Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: നാണക്കേട് തീര്‍ക്കാന്‍ ആര്‍സിബി, എതിരാളി റോയല്‍സ്- പ്രിവ്യു, കണക്കുകള്‍, ടീം

പൂനെ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നാണക്കേട് തീര്‍ക്കാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇറങ്ങുന്നു. ചൊവ്വാഴ്ച പൂനെയില്‍ നടക്കുന്ന മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിയുടെ എതിരാളികള്‍. രാത്രി 7.30നാണ് മല്‍സരം.

മിന്നുന്ന വിജയവുമായി വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫഫ് ഡുപ്ലെസിയും സംഘവും കളിക്കുക. ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറാന്‍ അവര്‍ക്കാവും. നിലവില്‍ 10 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് ആര്‍സിബി. അതേസമയം, 10 പോയിന്റോടെ റോയല്‍സ് മൂന്നാംസ്ഥാനത്തുണ്ട്. ആര്‍സിബിയെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ റോയല്‍സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരാവും.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു തൊട്ടുമുമ്പത്തെ കളിയില്‍ നാണംകെട്ട തോല്‍വി ബാംഗ്ലൂരിനു നേരിട്ടിരുന്നു. 72 ബോളുകള്‍ ബാക്കിനില്‍ക്കെ ഒമ്പതു വിക്കറ്റിനായിരുന്നു കെയ്ന്‍ വില്ല്യംസണിന്റെ ഓറഞ്ച് ആര്‍മി ആര്‍സിബിയെ കശക്കിയെറിഞ്ഞത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി ഹൈദരാബാദിന്റെ ബൗളിങ് ആക്രമണത്തില്‍ തരിപ്പണമായി. 16.1 ഓവറില്‍ വെറും 68 റണ്‍സിനു ബാംഗ്ലൂര്‍ ഓള്‍ഔട്ടായി. ഒരാള്‍ പോലും ബാറ്റിങ് നിരയില്‍ 20 റണ്‍സ് തികച്ചില്ല. സുയാഷ് പ്രഭുദേശായ് (15), ഗ്ലെന്‍ മാക്‌സ്വെല്‍ (12) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മാര്‍ക്കോ യാന്‍സണും ടി നടരാജനും ചേര്‍ന്നാണ് ആര്‍സിബിയുടെ കഥ കഴിച്ചത്.

2

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയുടെ മോശം ഫോമാണ് റോയല്‍സിനെതിരായ മല്‍സരത്തിനു മുമ്പ് ആര്‍സിബി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ രണ്ടിന്നിങ്‌സുകളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കായി പുറത്താവുകയായിരുന്നു. കോലി എത്രും പെട്ടെന്നു ഫോമിലേക്കു മടങ്ങിയെത്തുകയെന്നത് ആര്‍സിബിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഈ സീസണില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ അദ്ദേഹത്തിനായിട്ടില്ല. റോയല്‍സിനെതിരേ കോലി ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബിയും ആരാധകരും.

3

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ചൊവ്വാഴ്ച്ചത്തേത്. നേരത്തേ മുംബൈയിലെ വാംഖഡെയില്‍ വച്ചായിരുന്നു ഇരുടീമും ആദ്യമായി ശക്തി പരീക്ഷിച്ചത്. അന്നു നാലു വിക്കറ്റിനു ആര്‍സിബി വിജയം കൊയ്തിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ജോസ് ബട്‌ലറുടെ (70*) ഇന്നിങ്‌സിലേറി മൂന്നു വിക്കറ്റിനു 169 റണ്‍സെടുത്തു. മറുപടിയില്‍ അഞ്ചു ബോളുകള്‍ ബാക്കില്‍ക്കെ ആറു വിക്കറ്റിനു ആര്‍സിബി ലക്ഷ്യത്തിലെത്തി. റണ്‍ചേസില്‍ അഞ്ചിനു 87 റണ്‍സിലേക്കു വീണ ശേഷമാണ് ആര്‍സിബി ഉയിര്‍ത്തെഴുന്നേറ്റത്. ഷഹബാസ് അഹമ്മദ് (45*), ദിനേശ് കാര്‍ത്തിക് (44*) എന്നിവരുടെ തകര്‍പ്പന്‍ ഫിനിഷിങ് ആര്‍ിബിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.

4

ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ റോയല്‍സിനെതിരേ ബാംഗ്ലൂരിനാണ് മുന്‍തൂക്കം. 25 മല്‍സരങ്ങളിലാണ് രണ്ടു ടീമുകളും ഇതിനകം കൊമ്പുകോര്‍ത്തത്. ഇതില്‍ 13 മല്‍സരങ്ങളില്‍ വിജയം ആര്‍സിബിക്കായിരുന്നു. 10 കളികളില്‍ റോയല്‍സും വിജയിച്ചു. രണ്ടു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), അനൂജ് റാവത്ത്/ മഹിപാല്‍ ലൊംറോര്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍, സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), വനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ജെയിംസ് നീഷാം, പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട്, യുസ്വേന്ദ്ര ചാഹല്‍.

Story first published: Monday, April 25, 2022, 12:26 [IST]
Other articles published on Apr 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+