Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സഞ്ജുവിനെ 'കോമാളിയാക്കി' റോയല്‍സ്! വന്‍ പരിഹാസം- സഞ്ജു കലിപ്പില്‍

ഐപിഎല്ലിന്റെ 15ാം സീസണ്‍ പടിവാതില്‍ക്കെ എത്തി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാംപില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ക്യാപ്റ്റനും മലയാളി താരവുമാ സഞ്ജു സാംസണിനെ അപമാനിക്കുന്ന തരത്തില്‍ രൂക്ഷമായ പരിഹാസവുമായി റോയല്‍സിന്റെ ഔദ്യോഗിക ഹാന്റിലില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റാണ് വിവാദമായിരിക്കുന്നത്. ഇതിനു പിന്നാലെ സഞ്ജു പ്രതികരിക്കുകയും ചെയ്തതോടെ റോയല്‍സ് ഇതു നീക്കം ചെയ്യുകയും ചെയ്തു.

പ്രഥമ ഐപിഎല്‍ സീസണിലെ വിജയികളാണ് റോയല്‍സ്. രണ്ടാം കിരീടം തേടിയാണ് സഞ്ജുവിനു കീഴില്‍ അവര്‍ ഇറങ്ങുന്നത്. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിനു കീഴില്‍ അത്ര മികച്ചതായിരുന്നില്ല റോയല്‍സിന്റെ പ്രകടനം. ലീഗില്‍ ഏഴാംസ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.

1

രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ബസില്‍ സഞ്ജു സാംസണ്‍ യാത്ര ചെയ്യുന്ന ഫോട്ടോയാണ് ചില മാറ്റങ്ങള്‍ വരുത്തി അവര്‍ ഔദ്യോഗിക ഹാന്റിലില്‍ പോസ്റ്റ് ചെയ്തത്. സഞ്ജു ഇരിക്കുന്നതിന്റെ വശത്തു നിന്നെടുത്തതാണ് ഫോട്ടോ. ഇതില്‍ ഒരു നീല തലപ്പാവും ഒപ്പം കറുത്ത കണ്ണടയുമെല്ലാം അവര്‍ കൃത്രിമായി കൂട്ടിച്ചേര്‍ക്കുകയും ചെ്തിട്ടുണ്ട്. എത്ര സുന്ദരമായിരിക്കുന്നുവെന്നാണ് കണ്ണുകളുരുട്ടുകയും പൊട്ടിച്ചിരിക്കുന്ന ഇമോജിയും ക്യാപ്ഷനായി നല്‍കി റോയല്‍സ് ട്വീറ്റ് ചെയ്തത്.
തങ്ങളുടെ ക്യാപ്റ്റന്‍ കൂടിയായ താരത്തെയാണ് റോയല്‍സ് ഈ തരത്തില്‍ ട്വിറ്ററിലൂടെ അപമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് സഞ്ജു തന്റെ ട്വിറ്റര്‍ ഹാന്റിലില്‍ ഈ ഫോട്ടോയ്ക്കു മറുപടിയും നല്‍കിയത്.

2

രാജസ്ഥാന്‍ റോയല്‍സിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ ഈ പ്രവര്‍ത്തിയില്‍ ഒട്ടും ഹാപ്പിയല്ലെന്നു സഞ്ജു സാംസണിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. സുഹൃത്തുക്കളാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ കുഴപ്പമില്ല. പക്ഷെ ടീം പ്രൊഫഷണലായിരിക്കണമെന്നായിരുന്നു റോയല്‍സിന്റെ ട്വീറ്റിനെ ടാഗ് ചെയ്ത് സഞ്ജു കുറിച്ചത്.
സംഗതി കൈവിട്ടു പോയെന്നു വ്യക്തമായതോടെ റോയല്‍സ് തങ്ങളുടെ ട്വീറ്റ് നീക്കം ചെയ്യുകയും ചെയ്തു. എങ്കിലും അതിനു മുമ്പ് തന്നെ പലരും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തു വയ്ക്കുകയും ചെയ്തിരുന്നു.

3

തനിക്കെതിരേ മോര്‍ഫ് ചെയ്ത ഫോട്ടോ പോസ്റ്റ് ചെയ്തതില്‍ അസംതൃപ്തനായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു.വിവാദ ട്വീറ്റിനു പിന്നാലെ സോഷ്യല്‍ മീഡിയ സംഘത്തെ റോയല്‍സ് പുറത്താക്കിയിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണവും റോയല്‍സ് പുറത്തുവിട്ടിരിക്കുകയാണ്. ഇന്നത്തെ സംഭവവികാസങ്ങളുടെ പേരില്‍ ഞങ്ങളുടെ സമീപനത്തിലും സോഷ്യല്‍ മീഡിയയിലെ ടീമിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. ആദ്യ മല്‍സരത്തിനു മുന്നോടിയായി ടീമിനകത്ത് എല്ലാം നല്ല രീതിയില്‍ തന്നെയാണ്. എസ്ആര്‍എച്ചുമായുള്ള ആദ്യ മല്‍സരത്തിനു സംഘം തയ്യാറെടുക്കുകയാണ്. ഡിജിറ്റന്‍ സ്ട്രാറ്റെജി മാനേജ്‌മെന്റ് പുനപ്പരിശോധിക്കുകയയും പുതിയൊരു ടീമിനെ ഉടന്‍ നിയമിക്കുകയും ചെയ്യും. ഐപിഎല്‍ സീസണായതിനാല്‍ തന്നെ സ്ഥിരമായി അപ്‌ഡേഷനുകള്‍ വേണമെന്ന് ഫാന്‍സ് ആഗ്രഹിക്കും. താല്‍ക്കാലികമായി ഇതിനൊരു സംവിധാനം ഉടനെയൊരുക്കുമെന്നും റോയല്‍സ് വിശദീകരണക്കുറിപ്പിലൂടെ അറിയിച്ചു.

എന്തു തന്നെയായാലും ആദ്യ മല്‍സരം ചൊവ്വാഴ്ച നടക്കാനിരിക്കെ റോയല്‍സ് ക്യാംപില്‍ ഇവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ചൊവ്വാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായിട്ടാണ് റോയല്‍സിന്റെ ആദ്യ മല്‍സരം.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Friday, March 25, 2022, 19:25 [IST]
Other articles published on Mar 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+