഞ്ഞ ഐപിഎല്ലില്‍ റോയല്‍സിനായി മികച്ച പ്രകടനം നടത്തിയിരുന്നു.

ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങില്‍ താരം നിരാശപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നു ജയ്‌സ്വാളിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിലാക്കിയ റോയല്‍സ് പകരം മറ്റൊരു ഇടംകൈയനായ ദേവ്ദത്ത് പടിക്കലിനെ ഈ റോളില്‍ ഇറക്കുകയും ചെയ്തു. പക്ഷെ ദേവ്ദത്തും പരാജയമായതോടെ ജയ്‌സ്വാളിനെ റോയല്‍സ് പ്ലെയിങ് ഇലവനിലേക്കു തിരിച്ചുവിളിച്ചു. പഞ്ചാബ് കിങ്‌സുമായുള്ള മടങ്ങിവരവ് മല്‍സരത്തില്‍ 41 ബോളില്‍ നിന്നും 68 റണ്‍സുമായി താരം കസറുകയും ചെയ്തു. പിന്നീടുള്ള മല്‍സരങ്ങളിലും ജയ്‌സ്വാള്‍ ഫോം ആവര്‍ത്തിച്ചു. ടീമിനു മികച്ച തുടക്കം നല്‍കാന്‍ താരത്തിന്റെ അഗ്രസീവ് ഇന്നിങ്‌സുകള്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 10 മല്‍സരങ്ങളില്‍ നിന്നും 132.98 സ്‌ട്രൈക്ക് റേറ്റോടെ 258 റണ്‍സാണ് ജയ്‌സ്വാള്‍ സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.


Click it and Unblock the Notifications











