IPL 2022: ഡല്‍ഹിക്കെതിരേ വെടിക്കെട്ട്, അഭിമാന നേട്ടത്തിലേക്കെത്തി സഞ്ജു, എലൈറ്റ് ക്ലബ്ബില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് മികച്ച പ്രകടനം തുടരുകയാണ്. ഇത്തവണ സംതുലിതമായ ടീമുമായി ഇറങ്ങിയ രാജസ്ഥാന്‍ സഞ്ജു സാംസണെന്ന നായകന് കീഴില്‍ ഒത്തൊരുമയോടെ കളിക്കുന്നു. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി നയിക്കുന്ന സഞ്ജു ബാറ്റുകൊണ്ടും മികവ് കാട്ടുന്നു. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. മൂന്നാമനായി ക്രീസിലെത്തി 19 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സുമടക്കം 46* റണ്‍സുമായി സഞ്ജു കൈയടി നേടുകയും ചെയ്തു.

ഇപ്പോഴിതാ ഡല്‍ഹിക്കെതിരായ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തോടെ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍. 5000 ടി20 റണ്‍സെന്ന ചരിത്ര നാഴികക്കല്ലാണ് സഞ്ജു പിന്നിട്ടിരിക്കുന്നത്. രാജസ്ഥാനായി സഞ്ജു കളിക്കുന്ന 100ാമത്തെ മത്സരമായിരുന്നു ഡല്‍ഹിക്കെതിരായത്. ഈ മത്സരത്തിലൂടെത്തന്നെ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സഞ്ജുവിനായി എന്നതാണ് എടുത്തുപറയേണ്ടത്. രാജസ്ഥാനൊപ്പം 2500 ലധികം റണ്‍സ് നേടാന്‍ താരത്തിനായി. വിലക്കിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം രാജസ്ഥാന് വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ ഡല്‍ഹിക്കായാണ് സഞ്ജു കളിച്ചത്.

2013ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച സഞ്ജു ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പങ്ക് വളരെ വലുതാണ്. 128 ഐപിഎല്ലില്‍ നിന്നായി 3269 റണ്‍സാണ് സഞ്ജുവിന്റെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇതില്‍ രണ്ട് സെഞ്ച്വറിയും രാജസ്ഥാനൊപ്പമാണ് സഞ്ജു നേടിയത്. സഞ്ജു രാജസ്ഥാനൊപ്പം 100 മത്സരം പൂര്‍ത്തിയാക്കിയത് ഡല്‍ഹിക്കെതിരായ മത്സര ശേഷം ടീം ആഘോഷിക്കുകയും ചെയ്തു. സഞ്ജു കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ വീഡിയോ ട്വിറ്റര്‍ പേജിലൂടെ രാജസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.

ഇത്തവണ കപ്പുറപ്പിച്ച് മുന്നേറുന്ന രാജസ്ഥാന്റെ കരുത്ത് ജോസ് ബട്‌ലറാണ്. മിന്നും ഫോമിലുള്ള ബട്‌ലര്‍ സീസണില്‍ മൂന്ന് സെഞ്ച്വറികള്‍ ഇതിനോടകം നേടിക്കഴിഞ്ഞു. 116 റണ്‍സാണ് ഡല്‍ഹിക്കെതിരേ നേടിയത്. 9 വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ബട്‌ലറുടെ പ്രകടനം. ഏഴ് മത്സരങ്ങളില്‍ നിന്ന് 491 റണ്‍സ് ഇതിനോടകം ബട്‌ലര്‍ നേടി. 81.83 ശരാശരിയിലും 161.51 എന്ന വമ്പന്‍ സ്‌ട്രൈക്കറേറ്റിലുമാണ് അദ്ദേഹത്തിന്റെ പ്രകടനം. 41 ഫോറും 32 സിക്‌സും ഇതിനോടകം ബട്‌ലര്‍ നേടിക്കഴിഞ്ഞു. 2016ലെ വിരാട് കോലിയുടെ നാല് സെഞ്ച്വറി റെക്കോഡിനെ ബട്‌ലര്‍ മറികടക്കുമോയെന്നതാണ് ഇനി അറിയേണ്ടത്.

ഏഴ് മത്സരങ്ങളില്‍ നിന്ന് 201 റണ്‍സാണ് സഞ്ജു നേടിയത്. നായകനെന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. 33.50 ശരാശരിയില്‍ കളിക്കുന്ന സഞ്ജുവിന്റെ സ്്‌ട്രൈക്കറേറ്റ് 171.79 ആണ്. 14 ഫോറും 15 സിക്‌സുമാണ് സഞ്ജു നേടിയത്. അവസാന ഓവര്‍വരെ ബാറ്റ് ചെയ്യാന്‍ നായകനെന്ന നിലയില്‍ സഞ്ജു ജാഗ്രത കാട്ടുന്നു. നായകനെന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കുന്ന സഞ്ജുവിന് ടീമിനെ കിരീടത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications