For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ആരടിക്കും സെഞ്ച്വറി? ഇവരെ നോക്കിവച്ചോ, നാലു പേര്‍ ഇന്ത്യക്കാര്‍

26നാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്

ടി20 ഫോര്‍മാറ്റില്‍ ഒരു സമയത്തു സെഞ്ച്വറിയെന്നത് അസാധ്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ അതു വലിയ കാര്യമല്ല. ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നാലു സെഞ്ച്വറികളായിരുന്നു പിറന്നത്. വരാനിരിക്കുന്ന 15ാം സീസണിലും കൂടുതല്‍ സെഞ്ച്വറികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വമ്പനടിക്കാരായ ഒരുപിടി ബാറ്റര്‍മാരെ പുതിയ സീസണില്‍ വിവിധ ഫ്രാഞ്ചൈസികളോടൊപ്പം നമുക്കു കാണാം. വരാനിരിക്കുന്ന സീസണില്‍ സെഞ്ച്വറി നേടാന്‍ സാധ്യതയുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണന്നു നോക്കാം.

 ജോസ് ബട്‌ലര്‍ (റോയല്‍സ്)

ജോസ് ബട്‌ലര്‍ (റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സിന്റെ താരവും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ജോസ് ബട്‌ലര്‍ പുതിയ സീസണില്‍ സെഞ്ച്വറിയടിച്ചേക്കും. കഴിഞ്ഞ സീസണില്‍ അദ്ദേഹം റോയല്‍സിനൊപ്പം തന്നെ കന്നി സെഞ്ച്വറി കണ്ടെത്തിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മല്‍സരത്തിലാണ് അദ്ദേഹം 60 ബോളില്‍ 124 റണ്‍സ് അടിച്ചെടുത്തത്. ഈ വര്‍ഷവും റോയല്‍സിനു വേണ്ടി ഓപ്പണറായി കളിക്കാനിടയുള്ള ബട്‌ലര്‍ വീണ്ടുമൊരു സെഞ്ച്വറി നേടിയേക്കും.

 കെഎല്‍ രാഹുല്‍ (ലഖ്‌നൗ)

കെഎല്‍ രാഹുല്‍ (ലഖ്‌നൗ)

ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരിലൊരാളും പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപ്റ്റനുമായ കെഎല്‍ രാഹുലാണ് സെഞ്ച്വറി നേടാനിടയുള്ള മറ്റൊരു താരം. നേരത്തേ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നപ്പോള്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ അദ്ദേഹം കളിച്ചിരുന്നു. ഇനി ലഖ്‌നൗവിലും തന്റെ റണ്‍വേട്ട തുടരാനായിരിക്കും രാഹുലിന്റെ ശ്രമം.
ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ രണ്ടു സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടും മുന്‍ ഫ്രാഞ്ചൈസിയായ പഞ്ചാബിനൊപ്പമായിരുന്നു. പുറത്താവാതെ നേടിയ 132 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍.

 ഇഷാന്‍ കിഷന്‍ (മുംബൈ)

ഇഷാന്‍ കിഷന്‍ (മുംബൈ)

ഇത്തവണത്തെ ഐപിഎല്‍ മെഗാലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരവും മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ് സെഞ്ച്വറിക്കു ശേഷിയുള്ള മറ്റൊരു താരം. 15.25 കോടി രൂപയ്ക്കാണ് തങ്ങളുടെ മുന്‍ താരം കൂടിയായ ഇഷാനെ മുംബൈ ഇത്തവണ ലേലത്തില്‍ ടീമിലേക്കു തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ സീസണില്‍ മുംബൈയ്ക്കു വേണ്ടി ചില മല്‍സരങ്ങളില്‍ ഓപ്പണറായി താരം കളിച്ചിരുന്നു.
വരാനിരിക്കുന്ന സീസണില്‍ നായകന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി ഇഷാന്‍ കളിക്കാനാണ് സാധ്യത. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ പവര്‍പ്ലേ ഓവറുകളില്‍ ആഞ്ഞടിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഐപിഎല്ലില്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ ഇഷാനു കഴിഞ്ഞിട്ടില്ല. ഒരു തവണയാണ് താരം ഇതിനു തൊട്ടരികില്‍ വരെയെത്തിയത്. 2020ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ 99 റണ്‍സിനു അദ്ദേഹം പുറത്താവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ 84 റണ്‍സും ഇഷാന്‍ നേടിയിരുന്നു.

 ശിഖര്‍ ധവാന്‍ (പഞ്ചാബ്)

ശിഖര്‍ ധവാന്‍ (പഞ്ചാബ്)

പഞ്ചാബ് കിങ്‌സിനായി അരങ്ങേറുന്ന ഇന്ത്യയുടെ വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് സെഞ്ച്വറി കുറിക്കാനിടയുള്ള മറ്റൊരു താരം. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനായി ധവാന്‍ എല്ലായ്‌പ്പോഴും മല്‍സരരംഗത്തുണ്ടാവാറുണ്ട്. 2020ലെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ സെഞ്ച്വറിയുമായി ഈ നേട്ടം കൈവരിച്ച ആദ്യത്തെ താരമായി അദ്ദേഹം മാറിയിരുന്നു.
ഈ സീസണിലു മികച്ച പ്രകടനം നടത്തി സെഞ്ച്വറിയടക്കം നേടാനും ഓറഞ്ച് ക്യാപ്പ് കൈക്കലാക്കാനും ധവാനു സാധിക്കും. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളായിരിക്കും പഞ്ചാബ് ടീമില്‍ അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയായി ഇറങ്ങുക.

 റുതുരാജ് ഗെയ്ക്വാദ് (സിഎസ്‌കെ)

റുതുരാജ് ഗെയ്ക്വാദ് (സിഎസ്‌കെ)

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണറും കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയുമായ റുതുരാജ് ഗെയ്ക്വാദ് വരാനിരിക്കുന്ന സീസണിലും റണ്‍വേട്ട തുടര്‍ന്നേക്കും. കഴിഞ്ഞ സീസണിലെ മിന്നുന്ന പ്രകടനത്തോടെ രാജ്യത്തെ അടുത്ത ബാറ്റിങ് സെന്‍സേഷനായി റുതുരാജ് മാറിയിരുന്നു.
കരിയറിലെ കന്നി സെഞ്ച്വറിയും താരം കഴിഞ്ഞ സീസണില്‍ നേടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലാണ് 60 ബോൡ 101 റണ്‍സ് റുതുരാജ് അടിച്ചെടുത്തത്. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരത്തിനു അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള മിടുക്കുമുണ്ട്.

Story first published: Thursday, March 10, 2022, 15:03 [IST]
Other articles published on Mar 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+