Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൂടുതല്‍ നേരം ബാറ്റ് ചെയ്തിട്ട് കാര്യമില്ല, വേഗത്തില്‍ റണ്ണടിക്കണം, രാഹുലിനെതിരേ മഞ്ജരേക്കര്‍

1

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ എലിമിനേറ്റില്‍ തോറ്റ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പുറത്തായിരിക്കുകയാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ അവസാന സമയം വരെ ലഖ്‌നൗ പൊരുതിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. അവസാന സമയം വരെ കെ എല്‍ രാഹുല്‍ (79) ലഖ്‌നൗവിനായി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാനായില്ല. 58 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സുമാണ് രാഹുല്‍ നേടിയത്. നായകനെന്ന നിലയില്‍ അവസാന സമയംവരെ ക്രീസില്‍ നിന്നെങ്കിലും 208 റണ്‍സ് പിന്തുടരുമ്പോഴുള്ള അനുയോജ്യമായ പ്രകടനമെന്ന് രാഹുലിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനാവില്ല.

19ാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. കൂടുതല്‍ ആളുകളും രാഹുലിന്റെ പോരാട്ട വീര്യത്തെ പ്രശംസിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. വളരെ ചുരുക്കം ആളുകള്‍ രാഹുലിന്റെ ബാറ്റിങ്ങിലെ പോരായ്മ ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ രാഹുലിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം.

1

കൂടുതല്‍ നേരം ബാറ്റ് ചെയ്തിട്ട് കാര്യമില്ല വേഗത്തില്‍ റണ്ണടിക്കണമെന്നാണ് സഞ്ജയ് അഭിപ്രായപ്പെട്ടത്. 'കെ എല്‍ രാഹുല്‍ ലഖ്‌നൗവിന്റെ നായകനാണ്, നിര്‍ണ്ണായക താരമാണ്. വിരാട് കോലിയും ധോണിയും ഇത്തരം ഉത്തരവാദിത്തങ്ങളെ ഇഷ്ടപ്പെടുന്നവരാണ്. രോഹിത് ശര്‍മക്ക് ഇത്തവണ പ്രതീക്ഷ നിലനിര്‍ത്താനായില്ലെങ്കിലും ഇത്തരം ഉത്തരവാദിത്തങ്ങള്‍ നന്നായി ഏറ്റെടുക്കുന്ന താരമാണ്. എന്നാല്‍ കെ എല്‍ രാഹുലിന് ഇത്തരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണെന്ന് തോന്നുന്നില്ല.

ഞാനായിരുന്നു പരിശീലകനെങ്കില്‍ നീ മത്സരം ജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അവനോട് പറയുമായിരുന്നു. പോയി ആസ്വദിച്ച് കളിക്കാന്‍ പറയുമായിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ അവന് ഇത്രയും പ്രശ്‌നങ്ങളില്ല. കാരണം രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ ബാറ്റ്‌സ്മാന്‍മാരിലൊരാള്‍ മാത്രമാണ് രാഹുല്‍. അതുകൊണ്ട് തന്നെ പോയി തന്റെ ശൈലിയില്‍ കളിക്കുകയെന്നത് മാത്രമാണ് അവന് ചിന്തിക്കാനുള്ളത്'- മഞ്ജരേക്കര്‍ പറഞ്ഞു.

2

രാഹുല്‍ ടീമിന് അടുത്ത പാകി ആംഗര്‍ റോളില്‍ മുന്നോട്ട് പോകാന്‍ മിടുക്കനാണെങ്കിലും സ്‌ട്രൈക്കറേറ്റ് പലപ്പോഴും പ്രശ്‌നമാണ്. സെഞ്ച്വറി പ്രകടനങ്ങള്‍ നടത്തുമ്പോഴും 60നോടടുത്ത് പന്ത് രാഹുലിന് ആവിശ്യമായി വരാറുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ രാഹുലിന്റെ ഈ പ്രകടനം ബാധ്യതയാണ്. പഞ്ചാബ് കിങ്‌സിന്റെ നായകനായി ഇരുന്നപ്പോഴും സമാന പ്രശ്‌നം രാഹുലിനെ വേട്ടയാടിയിരുന്നു. പലപ്പോഴും ടീമിന്റെ ഭാരം മുഴുവനും രാഹുല്‍ എന്ന താരത്തിലേക്ക് മാത്രമായി എത്തുന്നതാണ് പ്രശ്‌നം.

3

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വാഭാവികമായ ആക്രമണശൈലിയില്‍ നിന്ന് മാറി ആംഗര്‍ റോളിലാണ് രാഹുല്‍ കളിക്കുന്നതെന്ന് മഞ്ജരേക്കര്‍ വിലയിരുത്തി. അവസാന നാല് സീസണില്‍ 134.53 ആയിരുന്നു രാഹുലിന്റെ ശരാശരി സ്‌ട്രൈക്കറേറ്റ്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലത് 142.49 ആണ്. 'രാഹുലിന്റെ ഇന്നിങ്‌സ് പഞ്ചാബ് കിങ്‌സില്‍ ഉണ്ടായിരുന്നപ്പോഴുള്ളത് പോലെ തന്നെയാണ്. റണ്‍ചേസില്‍ എപ്പോഴും പടിക്കല്‍ കലമുടക്കും. അവസാന ഓവറുകളില്‍ ലെവിസും ക്രുണാല്‍ പാണ്ഡ്യയുമെല്ലാം ഒന്നും ചെയ്യാന്‍ സാധിക്കാത്തവരായി പോകുന്നു.

4

രാഹുലിന് വലിയ ഷോട്ടുകളോടെ ഫിനിഷ് ചെയ്യാനുള്ള മികവുണ്ട്. ജോഷ് ഹെയ്‌സല്‍വുഡിനെതിരേ മനോഹരമായ ഷോട്ടുകള്‍ അവന്‍ കളിച്ചു. എന്നാല്‍ പലപ്പോഴും അവന്റെ വിശ്വാസമോ മനോഭാവമോ വലിയ ഷോട്ടുകള്‍ കളിക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നു. കൂടുതല്‍ സമയം ബാറ്റ് ചെയ്യുന്നു എന്നതിനെക്കാള്‍ പ്രാധാന്യം വേഗത്തില്‍ റണ്‍സ് നേടുക എന്നതിനാണ്. ഞാന്‍ പരിശീലകനാണെങ്കില്‍ അവനെ നായകസ്ഥാനത്ത് നിന്ന് മാറ്റും. രാഹുല്‍ കുറേ സമയം ക്രീസില്‍ നില്‍ക്കുന്നതിനെക്കാള്‍ വേഗത്തില്‍ റണ്‍സ് നേടുന്നതാണ് കൂടുതല്‍ ടീമിന് ഗുണം ചെയ്യുക'-മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, May 26, 2022, 15:40 [IST]
Other articles published on May 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+