
12 പോയിന്റുമായി ലീഗില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്ന ടീമാണ് റോയല്‍സ്. ശേഷിക്കുന്ന നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫ് ഉറപ്പിക്കാം. എന്നാല്‍ രണ്ടു കളികള്‍ തോറ്റാല്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവും. അതുകൊണ്ടു പഞ്ചാബിനെതിരേ ജയിച്ച് പ്ലേഓഫിനേക്കു ഒരുപടി കൂടി അടുക്കുകയാവും സഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. പഞ്ചാബിനു പരാജയപ്പെട്ടാല്‍ റോയല്‍സിനു പ്ലേഓഫ് കാണാന്‍ ശേഷിച്ച മൂന്നു കളികളിലും വിജയിക്കേണ്ടിവരും.
സീസണില്‍ മികച്ച തുടക്കത്തിനു ശേഷം ഇപ്പോള്‍ റോയല്‍സ് പതറുന്നതാണ് കാണുന്നത്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും റോയല്‍സിനു ജയിക്കാനായിട്ടില്ല. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളോടു അവര്‍ തോല്‍ക്കുകയായിരുന്നു.

10 മല്‍സരങ്ങില്‍ നിന്നും 10 പോയിന്റുമായി ഏഴാംസ്ഥാനത്താണ് പഞ്ചാബ്. അതുകൊണ്ടു തന്നെ ഇനിയുള്ള നാലു കളികളും അവര്‍ക്കു ഒരുപോലെ നിര്‍ണായകമാണ്. ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ അതു പ്ലേഓഫ് സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കും.
അവസാന മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നേടിയ എട്ടു വിക്കറ്റിന്റെ വമ്പന്‍ ജയം പഞ്ചാബിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്. സമാനമായൊരു ഓള്‍റൗണ്ട് പ്രകടനമാണ് റോയല്‍സിനെതിരും പഞ്ചാബ് ലക്ഷ്യമിടുന്നത്.

ഈ സീസണില്‍ ഇതാദ്യമായിട്ടാണ് റോയല്‍സും പഞ്ചാബും ഏറ്റുമുട്ടുന്നത്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ പഞ്ചാബിനെതിരേ മുന്‍തൂക്കം റോയല്‍സിനാണ്. 23 മല്‍സരങ്ങളിലാണ് രണ്ടു ടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 13 മല്‍സരങ്ങളില്‍ വിജയം റോയല്‍സിനായിരുന്നു. 10 മല്‍സരങ്ങളില്‍ പഞ്ചാബും ജയിച്ചുകയറി.

അതേസമയം, 14 പോയിന്റുമായി ലീഗില്‍ രണ്ടാംസ്ഥാനത്തുള്ള ലഖ്‌നൗ പ്ലേഓഫിനു വെറും രണ്ടു ജയം മാത്രം അകലെയാണ്. സീസണില്‍ ബാക്കിയുള്ള നാലു മല്‍സരങ്ങില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ രാഹുലു സംഘവും പ്ലേഓഫ് കളിക്കും. കൊല്‍ക്കത്തയ്‌ക്കെതിര മികച്ച വിജയം കൊയ്ത് പ്ലേഓഫിനു ഒരുപടി കൂടി അടുക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.

മറുഭാഗത്ത് പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത. ലഖ്‌നൗവിനോടു തോറ്റാല്‍ അതോടെ കെകെആറിന്റെ പ്ലേഓഫ് മോഹം പൊലിയും. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകള്‍ കൂടിയായ കെകെആറിനു ശേഷിച്ച നാലു മല്‍സരങ്ങളിലും മികച്ച മാര്‍ജിനില്‍ ജയിച്ചേ തീരൂ. ലഖ്‌നൗവും കൊല്‍ക്കത്തയും ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി മാറ്റുരയ്ക്കുന്ന മല്‍സരം കൂടിയാണ് ശനിയാഴ്ചത്തേത്. അതുകൊണ്ടു തന്നെ കളിയില്‍ ആര്‍ക്കും മുന്‍തൂക്കവും അവകാശപ്പെടാനില്ല.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ഗദത്ത് പടിക്കല്‍/ യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, കരുണ്‍ നായര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് സെന്‍.
പഞ്ചാബ് കിങ്‌സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്‌റ്റോ, ഭാനുക രാജപക്‌സെ, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, സന്ദീപ് ശര്‍മ, അര്‍ഷ് ദീപ് സിങ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആയുഷ് ബദോനി, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചമീര, മൊഹ്സിന്‍ ഖാന്‍, രവി ബിഷ്നോയ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- ആരോണ്‍ ഫിഞ്ച്/ വെങ്കടേഷ് അയ്യര്‍, ബാബ ഇന്ദ്രജിത്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നിതീഷ് റാണ, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍, ടിം സൗത്തി, ശിവം മാവി, അനുകുല്‍ റോയ്, ഉമേഷ് യാദവ്.


Click it and Unblock the Notifications