Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രാജസ്ഥാനൊരു പ്രശ്‌നമുണ്ട്, ആ ദൗര്‍ബല്യം തിരിച്ചടിയായേക്കും, ചൂണ്ടിക്കാട്ടി സഞ്ജയ്

1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ഫൈനലിലെ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളിയാരെന്ന് ഇന്നറിയാം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ ആര്‍സിബി എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്താണ് രണ്ടാം ക്വാളിഫയറിലേക്കെത്തിയത്.

രണ്ട് ടീമും ശക്തമായ താരനിരയുള്ളവരാണ്. രാജസ്ഥാനെ സഞ്ജു സാംസണ്‍ നയിക്കുമ്പോള്‍ ഫഫ് ഡുപ്ലെസിസിന്റെ ക്യാപ്റ്റന്‍സിയിലാണ് ആര്‍സിബിയുടെ വരവ്. തോല്‍ക്കുന്ന ടീം ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ ജയം മാത്രം മുന്നില്‍ക്കണ്ടാവും രണ്ട് ടീമിന്റെയും വരവ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം. ഫ്‌ളാറ്റ് പിച്ചാണ് അവിടെയുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ റണ്ണൊഴുകാനാണ് സാധ്യത.

1

ഇപ്പോഴിതാ ഫ്‌ളാറ്റ് പിച്ചില്‍ രാജസ്ഥാന്റെ പ്രശ്‌നം ആര്‍ അശ്വിനാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു സഞ്ജയ്. 'ഫ്‌ളാറ്റ് ട്രാക്കിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രശ്‌നം ആര്‍ അശ്വിന്റെ ബൗളിങ്ങാണ്. എന്നാല്‍ പിച്ചില്‍ അല്‍പ്പം ടേണ്‍ ലഭിച്ചാല്‍ അശ്വിന്‍ ഏറ്റവും അപകടകാരിയായ ബൗളറായി മാറും. രണ്ട് സൂപ്പര്‍ സ്പിന്നര്‍മാരുള്ളത് രാജസ്ഥാനെ സംബന്ധിച്ച് ഗുണമാണ്. എന്നാല്‍ പിച്ചിന്റെ സ്വഭാവം എങ്ങനെയാവുമെന്ന് അറിയേണ്ടതായുണ്ട്'- സഞ്ജയ് മഞ്ജരേക്കര്‍.

രാജസ്ഥാനെ സംബന്ധിച്ച് മികച്ച ബൗളിങ് കരുത്തുണ്ടെങ്കിലും അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാനാവാത്തതാണ് ടീമിന്റെ ദൗര്‍ബല്യം. ഗുജറാത്തിനെതിരേയും രാജസ്ഥാന് തിരിച്ചടിയായത് ബൗളിങ്ങാണ്. അവസാന ഓവറില്‍ ഗുജറാത്തിന് ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെയാണ് പ്രസിദ്ധ് കൃഷ്ണയെ തുടര്‍ച്ചയായി മൂന്ന് പന്തുകള്‍ ഡേവിഡ് മില്ലര്‍ സിക്‌സര്‍ പറത്തിയത്. രാജസ്ഥാന്റെ ബൗളിങ് ദൗര്‍ബല്യം മഞ്ജരേക്കറും ചൂണ്ടിക്കാട്ടി.

2

'അവസാന ഓവറുകളിലെ ബൗളിങ്ങാണ് രാജസ്ഥാന്റെ ദൗര്‍ബല്യം. ട്രന്റ് ബോള്‍ട്ട് ലോകോത്തര ബൗളറാണ്. എന്നാല്‍ ന്യൂബോളിലാണ് അവന് മികച്ച റെക്കോഡുള്ളത്. അവസാന ഓവറുകളിലെ അവന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ അത്ര മികച്ചതായി പറയാനാവില്ല. ഗുജറാത്തിനെതിരേ തിളങ്ങാനായില്ലെങ്കിലും അവസാന ഓവറുകളില്‍ മോശമല്ലാത്ത പ്രകടനമാണ് പ്രസിദ്ധ് ഈ സീസണില്‍ നടത്തിയിരിക്കുന്നത്. ഒബെഡ് മക്കോയിയും അവസാന ഓവറുകളില്‍ നന്നായി പന്തെറിയുന്നുണ്ട്'- മഞ്ജരേക്കര്‍ പറഞ്ഞു.

രാജസ്ഥാനെ സംബന്ധിച്ച് ടോപ് ത്രീയുടെ പ്രകടനം നിര്‍ണ്ണായകമാണ്. ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും സഞ്ജു സാംസണും പെട്ടെന്ന് പുറത്തായാല്‍ രാജസ്ഥാന്റെ കഥ കഴിയുമെന്ന് പറയാം. ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന രാജസ്ഥാന്റെ മധ്യനിര ടീമിന്റെ വീക്കനസായി തന്നെ പറയാം. ഹെറ്റ്‌മെയറിന്റെ സമീപകാല ഫോം മോശമാണ്. ആര്‍ അശ്വിനില്‍ നിന്ന് എപ്പോഴും ബാറ്റുകൊണ്ട് വലിയ പ്രകടനം പ്രതീക്ഷിക്കാനാവില്ല.

3

യുസ്‌വേന്ദ്ര ചഹാല്‍ വിക്കറ്റ് വീഴ്‌ത്തേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. ട്രന്റ് ബോള്‍ട്ട് ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്തി തുടങ്ങുമ്പോഴും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെടുന്നു. ഈ അവസ്ഥക്കാണ് മാറ്റം വരേണ്ടത്. ഗുജറാത്തിനെതിരേ ചഹാലിന് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സ്പിന്‍ ദൗര്‍ബല്യമുള്ള ആര്‍സിബിക്കെതിരേ ചഹാലിന് നിര്‍ണ്ണായക റോളാണുള്ളത്. കൂടാതെ ആര്‍സിബിയ്‌ക്കൊപ്പം ഏറെ നാള്‍ കളിച്ച ചഹാലിന് താരങ്ങളുടെ ദൗര്‍ബല്യം നന്നായി അറിയാം. അതിനെ കൃത്യമായി മുതലാക്കാന്‍ ചഹാലിന് സാധിക്കുമോയെന്ന് കണ്ടറിയാം.

ആര്‍സിബിയുടെ വനിന്‍ഡു ഹസരങ്കയുടെ സ്പിന്‍ രാജസ്ഥാന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദനയാവും. സഞ്ജു സാംസണെതിരേ മികച്ച റെക്കോഡാണ് ഹസരങ്കക്കുള്ളത്. ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന നേര്‍ക്കുനേര്‍ പോരാട്ടം സഞ്ജുവും ഹസരങ്കയും തമ്മിലുള്ളതാവും. ആവേശ പോരില്‍ ആരാവും ഫൈനല്‍ ടിക്കറ്റെടുക്കുകയെന്ന് കണ്ടറിയാം.

Story first published: Friday, May 27, 2022, 8:21 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+