Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 100ാം മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട്, സിക്‌സറില്‍ റെക്കോഡ്, എല്ലാം അറിയാം

1

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട്. രാജസ്ഥാനൊപ്പം 100ാം മത്സരത്തിനിറങ്ങിയ സഞ്ജു 27 പന്തില്‍ 55 റണ്‍സാണ് നേടിയത്. മൂന്ന് ഫോറും അഞ്ച് സിക്‌സും പറത്തിയ സഞ്ജു 203.70 സ്‌ട്രൈക്കറേറ്റിലാണ് കളിച്ചത്. നായകന്റെ സമ്മര്‍ദ്ദമില്ലാതെ അതിവേഗം റണ്‍സുയര്‍ത്താന്‍ സഞ്ജുവിന് സാധിച്ചു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മികച്ച റെക്കോഡുള്ള സഞ്ജു ആ മികവ് ഇത്തവണയും ആവര്‍ത്തിച്ചു.

1

ഈ ഇന്നിങ്‌സിന് മുമ്പും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൂടുതല്‍ റണ്‍സുള്ള രാജസ്ഥാന്‍ താരമെന്ന റെക്കോഡ് സഞ്ജുവിന്റെ പേരിലായിരുന്നു. 43 ശരാശരിയിലും 130 സ്്‌ട്രൈക്കറേറ്റിലും 512 റണ്‍സാണ് അദ്ദേഹം നേടിയത്. 2019ന് ശേഷം ഹൈദരാബാദിനെതിരേ സഞ്ജുവിന്റെ സ്‌കോര്‍ 102*, 48*, 26, 36, 48, 82, 55 എന്നിങ്ങനെയാണ്. ഒരു തവണ മാത്രമാണ് 30ലധികം റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സഞ്ജുവിന് സാധിക്കാതെ പോയത്.

1

കൂടാതെ രാജസ്ഥാനുവേണ്ടി 200ലധികം സ്‌ട്രൈക്കറേറ്റില്‍ കൂടുതല്‍ ഇന്നിങ്‌സെന്ന റെക്കോഡില്‍ യൂസഫ് പഠാനൊപ്പമെത്താനും സഞ്ജുവിനായി. രണ്ട് പേരും നാല് തവണ വീതമാണ് 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ചത്. ജോസ് ബട്‌ലറും ഷെയ്ന്‍ വാട്‌സനും രണ്ട് തവണ വീതവും 200ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ രാജസ്ഥാനായി കളിച്ചു.

രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ സിക്‌സെന്ന റെക്കോഡില്‍ തലപ്പത്തേക്കെത്താനും സഞ്ജുവിനായി. 110 സിക്‌സാണ് നിലവില്‍ രാജസ്ഥാനായി സഞ്ജു നേടിയത്. 105 സിക്‌സ് നേടിയ ഷെയ്ന്‍ വാട്‌സന്റെ റെക്കോഡാണ് സഞ്ജു തകര്‍ത്തത്. ജോസ് ബട്‌ലര്‍ (67), യൂസഫ് പഠാന്‍ (61), അജിന്‍ക്യ രഹാനെ (53) എന്നിവരാണ് പിന്നാലെയുള്ളവര്‍.

1

സ്പിന്നര്‍മാര്‍ക്കെതിരേ തന്റെ മികവ് ആവര്‍ത്തിക്കാനും സഞ്ജുവിനായി. 2020ന് ശേഷം സ്പിന്നിനെതിരേ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. 26 സിക്‌സാണ് സഞ്ജു ഇക്കാലയളവില്‍ പറത്തിയത്. ശിഖര്‍ ധവാന്‍ 20 സിക്‌സും നിധീഷ് റാണ 19 സിക്‌സും ഇഷാന്‍ കിഷന്‍, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവര്‍ 17 സിക്‌സര്‍ വീതവും നേടി. ഹൈദരാബാദിനെതിരേ സഞ്ജു നേടിയ അഞ്ച് സിക്‌സില്‍ നാലും സ്പിന്നിനെതിരേയായിരുന്നു.

1

ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമാണ് സഞ്ജുവും. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയേക്കും. പേസര്‍മാര്‍ക്കെതിരേ അനായാസം വലിയ ഷോട്ട് കളിക്കാന്‍ സഞ്ജുവിന് മികവുണ്ട്. ഇത്തവണ മികച്ച ടീം ഒപ്പമുള്ള രാജസ്ഥാനെ രണ്ടാം കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Tuesday, March 29, 2022, 22:21 [IST]
Other articles published on Mar 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+