
ആദ്യത്തെ ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെയായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ മടക്കം. ക്രീസിനു പുറത്തേക്കിറങ്ങിയ താരം വമ്പന്‍ ഷോട്ടിനു മുതിരുകയായിരുന്നു. ഷോര്‍ട്ട് ബോളായിരുന്നു അത്. പക്ഷെ ഗില്ലിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ടോപ്പ് എഡ്ജായി വായുവിലുയര്‍ന്ന ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ നേരെ ദീപക് ഹൂഡയുടെ കൈകളിലേക്കു വരികയായിരുന്നു. മികച്ചൊരു ക്യാച്ച് കൂടിയായിരുന്നു ഹൂഡയെടുത്തത്.

ശുഭ്മാന്‍ ഗില്‍ മികച്ച ഏകദിന ബാറ്ററാണെന്നാണ് ഞാന്‍ കരുതുന്നത്. കാരണം ടി20 ക്രിക്കറ്റില്‍ പവര്‍പ്ലേയില്‍ ഇഷ്ടാനുസരണം ബൗണ്ടറികള്‍ നേടുന്ന താരങ്ങള്‍ക്കേ വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിലാണ് ഗില്‍ ഇനി ശ്രമിക്കേണ്ടത്. ഈ കഴിവ് നേടിയെടുക്കാന്‍ പരിശ്രമിക്കുകയും വേണം.
താന്‍ ചില പരുക്കന്‍ ഷോട്ടുകള്‍ കളിക്കാന്‍ പഠിച്ചു കഴിഞ്ഞതായി ഗില്‍ നേരത്തേ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. പക്ഷെ താരത്തിന്റെ ബാറ്റിങ് പരിഗണിക്കുമ്പോള്‍ പരുക്കന്‍ ഷോട്ടുകള്‍ കളിക്കേണ്ട ആവശ്യമില്ല. സാധാരണ രീതിയില്‍ ബാറ്റ് ചെയ്താല്‍പ്പോലും ടീമിനു മികച്ച തുടക്കം നല്‍കാന്‍ ഗില്ലിനാവുമെന്നും വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു.

ഐപിഎല്ലിലെയും ഇന്ത്യന്‍ ക്രിക്കറ്റിലെയും മികച്ച ചില ഓപ്പണര്‍മാരെയാണ് വീരേന്ദര്‍ സെവാഗ് ഇതിനു ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ഒരുപാട് പരുക്കനായി കളിക്കാന്‍ ശ്രമിക്കാതെ ക്രീസില്‍ കൂടുതല്‍ സമയം ചെലവഴിച്ച് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തിയാണ് ഇവര്‍ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ കളിക്കുമ്പോള്‍ ശുഭ്മാന്‍ ഗില്‍ ഒരു കാര്യം മറക്കാന്‍ പാടില്ല. ഒരു പാട് വേഗതയിലും, ഒരുപാട് സ്ലോയായും കളിക്കാന്‍ പാടില്ലായെന്നതാണ് ഇക്കാര്യം. കഴിഞ്ഞ വര്‍ഷം ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ് 120 ആയിരുന്നു. ഈ സീസണില്‍ ഇതു മെച്ചപ്പെടുത്തുമെന്നായിരുന്നു നമ്മള്‍ ചിന്തിച്ചത്. ഇത്തവണ സ്‌ട്രൈക്ക് റേറ്റ് 150ല്‍ തുടങ്ങി അവന്‍ ട്രാക്കിനു പുറത്താവില്ലെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. സാധാരണ രീതിയില്‍ ബാറ്റ് ചെയ്തു തന്നെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്താന്‍ കഴിയും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരങ്ങളായ ദീപക് ഹൂഡയും ആയുഷ് ബദോനിയും ഇതു കാണിച്ചുതന്നയാതും സെവാഗ് വിലയിരുത്തി.

ശുഭ്മാന്‍ ഗില്ലും ഈ ബാറ്റിങ് ശൈലിയാണ് പിന്തുടരാന്‍ ശ്രമിക്കേണ്ടത്. 25-30 റണ്‍സ് നേടിയ ശേഷമാണ് പലപ്പോഴും അവന്‍ വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. നിങ്ങള്‍ 60, 70, 80 റണ്‍സിലെത്തിയാല്‍ സ്‌ട്രൈക്ക് റേറ്റും കൂടും. ഈ ഘട്ടത്തിലാണ് നിങ്ങള്‍ കൂടുതല്‍ ഫ്രീയായി ബാറ്റ് ചെയ്യുക. സച്ചിന്‍ ടെണ്ടുല്‍ക്കറോ, ഞാനോ, ഗൗതം ഗംഭീറോയൊക്കെ ഓപ്പണര്‍മാരായി പരുക്കന്‍ ഷോട്ടുകളാണോ കളിച്ചിട്ടുള്ളത്. ഞാന്‍ അങ്ങനെ കരുതുന്നില്ല. പരുക്കനല്ലാതെ തന്നെ നിങ്ങള്‍ക്കു സ്‌കോര്‍ ചെയ്യാനും വേഗത്തില്‍ റണ്‍സെടുക്കാനും സാധിക്കുമെന്നും വീരേന്ദര്‍ സെവാഗ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്നു ഗില്‍. മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും അദ്ദേഹത്തെ കെകെആര്‍ കൈവിടുകയായിരുന്നു. മെഗാ ലേലത്തിനു മുമ്പാണ് ഗില്ലിനെ ലഖ്‌നൗ സ്വന്തമാക്കിയത്.


Click it and Unblock the Notifications