Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'അന്ന് ഞാന്‍ പന്തെറിയുന്ന വീഡിയോ സച്ചിന്‍ ചോദിച്ചു', സംഭവം വെളിപ്പെടുത്തി നരെയ്ന്‍

1

മുംബൈ: ടി20 സ്‌പെഷ്യലിസ്റ്റ് താരങ്ങളെ പരിഗണിച്ചാല്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന താരമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. പന്തുകൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും അത്യാവശ്യ ഘട്ടങ്ങളില്‍ ഉയരാന്‍ നരെയ്‌ന് മിടുക്കുണ്ട്. എന്നാല്‍ സ്പിന്നറെന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ ബൗളര്‍മാരിലൊരാളാണ് നരെയ്ന്‍. പല പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയും വട്ടം കറക്കാന്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്.

നരെയ്‌ന്റെ ബൗളിങ് ആക്ഷനും പന്തിന്റെ ഗതിയും മനസിലാക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ താരത്തിനെതിരേ വളരെയധികം പ്രയാസപ്പെടാറുണ്ട്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ലീഗ് ടി20 ടൂര്‍ണമെന്റിനിടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ ബൗളിങ് വീഡിയോ ചോദിച്ച സംഭവം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരെയ്ന്‍. സച്ചിന്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന സമയത്തെ സംഭവമാണ് നരെയ്ന്‍ വെളിപ്പെടുത്തിയത്. നരെയ്ന്‍ അന്ന് കെകെആറിന്റെ ഭാഗമായിരുന്നു.

1

കെകെആറിനൊപ്പം 10 സീസണ്‍ നരെയ്ന്‍ പിന്നിട്ടിരിക്കുകയാണ്. '2013ലെ ചാമ്പ്യന്‍സ് ലീഗ് ടി20 നടക്കുന്ന സമയം. ഇന്ത്യയുടെ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്നു. നേരത്തെ ഒന്ന് രണ്ട് തവണ സച്ചിനെ പുറത്താക്കാന്‍ സാധിച്ചിരുന്നു. ടൂര്‍ണമെന്റിനിടെ സച്ചിന്‍ എന്റെ ബൗളിങ്ങിന്റെ വീഡിയോ നല്‍കാമോയെന്ന് ലൈവ് നല്‍കുന്ന ചാനല്‍ അധികൃതരോട് ചോദിച്ചു. ഇതറിഞ്ഞപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്.

എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ നമ്മുടെ ബൗളിങ്ങിനെ ഇത്രയും ശ്രദ്ധിക്കുന്നുണ്ടെന്നത് വലിയ അംഗീകാരമാണ്. എന്നാല്‍ മത്സരത്തില്‍ ശ്രദ്ധയോടെയും കഠിനാധ്വാനത്തോടെയും കളിച്ചാല്‍ ഇത്തരം അനുഭവങ്ങളില്‍ അത്ഭുതം തോന്നില്ല. ഏതൊരു യുവതാരം വന്നാലും മത്സരത്തെ ശ്രദ്ധയോടെ പഠിക്കുകയും കഠിനാധ്വാനം ചെയ്യുകയും വേണമെന്നാണ് പറയാനുള്ളത്' -നരെയ്ന്‍ പറഞ്ഞു.

2

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഉടക്കിനെത്തുടര്‍ന്ന് സുനില്‍ നരെയ്ന്‍ ടീമില്‍ സജീവമല്ല. എന്നാല്‍ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നരെയ്ന്‍ സജീവമാണ്. കെകെആറിന്റെ അഭിവാജ്യ ഘടകമാണ് നരെയ്‌നെന്ന് പറയാം. ടീം വളരെ പ്രാധാന്യം നല്‍കുന്ന താരമാണ് നരെയ്ന്‍. ഇത്തവണെയും മെഗാ ലേലത്തിന് മുമ്പ് തന്നെ നരെയ്‌നെ കെകെആര്‍ നിലനിര്‍ത്തിയിരുന്നു. ഡെത്ത് ഓവറിലും ന്യൂബോളിലും ഒരുപോലെ വിശ്വസിച്ച് പന്തേല്‍പ്പിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം.

കെകെആറിനൊപ്പം കരിയര്‍ അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും നരെയ്ന്‍ തുറന്ന് പറഞ്ഞു. 'മറ്റൊരു ഫ്രാഞ്ചൈസിക്കുവേണ്ടിയും ഐപിഎല്ലില്‍ കളിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നത് ഞാന്‍ എപ്പോഴും കെകെആര്‍ സിഇഒ വെങ്കി മൈസൂരിനോട് പറയും. കെകെആറിനൊപ്പം തുടരുന്നതില്‍ സംതൃപ്തനാണ്. തുടങ്ങിയത് കെകെആറിനൊപ്പമാണ്. അതുകൊണ്ട് അവരോടൊപ്പം ഫിനിഷ് ചെയ്യാമെന്ന് കരുതുന്നു. അതൊരു വലിയ അംഗീകാരമായാണ് കാണുന്നത്. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം അധികനാള്‍ ഐപിഎല്‍ കളിച്ച വിദേശ താരങ്ങള്‍ വളരെ കുറവാണ്. ഭാഗ്യത്തിന് ഞാന്‍ അതിലൊരാളാണ്. ഭാവിയിലും അവരോടൊപ്പം തുടരാമെന്നാണ് പ്രതീക്ഷിക്കുന്നത്'- നരെയ്ന്‍ പറഞ്ഞു.

3

കെകെആറിന്റെ രണ്ട് കിരീട നേട്ടത്തിന് പിന്നിലും നന്നായി അധ്വാനിച്ച നരെയ്ന്‍ ഇപ്പോഴും വിശ്വസ്തനായി തുടരുന്നു. ഇടക്ക് ബൗളിങ് ആക്ഷന്റെ പേരില്‍ അല്‍പ്പനാള്‍ മാറി നില്‍ക്കേണ്ടി വന്നെങ്കിലും ആക്ഷനില്‍ മാറ്റങ്ങള്‍ വരുത്തി ശക്തമായ തിരിച്ചുവരവാണ് നരെയ്ന്‍ നടത്തിയത്. വിരാട് കോലി, രോഹിത് ശര്‍മ, എബി ഡിവില്ലിയേഴ്‌സ് തുടങ്ങി ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെ ആരെ പരിഗണിച്ചാലും അവര്‍ക്കെല്ലാമെതിരേ മികച്ച റെക്കോഡ് നരെയ്‌ന് അവകാശപ്പെടാനാവും.

4

പന്തെറിയാന്‍ പ്രയാസമുള്ള താരമായി വീരേന്ദര്‍ സെവാഗിനെയാണ് നരെയ്ന്‍ പറഞ്ഞത്. സ്പിന്നിനെ നന്നായി കളിക്കുന്ന താരമാണ് സെവാഗെന്നും ഏത് സാഹചര്യത്തിലും ഒരുപോലെ ആക്രമിക്കുന്ന താരമാണ് സെവാഗെന്നുമാണ് നരെയ്ന്‍ അഭിപ്രായപ്പെട്ടത്. വെടിക്കെട്ട് ഓപ്പണറായ സെവാഗ് ഐപിഎല്ലില്‍ ഡല്‍ഹി, പഞ്ചാബ് ടീമുകള്‍ക്കായാണ് കളിച്ചത്.

Story first published: Tuesday, April 19, 2022, 18:10 [IST]
Other articles published on Apr 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+