
ഈ സീസണിലെ ടീമില്‍ ചില താരങ്ങളുടെ സാന്നിധ്യം പഞ്ചാബിന് അധികപ്പറ്റായി മാറിയിരുന്നു. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈിക്കൊപ്പം ഇനിയൊരു സീസണില്‍ ഇവരെ കാണാനുമിടയില്ല. പഞ്ചാബ് ഒഴിവാക്കാന്‍ സാധ്യതയുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സന്ദീപ് ശര്‍മ
പഞ്ചാബ് കിങ്‌സിന്റെ ഫാസ്റ്റ് ബൗളര്‍മാരില്‍ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡയായിരുന്നു ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. അടുത്ത സീസണില്‍ റബാഡയ്ക്കു പേസ് ബൗളിങില്‍ മികച്ച പിന്തുണ നല്‍കാന്‍ ശേഷിയുള്ള ചിലരെകൂടി കൊണ്ടുവരികയായിരിക്കും പഞ്ചാബിന്റെ ലക്ഷ്യം.
വലിയ പ്രതീക്ഷയോടെ പഞ്ചാബ് ഇത്തവണ ടീമിലെത്തിച്ചയാളായിരുന്നു ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കാന്‍ അദ്ദേഹത്തിനായില്ല. പഴയ സന്ദീപിന്റെ നിഴല്‍ മാത്രമാണ് ഇത്തവണ കണ്ടത്. അഞ്ചു മല്‍സരങ്ങളിലാണ് പേസറെ പഞ്ചാബ് പരീക്ഷിച്ചത്. ഇവയില്‍ നിന്നും വെറും അഞ്ചു വിക്കറ്റുകള്‍ മാത്രമേ സന്ദീപിനു വീഴ്ത്താനായുള്ളൂ.

ഹര്‍പ്രീത് ബ്രാര്‍
ഇടംകൈയന്‍ സ്പിന്നര്‍ ഹര്‍പ്രീത് ബ്രാറാണ് ഇത്തവണ പഞ്ചാബ് കിങ്‌സില്‍ഫ ഫ്‌ളോപ്പായി മാറിയ മറ്റൊരു താരം. കഴിഞ്ഞ സീസണിലും അദ്ദേഹം പഞ്ചാബിനൊപ്പമുണ്ടായിരുന്നു. സീസണിനു ശേഷം കൈവിട്ട ബ്രാറിനെ മെഗാ ലേലത്തില്‍ പഞ്ചാബ് തിരികെ കൊണ്ടുവരികയായിരുന്നു. പക്ഷെ സീസണിലേതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ബ്രാറിനായില്ല.
സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളില്‍ നിന്നും അദ്ദേഹത്തിനു വീഴ്ത്താനായത് വെറും രണ്ടു വിക്കറ്റുകളായിരുന്നു. പഞ്ചാബിന്റെ അവസാന മല്‍സരത്തില്‍ ബ്രാര്‍ മൂന്നു വിക്കറ്റെടുത്തിരുന്നു. പക്ഷെ ഇതിന്റെ പേരില്‍ താരത്തെ പഞ്ചാബ് അടുത്ത സീസണിലും നിലനിര്‍ത്താനിടയില്ല.

ബെന്നി ഹോവെല്‍
പഞ്ചാബ് കിങ്‌സിനു വേണ്ടി ഈ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതിരുന്ന വിദേശ താരമാണ് ബെന്നി ഹോവെല്‍. കാഗിസോ റബാഡ, ഒഡെയ്ന്‍ സ്മിത്ത്, നതാന്‍ എല്ലിസ് തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരെയെല്ലാം പരീക്ഷിച്ചിട്ടും ഹോവെലിനു പഞ്ചാബ് കഴിവ് തെളിയിക്കാന്‍ ഒരവസരം പോലും ലഭിച്ചില്ല.
ഒരുപക്ഷെ താരത്തിന്റെ കഴിവില്‍ വലിയ പ്രതക്ഷയില്ലാത്തതിനാലാവാം പഞ്ചാബ് പൂര്‍ണമായും തഴഞ്ഞത്. അതുകൊണ്ടു തന്നെ ഹോവെലിനെ അടുത്ത സീസണിലും നിലനിര്‍ത്താനിടയില്ല.

പ്രഭ്‌സിമ്രാന്‍ സിങ്
2020 മുതല്‍ പഞ്ചാബ് കിങ്‌സിനൊപ്പമുള്ള താരമാണ് പ്രഭ്‌സിമ്രാന്‍ സിങ്. 2020ലെ സീസണിനു ശേഷം കൈവിട്ട അദ്ദേഹത്തെ 2021ലെ ലേലത്തില്‍ പഞ്ചാബ് തിരികെ വാങ്ങി. സീസണിനു ശേഷം വീണ്ടും സിങിനെ പഞ്ചാബ് ഒഴിവാക്കി. എന്നാല്‍ മെഗാ ലേലത്തില്‍ അദ്ദേഹത്തെ പഞ്ചാബ് വീണ്ടും സ്വന്തമാക്കുകയായിരുന്നു. ഈ സീസണില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ സിങ് പഞ്ചാബിനായി കളിച്ചുള്ളൂ. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മല്‍സരത്തില്‍ 14 റണ്‍സെടുത്ത് പ്രഭ്‌സിമ്രന്‍ പുറത്താവുകയും ചെയ്തു.

നതാന്‍ എല്ലിസ്
ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ നതാന്‍ എല്ലിസാണ് പഞ്ചാബ് കിങ്‌സ് സീസണിനു ശേഷം ഒഴിവാക്കുന്ന അഞ്ചാമത്തെയാള്‍. മെഗാ ലേലത്തില്‍ താരത്തെ പഞ്ചാബ് വാങ്ങിക്കുകയായിരുന്നു. പക്ഷെ സീസണില്‍ രണ്ടു മല്‍സരത്തില്‍ മാത്രമേ എല്ലിസിനു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചുള്ളൂ. ഇവയില്‍ നിന്നും വീഴ്ത്താനായത് മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. ആറോവറില്‍ 55 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്. ഇതോടെ എല്ലിസിനെ ടീമില്‍ നിന്നും പഞ്ചാബ് മാറ്റിനിര്‍ത്തുകയും ചെയ്തു.
ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഒരു മല്‍സരത്തില്‍ എല്ലിസ് ബാറ്റും ചെയ്തിരുന്നു. പക്ഷെ ഗോള്‍ഡന്‍ ഡെക്കായി ക്രീസ് വിടേണ്ടി വന്നു. അടുത്ത സീസണില്‍ പഞ്ചാബ് ഉറപ്പായും നിലനിര്‍ത്താനിടയില്ലാത്ത താരങ്ങളിലൊരാളാണ് എല്ലിസ്.


Click it and Unblock the Notifications