For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഹസരങ്കയ്ക്ക് മുന്നില്‍ സഞ്ജു വീണ്ടും ഫ്‌ളോപ്പ്, 'ചെറുതായി' പകവീട്ടി ദേവ്ദത്ത്

15 പന്തുകള്‍ സഞ്ജുവിനെതിരേ ഇതുവരെ എറിഞ്ഞ ഹസരങ്ക ഇതില്‍ 11 പന്തും ഡോട്ട് ബോളാക്കി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിക്കെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ തിളങ്ങാനാവാതെ സഞ്ജു സാംസണ്‍. എട്ട് പന്തില്‍ ഒരു സിക്‌സ് ഉള്‍പ്പെടെ എട്ട് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ നായകന് നേടാനായത്. വനിന്‍ഡു ഹസരങ്കയെറിഞ്ഞ 12ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിന് റണ്‍സ് നേടാനായില്ല. എന്നാല്‍ രണ്ടാം പന്തില്‍ തകര്‍പ്പന്‍ സിക്‌സോടെ സഞ്ജു കരുത്തുകാട്ടി. മൂന്നാം പന്തില്‍ ശക്തമായി തിരിച്ചെത്തിയ ഹസരങ്ക സഞ്ജുവിനെതിരേ എല്‍ബിക്കായി അപ്പീല്‍ ചെയ്തു. ഓണ്‍ ഫീല്‍ഡ് അംപയര്‍ അനുവദിക്കാതെ വന്നതോടെ ആര്‍സിബി റിവ്യൂ ചെയ്തു. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം സഞ്ജുവിന് അനുകൂലം.

1

എന്നാല്‍ ഈ അവസരത്തെ ഉപയോഗിക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. തൊട്ടടുത്ത പന്തില്‍ത്തന്നെ സഞ്ജുവിനെ റിട്ടേണ്‍ ക്യാച്ചിലൂടെ ഹസരങ്ക മടക്കി. അനായാസ ക്യാച്ചെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. സഞ്ജുവിനെതിരേ തന്റെ മികവ് ഒരിക്കല്‍ക്കൂടി ഹസരങ്ക ആവര്‍ത്തിക്കുകയായിരുന്നു. 15 പന്തുകള്‍ സഞ്ജുവിനെതിരേ ഇതുവരെ എറിഞ്ഞ ഹസരങ്ക ഇതില്‍ 11 പന്തും ഡോട്ട് ബോളാക്കി. എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാല് തവണ പുറത്താക്കുകയും ചെയ്തു. 2021ലെ ടി20 പരമ്പരയില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സഞ്ജുവിന് വലിയ വെല്ലുവിളിയാണ് ഹസരങ്ക ഉയര്‍ത്തിയത്.

ഇതേ മികവ് ഐപിഎല്ലിലേക്കെത്തിയപ്പോഴും ആവര്‍ത്തിക്കാന്‍ ഹസരങ്കക്കായി. ആദ്യ രണ്ട് മത്സരത്തിലെ ഭേദപ്പെട്ട പ്രകടനം സഞ്ജുവിന് ആവര്‍ത്തിക്കാനാവാതെ പോയത് രാജസ്ഥാന്‍ ആരാധകര്‍ക്കും അല്‍പ്പം നിരാശയുണ്ടാക്കി. 2020ന് ശേഷം സ്പിന്നിനെതിരേ കൂടുതല്‍ സിക്‌സര്‍ പറത്തിയ താരമെന്ന റെക്കോഡ് സഞ്ജുവിന്റെ പേരിലാണെങ്കിലും മികച്ച സ്പിന്നര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ ദൗര്‍ബല്യവും എടുത്തു പറയേണ്ടതാണ്.

1

തന്റെ മുന്‍ ടീമായ ആര്‍സിബിക്കെതിരേ ചെറിയൊരു വെടിക്കെട്ട് തീര്‍ക്കാന്‍ ദേവ്ദത്ത് പടിക്കലിനും സാധിച്ചു. അവസാന സീസണില്‍ ആര്‍സിബിക്കായി സെഞ്ച്വറി നേടിയിട്ടും ദേവ്ദത്തിനെ ആര്‍സിബി കൈവിട്ടിരുന്നു. മെഗാ ലേലത്തില്‍ രാജസ്ഥാന്‍ ദേവ്ദത്തിനെ സ്വന്തമാക്കുകയായിരുന്നു. ആര്‍സിബിക്കെതിരേ മൂന്നാം നമ്പറിലെത്തിയ ദേവ്ദത്ത് 29 പന്തില്‍ 37 റണ്‍സാണ് നേടിയത്.

1

രണ്ട് വീതം സിക്‌സും ഫോറും ദേവ്ദത്ത് പറത്തി. 127.58 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. അര്‍ധ സെഞ്ച്വറി പ്രതീക്ഷ നല്‍കിയ ദേവ്ദത്തിനെ ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ വിരാട് കോലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. തന്റെ പഴയ ഓപ്പണിങ് പങ്കാളിയുടെ പുറത്താകലിനെ തന്റെ ആക്രമണോത്സക ശൈലിയില്‍ത്തന്നെ വിരാട് കോലി ആഘോഷിക്കുകയും ചെയ്തു. ആര്‍സിബിയുടെ ഓപ്പണറായിരുന്നെങ്കിലും ദേവ്ദത്തിനെ മൂന്ന്, നാല് നമ്പറുകളിലാണ് രാജസ്ഥാന്‍ ഉപയോഗിക്കുന്നത്.

Story first published: Tuesday, April 5, 2022, 21:10 [IST]
Other articles published on Apr 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+