IPL 2022: റോയല്‍സിനെ വീഴ്ത്താന്‍ ഡിസി- മാച്ച് പ്രിവ്യു, കണക്കുകള്‍, സാധ്യതാ ടീം
മുംബൈ: ഐപിഎല്ലില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പോരാട്ടത്തില്‍ വിജയം തുടരാനുറച്ച് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും നേര്‍ക്കുനേര്‍. തൊട്ടുമുമ്പത്ത കളിയില്‍ വിജയം കൊയ്ത ഇരുടീമും ഇതു നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായിട്ടാണ് വാംഖഡെയിലെത്തുക. ജയിക്കാനായാല്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം റോയല്‍സിനെത്താം. മറുഭാഗത്ത് ഡിസിയാവട്ടെ ജയിച്ചാല്‍ ടോപ്പ് ഫൈനിലേക്കു കയറാമെന്ന പ്രതീക്ഷയിലാണ്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി തല്‍സമയം ആസ്വദിക്കാന്‍ കഴിയും.

ഈ സീസണിലെ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിയമായ ടീമെന്നു രാജസ്ഥാന്‍ റോയല്‍സിനെ പറയാന്‍ സാധിക്കും. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച കളിക്കാര്‍ റോയല്‍സ് നിരയിലുണ്ട്. ബാറ്റിങില്‍ ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, വിന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് റോയല്‍സിന്റെ നിര്‍ണായക താരങ്ങള്‍.
ബൗളിങില്‍ രണ്ടു പേരാണ് ടീമിന്റെ കുന്തമുനകള്‍. പേസ് ബൗളിങില്‍ ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്നത്. സ്പിന്‍ ബൗളിങില്‍ യുസ്വേന്ദ്ര ചാഹലാണ് ടീമിന്റെ തുറുപ്പുചീട്ട്, ഇത്തവണ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശിയും അദ്ദേഹമാണ്.

റോയല്‍സിന്റെ പോരായ്മകളിലക്കു വരികയാങ്കില്‍ അഞ്ചാം ബൗളറുടെ കാര്യത്തിലാണ് അവ്യക്തതയുള്ളത്. മികച്ചൊരു അഞ്ചാം ബൗളറെ അവര്‍ തീരുമാനിക്കേണ്ടതുണ്ട്. ബാറ്റിങിങില്‍ നായകന്‍ സഞ്ജുവിന്റെ ഫോമും റോയല്‍സിനു തലവേദനയാണ്. സീസണിലെ ആദ്യ കളിയിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റു വലിയ ഇന്നിങ്‌സുകളൊന്നും അദ്ദേഹം കളിച്ചിട്ടില്ല. സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്നത് ആശങ്ക തന്നെയാണ്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും അദ്ദേഹം ഇതു തുടരുകയാണെങ്ങില്‍ പകരം മറ്റൊരാളെ കൊണ്ടുവരാന്‍ റോയല്‍സ് നിര്‍ബന്ധിതരാവും.

അതേസമയം, ഡല്‍ഹിയാവട്ടെ തൊട്ടുമുമ്പത്തെ മല്‍സരം കഴിഞ്ഞ് ഒരു ദിവസത്തെ മാത്രം ബ്രേക്കിനു ശേഷമാണ് വെള്ളിയാഴ്ച വീണ്ടും കളിക്കുന്നത്. ഓസ്‌ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ്, ടിം സെയ്‌ഫേര്‍ട്ട് എന്നിവര്‍ കൊവിഡ് പിടിപെട്ട് ചികില്‍സയിലാണ്. കൊവിഡ് ഭീഷണിക്കിടെയായിരുന്നു ബുധനാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ മല്‍സരം ഡിസി കളിച്ചത്. ഈ മല്‍സരത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയും ചെയ്തു.
പഞ്ചാബിനെിരേ ഒരു കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഡിസിയുടേത്. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും അവര്‍ പഞ്ചാബിനെ നിഷ്പ്രഭരാക്കുകയായിരുന്നു.

കണക്കുകളെടുത്താല്‍ രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ക്യാപ്പിറ്റല്‍സിനും മുന്‍തൂക്കം അവകാശപ്പെടാനില്ല. കാരണം വിജയങ്ങളുടെ കാര്യത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. ഇതുവരെ 24 മല്‍സങ്ങളിലാണ് റോയല്‍സും ഡിസിയും ഏറ്റുമുട്ടിയത്. 12 മല്‍സരങ്ങളില്‍ വീതം ഇരുടീമും വിജയം പങ്കിടുകയായിരുന്നു.

സാധ്യതാ ഇലവന്‍
രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെഡ് മക്കോയ്, യുസ്വേന്ദ്ര ചാഹല്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സ്- പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, ലളിത് യാദവ്, സര്‍ഫറാസ് ഖാന്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications