Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: റസല്‍ ഷോ, ഉമേഷിന്റെ ആറാട്ട്, ശ്രേയസിന്റെ ബ്രില്യന്‍സ്, എല്ലാ റെക്കോഡുകളുമിതാ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിലെ എട്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബിന്റെ രാജാക്കന്മാരെ മലര്‍ത്തിയടിച്ചിരിക്കുകയാണ്. ഉമേഷ് യാദവിന്റെ മിന്നും ബൗളിങ്ങും ആന്‍ഡ്രേ റസലിന്റെ ബാറ്റിങ് വെടിക്കെട്ടും കണ്ട മത്സരത്തില്‍ 33 പന്ത് ബാക്കി നിര്‍ത്തി ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് കെകെആര്‍ നേടിയെടുത്തത്. ഒരു ഘട്ടത്തിലും പഞ്ചാബിന് മുന്‍തൂക്കം നല്‍കാത്ത ആധികാരിക ജയം ശ്രേയസും സംഘവും സ്വന്തമാക്കിയെന്ന് പറയാം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പഞ്ചാബ് കിങ്‌സ് 18.2 ഓവറില്‍ 137 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 14.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടി വിജയം പിടിച്ചെടുക്കുകയായിരുന്നു. മൂന്ന് മത്സരത്തില്‍ രണ്ട് ജയവുമായി പോരാട്ടം കടുപ്പിക്കുകയാണ് കെകെആര്‍. മത്സരത്തിലെ മിന്നും പ്രടനത്തോടെ നിരവധി റെക്കോഡുകളും പിറന്നിട്ടുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1

നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് കളിയിലെ താരമായത്. താരത്തിന്റെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. നേരത്തെ രാജസ്ഥാനെതിരേ 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഉമേഷിന്റെ മികച്ച പ്രകടനം. കൂടാതെ ഐപിഎല്‍ പവര്‍പ്ലേയില്‍ 50 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടത്തിലെത്താനും ഉമേഷ് യാദവിനായി. പഞ്ചാബിനെതിരേ മികച്ച റെക്കോഡുള്ള ഉമേഷ് 33 വിക്കറ്റാണ് ഇതിനോടകം വീഴ്ത്തിയത്. ഒരു എതിരാളിക്കെതിരേ കൂടുതല്‍ വിക്കറ്റെന്ന നേട്ടത്തില്‍ ഉമേഷ് തലപ്പത്താണ്. കൂടാതെ വാങ്ങിയ 10 മാന്‍ ഓഫ് ദി മാച്ചില്‍ ആറെണ്ണവും പഞ്ചാബിനെതിരേയാണെന്നതാണ് ശ്രദ്ധേയം.

2

മത്സരത്തിലൂടെ കെകെആര്‍ നായകന്‍ ശ്രേയസ് അയ്യര്‍ (204) 200 ബൗണ്ടറികളെന്ന നാഴികക്കല്ല് മറികടന്നു. 15 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 26 റണ്‍സാണ് ശ്രേയസിന് നേടാനായത്. അജിന്‍ക്യ രഹാനെ 11 പന്തില്‍ 12 റണ്‍സാണ് നേടിയത്. ഇതോടെ 4000 ഐപിഎല്‍ റണ്‍സ് ക്ലബ്ബിലേക്ക് ഉയരാന്‍ കെകെആര്‍ ഓപ്പണര്‍ക്കായി. കെകെആര്‍ പേസര്‍ ടിം സൗത്തി ഇത്തവണ മികച്ച ഫോമിലാണ്. പഞ്ചാബിനെതിരേ നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. ഇതോടെ ടി20യില്‍ 250 വിക്കറ്റുകളെന്ന നേട്ടത്തിലെത്താനും സൗത്തിക്കായി.

3

31 പന്തില്‍ രണ്ട് ഫോറും എട്ട് സിക്‌സുമടക്കം 70 റണ്‍സുമായി ആന്‍ഡ്രേ റസല്‍ പുറത്താവാതെ നിന്നു. റസലിന്റെ വണ്‍മാന്‍ ഷോയായിരുന്നു മത്സരം. ഇത് താരത്തിന്റെ ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറാണ്. കൂടാതെ ലീഗില്‍ 150 സിക്‌സുകള്‍ പൂര്‍ത്തിയാക്കാനും റസലിനായി. കെകെആറിനായി കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടിയ താരങ്ങളില്‍ ക്രിസ് ലിന്‍, ശുബ്മാന്‍ ഗില്‍ (10) എന്നിവരോടൊപ്പം മൂന്നാം സ്ഥാനത്തേക്കെത്താനും റസലിനായി.

4

ഒരു എതിരാളിക്കെതിരേ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് എന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ഉമേഷിനായി. ഇത് ആറാം തവണയാണ് പഞ്ചാബിനെതിരേ ഉമേഷ് കളിയിലെ താരമാകുന്നത്. യൂസഫ് പഠാന്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ നേടിയ അഞ്ച് മാന്‍ ഓഫ് ദി മാച്ച് റെക്കോഡിനെയാണ് ഉമേഷ് മറികടന്നത്. ക്രിസ് ഗെയ്ല്‍, രോഹിത് ശര്‍മ എന്നിവര്‍ കെകെആറിനെതിരേ നാല് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. കൂടാതെ പഞ്ചാബിനെതിരേ മൂന്നോ അതിലധികമോ തവണ മൂന്ന് വിക്കറ്റ് പ്രകടനം ഉമേഷ് നടത്തുന്നത് ഇത് ഒമ്പതാം തവണയാണ്. ഈ നേട്ടം ഉമേഷിന് മാത്രം അവകാശപ്പെട്ടതാണ്.

Story first published: Saturday, April 2, 2022, 10:41 [IST]
Other articles published on Apr 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+