
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മോശം ഫോമിലായിരുന്ന റുതുരാജ് ഗെയ്ക് വാദ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 99 റണ്‍സ് നേടിയാണ് റുതുരാജ് തന്റെ കരുത്ത് ചോര്‍ന്ന് പോയിട്ടില്ലെന്ന് തെളിയിച്ചത്. 57 പന്തില്‍ ആറ് വീതം ഫോറും സിക്‌സും പറത്തിയ ഗെയക് വാദ് 173.68 സ്‌ട്രൈക്കറേറ്റിലാണ് കസറിയത്. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറി ഒരു റണ്‍സകലെ റുതുരാജിന് നഷ്ടമായി.
ടി നടരാജന്റെ പന്തില്‍ അല്‍പ്പം ശ്രദ്ധ പിഴച്ചതോടെയാണ് റുതുരാജ് ഭുവനേശ്വര്‍ കുമാറിന്റെ കൈയില്‍ അവസാനിച്ചത്. സെഞ്ച്വറി നഷ്ടമായെങ്കിലും ഒരു റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമെത്താന്‍ റുതുരാജിന് സാധിച്ചിരിക്കുകയാണ്. ഏറ്റവും കുറവ് ഇന്നിങ്‌സില്‍ നിന്ന് 1000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലാണ് ഗെയ്ക് വാദ് സച്ചിന്റെ ഒപ്പമെത്തിയത്. രണ്ട് പേരും 31 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണറെന്ന നിലയിലായിരുന്നു സച്ചിന്റെ ഈ നേട്ടം.

മുന്‍ സിഎസ്‌കെ താരം സുരേഷ് റെയ്‌ന 34 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലെത്തിയപ്പോള്‍ മുന്‍ ആര്‍സിബി ഓപ്പണറും നിലവിലെ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ദേവ്ദത്ത് പടിക്കലും ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തും 35 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലേക്കെത്തിയത്. അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായെങ്കിലും സച്ചിന്റെ റെക്കോഡിനൊപ്പമെത്താന്‍ സാധിച്ചതില്‍ റുതുരാജിന് ആശ്വസിക്കാം.
കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട റെക്കോഡും റുതുരാജും ഡെവോണ്‍ കോണ്‍വേയും ചേര്‍ന്ന് സൃഷ്ടിച്ചു. ഒന്നാം വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. നേരത്തെ ആര്‍സിബിയുടെ വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് സൃഷ്ടിച്ച 157 റണ്‍സിന്റെ കൂട്ടുകെട്ടാണ് റുതുരാജും കോണ്‍വേയും ചേര്‍ന്ന് മറികടന്നത്.

മോശം തുടക്കത്തിന് ശേഷം ഭേദപ്പെട്ട പ്രകടനത്തിലേക്ക് റുതുരാജ് ഉയരുന്നുണ്ട്. 9 മത്സരത്തില്‍ നിന്ന് 237 റണ്‍സാണ് അവസാന സീസണിലെ ഓറഞ്ച് ക്യാപ്പ് നേട്ടക്കാരന്റെ ഈ സീസണിലെ സമ്പാദ്യം. 26.33 ശരാശരിയും 136.20 സ്‌ട്രൈക്കറേറ്റുമുള്ള റുതുരാജ് രണ്ട് അര്‍ധ സെഞ്ച്വറിയാണ് നേടിയത്. താരത്തിന് സ്ഥിരത കണ്ടെത്താനായാല്‍ വരുന്ന മത്സരങ്ങളില്‍ സിഎസ്‌കെയ്ക്കത് കൂടുതല്‍ കരുത്താവുമെന്നുറപ്പ്.

എംഎസ് ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയതിന്റെ വ്യത്യാസം സിഎസ്‌കെയില്‍ കാണുന്നുണ്ട്. രവീന്ദ്ര ജഡേജക്ക് കീഴില്‍ ഒത്തൊരുമയില്ലാത്ത പോലെ കാണപ്പെട്ട സിഎസ്‌കെയ്ക്ക് പഴയ കരുത്ത് വീണ്ടുകിട്ടിയ പോലെയാണ് ഹൈദരാബാദിനെതിരായ പ്രകടനം കാണുമ്പോള്‍ തോന്നുന്നത്. എന്തായാലും റുതുരാജ്-കോണ്‍വേ കൂട്ടുകെട്ട് സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷകള്‍ വരും മത്സരത്തിലും നല്‍കുന്നുണ്ട്.