For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സഞ്ജൂ, നീ എന്തിന് അതു ചെയ്തു? നിരാശയോടെ സച്ചിന്റെ ചോദ്യം

ഹസരംഗയുടെ ബൗളിങില്‍ സ്റ്റംപ് ചെയ്യപ്പെടുകയായിരുന്നു

ഐപിഎല്ലിന്റെ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ സഞ്ജു സാംസണ്‍ പുറത്തായ രീതിയില്‍ നിരാശ പ്രകടിപ്പിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അനാവശ്യ ഷോട്ട് കളിച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് നായകന്‍ തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞത്. 158 റണ്‍സ് ചേസ് ചെയ്യവെ 21 ബോളില്‍ 23 റണ്‍സാണ് അദ്ദേഹം നേടിയത്.

1

ആര്‍സിബി സ്പിന്നര്‍ വനിന്ദു ഹസരംഗയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി വമ്പന്‍ ഷോട്ടിനു സഞ്ജു മുതിരുകയായിരുന്നു. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ അദ്ദഹേത്തിനായില്ല. സഞ്ജു തിരിഞ്ഞു നോക്കുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു. ഈ സീസണില്‍ മൂന്നാം തവണയാണ് ഹസരംഗ സഞ്ജുവിന്റെ വിക്കറ്റ് നേടിയത്. കൂടാതെ ഏഴു ടി20 ഇന്നിങ്‌സുകളില്‍ ആറാം തവണയാണ് അദ്ദേഹത്തെ ലങ്കന്‍ സ്പിന്നര്‍ പുറത്താക്കിയത്.

2

മല്‍സരത്തില്‍ സഞ്ജു സാംസണ്‍ മനോഹരമായ ചില ഷോട്ടുകള്‍ കളിച്ചിരുന്നു. പക്ഷെ വനിന്ദു ഹസരംഗയുടെ ഓവറില്‍ അവന്‍ പുറത്തായ രീതി ശരിയായില്ല. എനിക്കു തെറ്റു പറ്റിയിട്ടില്ലെങ്കില്‍ ആറാം തവണയാണ് സഞ്ജുവിനെ ഹസരംഗ പുറത്താക്കിയത്. അതൊരു അനാവശ്യ ഷോട്ടായിരുന്നു. അവനു അത് ഒഴിവാക്കാമായിരുന്നു. സഞ്ജു ഈ ഷോട്ടിനു ശ്രമിച്ചില്ലായിരുന്നെങ്കില്‍ മല്‍സരം കുറേക്കൂടി നേരത്തേ അവസാനിച്ചിട്ടുണ്ടാവുമെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തം യൂട്യൂബ് ചാനലില്‍ പറഞ്ഞു.

3

ഈ സീസണില്‍ ഇതുവരെ കളിച്ച മിക്ക ഇന്നിങ്‌സുകളിലും സഞ്ജു സാംസണ്‍ ബാറ്റിങില്‍ മികച്ച ഫോമിലാണ് കാണപ്പെട്ടത്. ഭൂരിഭാഗം മല്‍സരങ്ങളിലും നല്ല തുടക്കം കിട്ടിയ ശേഷമായിരുന്നു അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഈ സീസണില്‍ 16 മല്‍സരങ്ങളില്‍ നിന്നും 444 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ രണ്ടു ഫിഫ്റ്റികള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. 147.50 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ടെന്നതാണ് ശ്രദ്ധേയം.

4

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ നല്‍കിയ 158 റണ്‍സെന്ന വിജയലക്ഷ്യം രാജസ്ഥാന്‍ റോയല്‍സിനു വെല്ലുവിളിയാവില്ലെന്നു തനിക്കു തോന്നിയിരുന്നതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറയുന്നു. ജോസ് ബട്‌ലറുള്ളതിനാല്‍ 4.3 ഓവറിനുള്ളില്‍ തന്നെ റോയല്‍സ് 50 റണ്‍സ് പിന്നിട്ടു. മല്‍സരം അപ്പോള്‍ തന്നെ ഏറെക്കുറെ തീരുമാനിക്കപ്പെട്ടിരുന്നു. തുടര്‍ച്ചയായ ഇടവേളകളില്‍ 2-3 വിക്കറ്റുകളെടുക്കുന്നതു വരെ റോയല്‍സ് വളരെ അനായാസമാണ് റണ്‍ചേസില്‍ മുന്നേറിയത്.

5

കുറേക്കൂടി അഗ്രസീവായ ഫീല്‍ഡ് ക്രമീകരണമൊരുക്കി ആര്‍സിബിക്കു റോയല്‍സിനെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നു. ഹസരംഗ എല്ലായ്‌പ്പോഴും വിക്കറ്റെടുക്കാറുണ്ട്. അതുകൊണ്ട തന്നെ അതൊരു നല്ല സാധ്യതയായിരുന്നു. പക്ഷെ അതു സംഭവിക്കാന്‍ ബട്‌ലര്‍ അനുവദിച്ചില്ലെന്നും സച്ചിന്‍ വിശദമാക്കി.

6

60 ബോളുകളില്‍ നിന്നും പുറത്താവാതെ 106 റണ്‍സുമായിട്ടാണ് ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പ്പിയായത്. ഈ സീസണില്‍ അദ്ദേഹത്തിന്റെ നാലാം സെഞ്ച്വറിയായിരുന്നു ഇത്. 2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം വിരാട് കോലി സ്ഥാപിച്ച നാലു സെഞ്ച്വറികളെന്ന ഓള്‍ടൈം റെക്കോര്‍ഡനൊപ്പവും ബട്‌ലര്‍ എത്തിയിരുന്നു. മാത്രമല്ല ഈ ഇന്നിങ്‌സിനിടെ സീസണില്‍ 800 റണ്‍സെന്ന നാഴികക്കല്ലും താരം പൂര്‍ത്തിയാക്കിയിരുന്നു.

7

ഈ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ബട്‌ലര്‍ തന്റെ പേരില്‍ ഉറപ്പാക്കിക്കഴിഞ്ഞു. 16 മല്‍സരങ്ങളില്‍ നിന്നും 58.85 ശരാശരിയില്‍ 151.47 സ്‌ട്രൈക്ക് റേറ്റില്‍ 824 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. നാലു വീതം സെഞ്ച്വറികളും ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 116 റണ്‍സാണ്.

Story first published: Saturday, May 28, 2022, 17:48 [IST]
Other articles published on May 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+