Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റോയല്‍സ് ഇതിഹാസത്തിലേക്ക് സഞ്ജു! വാട്‌സനൊപ്പമെത്തി

ഐപിഎല്ലിന്റെ 15ാം സീസണില്‍ രണ്ടാമത്തെ ഫിഫ്റ്റി കുറിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിര് മുംബൈയിലെ വാംഖഡെയില്‍ നടന്ന പോരാട്ടത്തിലാണ് അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ടീമിന്റെ രക്ഷകനായി മാറിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു 54 റണ്‍സോടെ റോയല്‍സിന്റെ ടോപ്‌സ്‌കോററായി മാറി. 49 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

1

രാജസ്ഥാന്‍ റോയല്‍സ് ജഴ്‌സിയില്‍ തന്റെ 16ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ കുറിച്ചത്. ഇതോടെ മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ റെക്കോര്‍ഡിനൊപ്പവും അദ്ദേഹമെത്തിയിരിക്കുകയാണ്.
റോയല്‍സിനായി ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തും സഞ്ജു എത്തിയിരിക്കുകയാണ്. ഇനി മുന്‍ നായകന്‍ അജിങ്ക്യ രഹാനെ, ജോസ് ബട്‌ലര്‍ എന്നിവര്‍ മാത്രമേ മുന്നിലുള്ളൂ. 17 ഫിഫ്റ്റികളോടെ ബട്‌ലര്‍ രണ്ടാം സ്ഥാനത്തും 19 ഫിഫ്റ്റികളുമായി രഹാനെ തലപ്പത്തുമാണ്.

2

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ഇന്നത്തെ കളിയില്‍ നേടിയ ഒരേയൊരു ഫിഫ്റ്റിയോടെ സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാമനുമായിരിക്കുകയാണ് സഞ്ജു സാംസണ്‍. ഈ സീസണില്‍ കൂടുതല്‍ സിക്‌സറടിച്ച മൂന്നാമത്തെ താരമാണ് അദ്ദേഹം. 21 സിക്‌സറുകളാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
തലപ്പത്തുള്ളത് റോയല്‍സിന്റെ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലറാണ്. 36 സിക്‌സറുകളാണ് അദ്ദേഹം വാരിക്കൂട്ടിയത്. 22 സിക്‌സറുകളുമായി കെകെആറിന്റെ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ആന്ദ്രെ റസ്സല്‍ രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു.

3

ഈ മല്‍സരത്തില്‍ സഞ്ജു സാംസണിനു ടോസ് നഷ്ടമായിരുന്നു. ആദ്യത്തെ 10 മല്‍സരങ്ങളില്‍ ഒമ്പതാം തവണയാണ് അദ്ദേഹം ടോസ് കൈവിട്ടത്. ഇതുമൊരു റെക്കോര്‍ഡാണ്. നിര്‍ഭാഗ്യത്തിന്റേതാണെന്നു മാത്രം.
നേരത്തേ സീസണിലെ ആദ്യത്തെ 10 മല്‍സരങ്ങളിലും ടോസ് നഷ്ടമായ രണ്ടു പേര്‍ മാത്രമേയുള്ളൂ. ഇവര്‍ രണ്ടു പേരും ഇതിഹാസങ്ങളുമായിരുന്നു. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും (2011) ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മഹേല ജയവര്‍ധനെയുമാണ് (2013) നിര്‍ഭാഗ്യത്തിന്റെ റെക്കോര്‍ഡ് പങ്കിടുന്നത്. ഇവര്‍ക്കൊപ്പം ഇപ്പോള്‍ സഞ്ജുവും ചേര്‍ന്നിരിക്കുകയാണ്.

4

അതേസമയം, മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. സഞ്ജുവിന്റെ ഫിഫ്റ്റിയിലേറി ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് അഞ്ചു വിക്കറ്റിനു 152 റണ്‍സാണ് നേടിയത്. റണ്‍ചേസില്‍ അഞ്ചു ബോളും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെ കെകെആര്‍ വിജയത്തിലെത്തുകയായിരുന്നു. പുറത്താവാതെ 48 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കക്കയുടെ ടോപ്‌സ്‌കോറര്‍. റിങ്കു സിങ് പുറത്താവാതെ 42 റണ്‍സും നേടി. നായകന്‍ ശ്രേസ് അയ്യര്‍ 34 റണ്‍സെടുത്തു മടങ്ങി.

Story first published: Tuesday, May 3, 2022, 0:16 [IST]
Other articles published on May 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+