Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ടു വിക്കറ്റുകള്‍ നേടിത്തന്നത് സച്ചിന്‍! നല്‍കിയ ഉപദേശം വെളിപ്പെടുത്തി മുരുഗന്‍ അശ്വിന്‍

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടെങ്കിലും മുംബൈ ഇന്ത്യന്‍സിനെ സബന്ധിച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്നായിരുന്നു സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍. ടീമിനായി കന്നി മല്‍സരം കളിച്ച അദ്ദേഹം ഉജ്ജ്വലമായി ബൗള്‍ ചെയ്തു. നാലോവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകള്‍ അശ്വിന്‍ നേടി. 3.5 എന്ന തകര്‍പ്പന്‍ ഇക്കോണമി റേറ്റിലായിരുന്നു താരം ബൗള്‍ ചെയ്തത്.

രണ്ടു വിക്കറ്റുകള്‍ നേടാന്‍ തന്നെ സഹായിച്ചത് മുംബൈ ടീമിന്റെ ഉപദേഷ്ടാവും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍. ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെ മുംബൈ പുറത്തുവിട്ട വീഡിയോയില്‍ സംസാരിക്കുകയായിരുന്നു താരം.

1

മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം ഹാപ്പിയാണ്. ഞാന്‍ മുംബൈയുടെ വലിയൊരു ഫാന്‍ കൂടിയാണ്. സച്ചിന്‍ സാറില്‍ നിന്നും ക്യാപ്പ് സ്വീകരിക്കന്നത് ഞാന്‍ സ്വപ്‌നം പോലും കണ്ടിട്ടില്ലാത്ത കാര്യമാണ്.അദ്ദഹവുമായി കുറച്ചു സമയം സംസാരിക്കാന്‍ എനിക്കു അവസരം ലഭിച്ചു. പിച്ചില്‍ ഒരുമിച്ച് സമയം പങ്കിടുകയും ചെയ്തു. സിസിഐ (ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ)യെക്കുറിച്ചും ബ്രാബണിലെ പിച്ചിനെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചിരുന്നു. കാരണം ഇവിടെ മുമ്പൊരിക്കലും ഞാന്‍ കളിച്ചിട്ടില്ല. സച്ചിന്‍ പിച്ചിനെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. മല്‍സരത്തില്‍ അതു ഒരുപാട് സഹായിക്കുകയും ചെയ്തതായം മുരുഗന്‍ അശ്വിന്‍ വ്യക്തമാക്കി.

2

ഒരു ബൗളിങ് യൂണിറ്റെന്ന നിലയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ വളരെ മികച്ച പ്രകടനമായിരുന്നു ഞങ്ങളുടേത്. ഓവറുകള്‍ നല്ല രീതിയില്‍ അവസാനിപ്പിക്കുന്നതടക്കം ചില കാര്യങ്ങളില്‍ ഞങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആഗ്രഹിച്ചതിനേക്കാള്‍ കൂടുല്‍ ബൗണ്ടറി ബോളുകള്‍ ഞങ്ങള്‍ അവര്‍ക്കു നല്‍കി. പക്ഷെ ഞങ്ങള്‍ വീണ്ടും സംഘടിച്ച് കൂടുതല്‍ ശക്തമായി തിരിച്ചുവരിക തന്നെ ചെയ്യും. ഞങ്ങള്‍ സമ്മര്‍ദ്ദത്തില്‍ വീണതായി കരുതുന്നില്ല. പരിചയസമ്പന്നരായ ബൗളര്‍മാര്‍ ഞങ്ങള്‍ക്കുണ്ട്. മല്‍സരം ആഗ്രഹിച്ചതു പോലെ ഫിനിഷ് ചെയ്യുന്നതിലാണ് കാര്യം. ഞങ്ങള്‍ ശക്തമായി തിരിച്ചുവരുമെന്നും മുരുഗന്‍ അശ്വിന്‍ പറഞ്ഞു.

3

മുംബൈ ഇന്ത്യന്‍സിനെതിരേ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് 13 റണ്‍സിനു മൂന്നു വിക്കറ്റുകളെുത്തിരുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. താനും കുല്‍ദീപും ഒരേ കാര്യം തന്നെയാണ് പിച്ചില്‍ ചെയ്തതെന്നു മുരുഗന്‍ അശ്വിന്‍ ചൂണ്ടിക്കാട്ടി.

4

എനിക്കും കുല്‍ദീപിനും വളരെ നല്ലൊരു മല്‍സരമായിരുന്നു ഇത്. റിസ്റ്റ് സ്പിന്നര്‍മാരായതിനാലും വേരിയേഷനുകളുള്ളതു കൊണ്ടും ഞങ്ങള്‍ക്കു ഈ വിക്കറ്റില്‍ പലതും ചെയ്യാന്‍ സാധിക്കും. രണ്ടു പേരും ശരിയായ ലെങ്തില്‍, ശരിയായ വേഗതയിലാണ് ബൗള്‍ ചെയ്തത്. ബാറ്റിങിനു യോജിച്ച വിക്കറ്റായിരുന്നു ഇത്. ബൗളര്‍മാരെ സംബന്ധിച്ച് ശരിയായ ലൈനില്‍ ബൗള്‍ ചെയ്യേണ്ടത് പ്രധാനമാണ്. ബാറ്റര്‍മാരെ ബാക്ക്ഫൂട്ടില്‍ നിര്‍ത്താനും അവരെ എന്തെങ്കിലും ചെയ്യാന്‍ നിര്‍ബന്ധിക്കാനും തങ്ങള്‍ കൃത്യത പുലര്‍ത്തേണ്ടതുണ്ടെന്നും മുരുഗന്‍ അശ്വിന്‍ വ്യക്തമാക്കി.

5

മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോററായ ഇഷാന്‍ കിഷനെ മുരുഗന്‍ അശ്വിന്‍ അഭിനന്ദിക്കുകയും ചെയ്തു. 41 ബോൡ പുറത്താവാതെ 81 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇഷാന്റെ ബാറ്റിങ് വളരെ മികച്ചതായിരുന്നു. അവസാനം വരെ അവന്‍ ക്രീസില്‍ നില്‍ക്കുകയും ചെയ്തു. വളരെ ഉത്തരവാദിത്വത്തോടെയുള്ള മികച്ച ഇന്നിങ്‌സായിരുന്നു ഇഷാന്റേത്. നെറ്റ്‌സിലും പരിശീലന മല്‍സരങ്ങളിലുമെല്ലാം അവന്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. ഇഷാന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനെ നാലു വിക്കറ്റിനായിരുന്നു റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തോല്‍പ്പിച്ചത്. 2013നു ശേഷം ഐപിഎല്ലിലെ ആദ്യ മല്‍സരം മുംബൈയ്ക്കു വിജയിക്കാനായിട്ടില്ല.

Story first published: Monday, March 28, 2022, 17:11 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+