Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മിസ്റ്റര്‍ ഐപിഎല്ലിനോടു ഇതു വേണ്ടായിരുന്നു! റെയ്‌നയെ തഴഞ്ഞതില്‍ ഫാന്‍സിന് നിരാശ

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്നതില്‍ ആരാധകര്‍ക്കു നിരാശയും രോഷവും. മെഗാ ലേലത്തില്‍ രണ്ടു കോടി രൂപയായിരുന്നു റെയ്‌നുടെ അടിസ്ഥാനവില. പക്ഷെ പത്തു ഫ്രാഞ്ചൈസികളില്‍ ആരും തന്നെ അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല.

1

കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമായിരുന്നു റെയ്‌ന. രണ്ടു സീസണുകളിലൊഴികെ എല്ലാ സീസണിലും അദ്ദേഹം സിഎസ്‌കെയുടെ ഭാഗമായിരുന്നു. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം കഴിഞ്ഞ സീസണില്‍ റെയ്‌നയെ സിഎസ്‌കെ ചില മല്‍സരങ്ങളില്‍ പുറത്തിരുത്തിയിരുന്നു. ലേലത്തിനു മുന്നോടിയായി അദ്ദേഹത്തെ അവര്‍ കൈവിടുകയും ചെയ്തു.

2

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് സുരേഷ് റെയ്‌ന. 2020ലെ ടൂര്‍ണമെന്റ് മാത്രമേ അദ്ദേഹത്തിനു നഷ്ടമായിട്ടുള്ളൂ. യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നും ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു റെയ്‌ന പിന്‍മാറുകയായിരുന്നു. ടൂര്‍ണമെന്റില്‍ 205 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 136.76 സ്‌ട്രൈക്ക് റേറ്റോടെ 5528 റണ്‍സും റെയ്‌ന വാരിക്കൂട്ടി.
ഇത്രയും മികച്ച റെക്കോര്‍ഡുള്ള താരമായിട്ടും അദ്ദേഹത്തെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസി പോലും പരിഗണിക്കാതിരുന്നതാണ് ആരാധകരെ നിരാശപ്പെടുത്തിയത്.

3

യാഥാര്‍ഥ്യത്തിനു നിരക്കാത്ത അവഹേളനം തന്നെയാണ് ഇതെന്നായിരുന്നു സുരേഷ് റെയ്‌ന തഴയപ്പെട്ടതിനെ തുടര്‍ന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
സമയം മാറിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലിലെ എക്കാലത്തെയും മഹാനായ താരങ്ങളിലൊരാളായ സുരേഷ് റെയ്‌ന അണ്‍സോള്‍ഡ് ആയിരിക്കുകയാണെന്ന് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വിറ്ററില്‍ കുറിച്ചു.

4

മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെടുന്ന സുരേഷ് റെയ്‌നയ്ക്കു വേണ്ടി ആദ്യറൗണ്ടില്‍ ഒരു ഫ്രാഞ്ചൈസി പോലും രംഗത്തു വന്നില്ലെന്നത് ദുഖകരമാണെന്നാണ് ഒരു യൂസര്‍ പ്രതികരിച്ചത്.
ലേലത്തിലെ ഏറ്റവും താഴ്ന്ന പോയിന്റുകളിലൊന്നാണിത്. ദീര്‍ഘകാലം മിസ്റ്റര്‍ ഐപിഎല്ലെന്നറിയപ്പെട്ടിരുന്ന സുരേഷ് റെയ്‌ന്ക്കു നിര്‍ഭാഗ്യവശാല്‍ ഒരു ബയറെപ്പോലും ലേലത്തില്‍ ലഭിച്ചില്ല. ലേലത്തിന്റെ അടുത്ത റൗണ്ടില്‍ ദയവു ചെയ്ത് റെയ്‌നയെ ആരെങ്കിലും വാങ്ങിക്കൂ. ഐപിഎല്ലിന് അദ്ദേഹത്തെ ആവശ്യമാണെന്ന് ഒരു യൂസര്‍ കുറിച്ചു.

5

മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌നയെ മിസ്സ് ചെയ്യുന്നത് ഞാന്‍ മാത്രമാണോ? ബാറ്റിങ് കുറച്ചു സമയത്തേക്കു മറന്നേക്കൂ. ഓരോ വിക്കറ്റ് വീഴുമ്പോഴും അദ്ദേഹം ടീമംഗങ്ങളെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുന്നത് ഐപിഎല്ലിലെ മനോഹരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നുവെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
സുരേഷ് റെയ്‌നയെ ആരും വാങ്ങാതിരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ഉയര്‍ന്ന വില തന്നെയാണ്. രണ്ടു കോടിക്കൊപ്പം ബാല്‍ക്കണി റൂമിന്റെ ചെലവും ഇതില്‍പ്പെടുമെന്നാണ് ഒരു യൂസര്‍ കളിയാക്കിയത്.

Story first published: Saturday, February 12, 2022, 16:59 [IST]
Other articles published on Feb 12, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+