Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റുതുരാജ് 99ല്‍ പുറത്ത്, നിര്‍ഭാഗ്യം വേട്ടയാടുന്ന അഞ്ചാമന്‍, പട്ടികയില്‍ കോലിയും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ മോശം ഫോമിലായിരുന്ന റുതുരാജ് ഗെയ്ക് വാദ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. 57 പന്തുകള്‍ നേരിട്ട് ആറ് വീതം സിക്‌സും ഫോറും പറത്തിയ റുതുരാജിന് പക്ഷെ ഒരു റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും നിര്‍ഭാഗ്യത്തെ മറികടക്കാനായില്ല. ടി നടരാജന്റെ പന്തില്‍ ഭുവനേശ്വര്‍ കുമാറിന് ക്യാച്ച് നല്‍കിയാണ് റുതുരാജിന്റെ മടക്കം.

അവസാന സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനായി റുതുരാജിന് ഇത്തവണ ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ വലിയ വിമര്‍ശനം ഇത്തവണ നേരിടേണ്ടി വന്നു. ഇവരോടെല്ലാം സെഞ്ച്വറിയോടെ പകരം ചോദിക്കാന്‍ റുതുരാജിന് മുന്നില്‍ അവസരം ലഭിച്ചെങ്കിലും ഭാഗ്യക്കേട് തിരിച്ചടിയായി. എന്നാല്‍ ഐപിഎല്ലില്‍ 99ന് പുറത്താകുന്ന ആദ്യത്തെ താരമല്ല റുതുരാജ്. ഈ ദുര്‍വിധിക്കിരയാകുന്ന അഞ്ചാമത്തെ താരമാണ് റുതുരാജ്.

1

2013ല്‍ വിരാട് കോലിയാണ് ആദ്യമായി ഈ ദയനീയ പുറത്താകലിന് ഇരയാകുന്നത്. മൂന്നാമനായി ക്രീസിലെത്തിയ കോലി 58 പന്തില്‍ 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 99 റണ്‍സാണ് നേടിയത്. സെഞ്ച്വറിക്ക് ഒരു റണ്‍സകലെ കോലി റണ്ണൗട്ടാവുകയായിരുന്നു. മത്സരത്തില്‍ നാല് റണ്‍സിന് ഡല്‍ഹിയെ ആര്‍സിബി തോല്‍പ്പിച്ചെങ്കിലും കോലിക്ക് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി.

1

രണ്ടാമതായി 99ല്‍ വിക്കറ്റ് നഷ്ടമായത് പൃഥ്വി ഷാക്കാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് 2019 സീസണിലാണ് ഈ സങ്കടകരമായ നഷ്ടം നേരിടേണ്ടി വന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പൃഥ്വി 55 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. 99ല്‍ നില്‍ക്കവെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ദിനേഷ് കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് പൃഥ്വിയുടെ മടക്കം. സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ കെകെആറിനെ ഡല്‍ഹി തോല്‍പ്പിച്ചു.

1

2020ല്‍ രണ്ട് താരങ്ങള്‍ 99ന് പുറത്തായി. മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍ ആര്‍സിബിക്കെതിരേ 99ന് പുറത്തായിരുന്നു. ആര്‍സിബി മുന്നോട്ടുവെച്ച 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് നാലാമനായി എത്തിയ ഇഷാന്റെ വെടിക്കെട്ട്. 58 പന്തില്‍ രണ്ട് ഫോറും 9 സിക്‌സുമാണ് ഇഷാന്‍ പറത്തിയത്. ഇസിരു ഉദാനയാണ് 99ല്‍ ഇഷാനെ പുറത്താക്കിയത്. മത്സരം സൂപ്പര്‍ ഓവറിനൊടുവില്‍ ആര്‍സിബി ജയിച്ചു.

1

ഇതേ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് പഞ്ചാബ് കിങ്‌സിന്റെ ക്രിസ് ഗെയ്ല്‍ 99ല്‍ പുറത്തായത്. മൂന്നാമനായി ഇറങ്ങി 63 പന്തില്‍ 6 ഫോറും 8 സിക്‌സും പറത്തിയ ഗെയ്‌ലിനെ ജോഫ്രാ ആര്‍ച്ചര്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. നിരാശയില്‍ ഗെയ്ല്‍ ബാറ്റുവലിച്ചെറിഞ്ഞത് ഇപ്പോഴും ആരാധകര്‍ മറകാനിടയില്ല. ഈ പട്ടികയിലെ അവസാനസ്ഥാനക്കാരനാണ് നിലവില്‍ റുതുരാജ്. എന്നാല്‍ ഈ പട്ടിക ഇനിയും നീളുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, May 1, 2022, 23:27 [IST]
Other articles published on May 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+