IPL 2022: 'ഇന്ത്യന്‍ ടീമിലേക്കല്ല നോക്കേണ്ടത്, സിഎസ്‌കെയ്ക്കായി കളിക്കൂ', റുതുരാജിനോട് ഹോഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളിലൊന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ ആദ്യ നാല് മത്സരത്തിലും തോറ്റിരിക്കുകയാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ബാറ്റിങ് നിരയില്‍ എടുത്തു പറയേണ്ടത് അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയായ റിതുരാജ് ഗെയ്ക് വാദിന്റെ പ്രകടനമാണ്. അവസാന സീസണില്‍ ഓപ്പണറെന്ന നിലയില്‍ ഗംഭീര പ്രകടനം നടത്തിയ റുതുരാജ് ഇത്തവണ നനഞ്ഞ പടക്കമാണ്.
0, 1, 1, 16 എന്നിങ്ങനെയാണ് ഈ സീസണിലെ റുതുരാജിന്റെ സ്‌കോര്‍. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും ഇനിയും അവസരം ലഭിക്കുന്ന നിലയിലേക്ക് ലഭിച്ച അവസരത്തെ മുതലാക്കാന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ വീണ്ടും ദേശീയ ടീമിലേക്കെത്താന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ റുതുരാജിന് തിളങ്ങേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലേക്ക് നോക്കാതെ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കാന്‍ റുതുരാജിനോട് ഉപദേശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഗ് ഹോഗ്.

'ഗെയ്ക് വാദ് സിഎസ്‌കെയുടെ മുന്നേറ്റത്തെക്കുറിച്ചാണോ അതോ ഇന്ത്യക്കായി കളിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഒരിക്കലും ഇന്ത്യന്‍ ടീമിനെപ്പറ്റി ഇപ്പോള്‍ ചിന്തിക്കരുത്. ശ്രദ്ധ നല്‍കേണ്ടത് ഇപ്പോള്‍ കളിക്കുന്ന മത്സരത്തില്‍ മാത്രമായിരിക്കണം. ബാക്കിയെല്ലാം പിന്നീടുള്ള സമയങ്ങളില്‍ സംഭവിക്കേണ്ടതാണ്'- ഹോഗ് തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
പ്രതിഭാശാലിയായ താരമാണ് റുതുരാജ്. അതിവേഗം സ്‌ട്രൈക്കറേറ്റുയര്‍ത്തുന്ന താരമല്ലെങ്കിലും ക്രീസില്‍ നിലയുറപ്പിച്ച് സ്ഥിരതയോടെ കളിക്കാനുള്ള മികവുണ്ട്. ഇന്ത്യയുടെ ടി20 ടീമിലേക്ക് അവസരം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഏകദിന, ടെസ്റ്റ് ടീമിലേക്ക് വളരാന്‍ പ്രതിഭയുള്ള താരമാണവന്‍. ക്ലാസിക് ശൈലിയുള്ള ബാറ്റ്‌സമാനെന്ന് തന്നെ റുതുരാജിനെ വിശേഷിപ്പിക്കാം. എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തേക്കുറിച്ച് ചിന്തിച്ചാല്‍ കൂടുതല്‍ അപകടം താരത്തിന് നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഹോഗ് നല്‍കുന്നത്.

ഫഫ് ഡുപ്ലെസിസുമായി അവസാന സീസണില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണ് റുതുരാജ് സൃഷ്ടിച്ചത്. എന്നാല്‍ ഇത്തവണ റോബിന്‍ ഉത്തപ്പക്കൊപ്പം ഇതേ ആത്മധൈര്യത്തോടെ കളിക്കാന്‍ റുതുരാജിന് സാധിക്കുന്നില്ല. താരത്തിന്റെ തിരിച്ചുവരവ് സിഎസ്‌കെയ്ക്കും നിലവില്‍ അത്യാവശ്യമാണ്. മികച്ച തുടക്കം ലഭിക്കാത്തത് സിഎസ്‌കെയേയും പ്രതികൂലമായി ബാധിക്കുന്നു.
സിഎസ്‌കെയെ വേട്ടയാടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ഹോഗ് മനസ് തുറന്നു. ' സിഎസ്‌കെയുടെ പ്രശ്‌നം ലളിതമാണ്. അവര്‍ക്ക് നന്നായി ബാറ്റ് ചെയ്യാനോ പന്ത് ചെയ്യാനോ ഫീല്‍ഡ് ചെയ്യാനോ സാധിക്കുന്നില്ല. ഈ മൂന്ന് വിഭാഗത്തിലും അവര്‍ പരാജയമാണ്. ടോപ് ഓഡറിലേക്ക് വരുമ്പോള്‍ ആദ്യം റുതുരാജ്. നിലവില്‍ അവന്‍ പ്രയാസപ്പെടുകയാണ്. മുംബൈയിലെ ബൗണ്‍സര്‍ പിച്ചുകളില്‍ അവന്‍ പ്രയാസപ്പെടുകയാണ്.

ഷോര്‍ട്ട് ബോളുകളില്‍ കട്ട് ഷോര്‍ട്ട് അല്ലെങ്കില്‍ ബാക്ഫൂട്ട് ഡ്രൈവ് എന്നിവയിലേതാണ് കളിക്കേണ്ടതെന്നത് അവന് ഇതുവരെ അറിയില്ല. ഓഫ് സ്റ്റംപിന് പുറത്ത് ലഭിക്കുന്ന പന്തുകളില്‍ മാത്രം കളിക്കുന്ന ശൈലി. അവസാന സീസണിലൂടെ റുതുരാജിന്റെ തന്ത്രങ്ങള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവനെതിരേ കൂടുതല്‍ പദ്ധതികള്‍ എതിരാളികള്‍ മെനയുന്നു. പവര്‍പ്ലേ ഓവറുകളില്‍ അവരത് കൃത്യമായി നടപ്പിലാക്കുന്നു' -ഹോഗ് പറഞ്ഞു.

സിഎസ്‌കെയുടെ ഇപ്പോഴത്തെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവുന്നില്ലെന്നും ഹോഗ് ചൂണ്ടിക്കാട്ടി. 'ഫഫ് ഡുപ്ലെസിസ് അനുഭവസമ്പന്നനായ താരമാണ്. മത്സരത്തിന്റെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ മിടുക്കുണ്ട്. ഇത് ഗെയ്ക് വാദിന്റെ സമ്മര്‍ദ്ദം കുറച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉത്തപ്പക്കൊപ്പം ഇതേ ആത്മവിശ്വാസം റുതുരാജിന് ലഭിക്കുന്നില്ല. ഉത്തപ്പ മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ കൂട്ടുകെട്ട് ക്ലിക്കാവുന്നില്ല'-ഹോഗ് ചൂണ്ടിക്കാട്ടി. സിഎസ്‌കെ ചാമ്പ്യന്‍ നിരയാണ്. വലിയ സമ്മര്‍ദ്ദങ്ങളെ അവര്‍ മറികടന്നിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തിരിച്ചുവരവ് ഇനിയും സാധ്യമാകും. എന്നാല്‍ അതിന് ഇത്തവണ അതിന് അവര്‍ക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications