For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'നന്നായി വരുന്നുണ്ടല്ലേ ?, ഇറങ്ങി നില്‍ക്കടാ', രാജസ്ഥാനെ സഞ്ജു മലയാളം പഠിപ്പിച്ചോ? വൈറല്‍

സഞ്ജുവിനോടൊപ്പം ദേവ്ദത്ത് പടിക്കലും തിളങ്ങിയതില്‍ ആരാധകര്‍ ഹാപ്പിയാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ജയത്തോടെ തുടങ്ങി രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മത്സരത്തില്‍ രാജസ്ഥാന്‍ നായകനും മലയാളിയുമായ സഞ്ജു സാംസണ്‍ ഗംഭീര പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്.

രാജസ്ഥാന്‍ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി ജയം നേടുന്ന കാഴ്ചയാണ് പൂനെയില്‍ കണ്ടത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും രാജസ്ഥാന്‍ തിളങ്ങി. സഞ്ജുവിനോടൊപ്പം ദേവ്ദത്ത് പടിക്കലും തിളങ്ങിയതില്‍ ആരാധകര്‍ ഹാപ്പിയാണ്. രണ്ട് മലയാളികള്‍ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചുവെന്നത് മലയാളി ആരാധകര്‍ക്ക് വലിയ ആവേശം നല്‍കുന്ന കാര്യമാണ്.

1

മത്സരത്തിനിടെ രസകരമായ ചില സംഭവങ്ങളും നടന്നു. സഞ്ജു സാംസണ്‍ മലയാളത്തില്‍ ദേവ്ദത്ത് പടിക്കലിനോട് സംസാരിച്ചതാണ് ഇതിലൊന്ന്. ബാറ്റിങ്ങില്‍ രണ്ട് പേര്‍ക്കും ഭേദപ്പെട്ട കൂട്ടുകെട്ട് സൃഷ്ടിക്കാനായിരുന്നു. ഇതിനിടെയാണ് സഞ്ജു ദേവ്ദത്തിനോട് മലയാളത്തില്‍ സംസാരിച്ചത്. പന്ത് നന്നായി ബാറ്റിലേക്ക് വരുന്നുണ്ടല്ലേ എന്ന് സഞ്ജു മലയാളത്തില്‍ ദേവ്ദത്തിനോട് ചോദിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മലയാളി ആരാധകര്‍ വൈറലാക്കുകയും ചെയ്തു.

സഞ്ജുവിന്റെയും ദേവ്ദത്തിന്റെയും മലയാളത്തിലുള്ള സംസാരം കേട്ട് ' നിങ്ങള്‍ എന്ത് തേങ്ങയാടാ' ഈ പറയുന്നേ എന്ന അവസ്ഥയിലായിരുന്നു ഹൈദരാബാദ് താരങ്ങള്‍. രാജസ്ഥാന്‍ ഫീല്‍ഡ് ചെയ്യുമ്പോഴും സഞ്ജു മലയാളത്തില്‍ നിര്‍ദേശം നല്‍കിയതിന്റെ വീഡിയോയും വൈറലായി. ഇറങ്ങി നില്‍ക്കെടാ എന്ന് ദേവ്ദത്തിനോട് പറയുന്നതിന്റെ ഓഡിയോയും സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. ഇതും വൈറലായിട്ടുണ്ട്്. മലയാളം മറ്റുള്ളവര്‍ക്ക് തീരെ വശമില്ലാത്തതിനാല്‍ സഞ്ജുവിനും ദേവ്ദത്തിനും മലയാളത്തില്‍ സംസാരിച്ചാല്‍ അത് മറ്റാര്‍ക്കും മനസിലാകില്ല.

2

സഞ്ജു രാജസ്ഥാന്‍ താരങ്ങളെ മലയാളം പഠിപ്പിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന്റെ മലയാളം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി കളിക്കവെ സഞ്ജു മലയാളത്തില്‍ സംസാരിച്ചതും വൈറലായിരുന്നു. എന്തായാലും മലയാളികളുടെ വിജയമെന്ന നിലയില്‍ രാജസ്ഥാന്റെ ജയം ആരാധകര്‍ ആഘോഷിക്കുകയാണ്.

3

സഞ്ജു സാംസണിന്റെ നായകനായുള്ള പ്രകടനത്തിനും കൈയടി ലഭിക്കുന്നു. ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും സഞ്ജു മികവ് കാട്ടി. ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനും സഞ്ജുവിന് സാധിക്കുന്നു. അവസാന സീസണില്‍ ഏഴാം സ്ഥാനക്കാരായുള്ള രാജസ്ഥാന്‍. ഇത്തവണ പിഴവുകളെല്ലാം പരിഹരിച്ച് സംതുലിതമായ ടീമിനെ ഒപ്പം കൂട്ടാന്‍ രാജസ്ഥാനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ രാജസ്ഥാന് കിരീട പ്രതീക്ഷകളേറെയാണ്. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ് വേന്ദ്ര ചഹാല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് നിര ഏത് വമ്പന്മാരുടെയും ഉറക്കം കെടുത്തുന്നതാണ്. ബാറ്റിങ് നിരയും സംതുലിതമായതിനാല്‍ രാജസ്ഥാന്‍ ഇത്തവണ കിരീടത്തിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

4

സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ഇര്‍ഫാന്‍ പഠാന്‍, ക്രിസ് ശ്രീകാന്ത്, ഹര്‍ഭജന്‍ സിങ് എന്നിവരെല്ലാം സഞ്ജുവിനെ അഭിനന്ദിച്ചു. ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും സഞ്ജു തിളങ്ങിയെന്നും സഞ്ജുവിന്റെ ബാറ്റിങ് കാണുമ്പോള്‍ കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്നാണ് ക്രിസ് ശ്രീകാന്ത് ട്വിറ്ററില്‍ കുറിച്ചത്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പരിഗണനയിലുള്ള താരമാണ് സഞ്ജു. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് ടീമിലേക്ക് വിളിയെത്താന്‍ സാധ്യത കൂടുതലാണ്. ജോസ് ബട്‌ലറുടെ സാന്നിധ്യത്തിലും സഞ്ജു രാജസ്ഥാന്റെ വിക്കറ്റ് കീപ്പറാവുന്നത് ഇന്ത്യന്‍ ടീമിലെ സ്ഥാനം ലക്ഷ്യമിട്ട് തന്നെയാണ്.

Story first published: Wednesday, March 30, 2022, 10:23 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+