IPL 2022: റുതുരാജ് 28ന് പുറത്ത്, എന്നാല്‍ സച്ചിന്റെ റെക്കോഡ് മറികടന്നു, എന്താണെന്നറിയാം

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആര്‍സിബിക്കെതിരായ മത്സരത്തിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ മറികടന്ന് സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദ്. 32 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരനെന്ന റെക്കോഡിലാണ് സച്ചിനെ റുതുരാജ് മറികടന്ന്. 1094 റണ്‍സായിരുന്നു മുന്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഓപ്പണറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയത്. എന്നാല്‍ ആര്‍സിബിക്കെതിരേ 28 റണ്‍സ് നേടിയതോടെ സച്ചിനെ മറികടക്കാന്‍ റുതുരാജിനായി. നിലവില്‍ 1104 റണ്‍സാണ് റുതുരാജിന്റെ പേരിലുള്ളത്.
മുന്‍ ആര്‍സിബി താരവും നിലവിലെ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ദേവ്ദത്ത് പടിക്കല്‍ 969 റണ്‍സുമായി ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും മുന്‍ സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന 943 റണ്‍സുമായി നാലാം സ്ഥാനത്തുമാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജിന് ഇത്തവണ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ആര്‍സിബിക്കെതിരേയും പ്രതീക്ഷ നല്‍കി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായില്ല.

ഇത്തവണ സിഎസ്‌കെയുടെ റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് ഗെയ്ക് വാദാണ്. 10 മത്സരത്തില്‍ നിന്ന് 265 റണ്‍സാണ് അദ്ദേഹം നേടിയത്. ശരാശരി 26.50. സ്്‌ട്രൈക്കറേറ്റ് 134.51. രണ്ട് അര്‍ധ സെഞ്ച്വറി നേടിയ റുതുരാജിന്റെ ഉയര്‍ന്ന സ്‌കോര്‍ 99 റണ്‍സ്. അവസാന സീസണിലെ റുതുരാജിന്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ നിരാശപ്പെടുത്തുന്നുവെന്ന് തന്നെ പറയേണ്ടി വരും.
ഇത്തവണ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വളരെ സജീവമാണെന്ന് പറയാനാവില്ല. 9 മത്സരത്തില്‍ ആറിലും തോറ്റ ടീം മൂന്ന് മത്സരമാണ് ജയിച്ചത്. ശേഷിക്കുന്ന ആറ് മത്സരം ജയിച്ചാലും സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കുക എളുപ്പമാവില്ലെന്ന് തന്നെ പറയാം. ഇത്തവണ ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തുടര്‍ തോല്‍വികളോടെ പിന്നോട്ട് പോയത് ആരാധകരെയും നിരാശരാക്കുന്നു.

നായകസ്ഥാനം രവീന്ദ്ര ജഡേജക്ക് നല്‍കി ഇറങ്ങിയ സിഎസ്‌കെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. പാതിവഴിയില്‍ ജഡേജ നായകസ്ഥാനം രാജിവെച്ച് ധോണിയെ നായകസ്ഥാനം ഏല്‍പ്പിച്ചപ്പോഴേക്കും ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കൈവിട്ടുപോയിരുന്നുവെന്ന് പറയാം. ടീമില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളുണ്ടെങ്കിലും ആര്‍ക്കും ഫോമില്ലാത്തത് സിഎസ്‌കെയെ പിന്നോട്ടടിക്കുന്നു. രവീന്ദ്ര ജഡേജയെ നായകസ്ഥാനം ഏല്‍പ്പിച്ചതോടെ അദ്ദേഹത്തിന്റെ ഫോം നഷ്ടപ്പെട്ടു.

ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനാവുന്നില്ല. 16,17,0,23,0,22,3,21,1,3 എന്നിങ്ങനെയാണ് ഈ സീസണിലെ ജഡേജയുടെ സ്‌കോര്‍. ധോണി ബാറ്റുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും മികച്ച പിന്തുണ ലഭിക്കാത്തത് വലിയ തിരിച്ചടി നല്‍കുന്നു. എന്തായാലും സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ സീസണായി 2022 സീസണ്‍ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications